BREAKING NEWS

വാലന്റൈൻ ദിനം ഇന്ത്യൻ സംസ്‌കാരത്തിന് വിരുദ്ധം, ഹൈന്ദവ മൂല്യങ്ങൾക്ക് നിരക്കാത്ത ആഘോഷങ്ങളില്‍ നിന്ന് പിന്മാറണം, കമിതാക്കളെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ പ്രവര്‍ത്തകര്‍, ഹനുമാൻ ചാലിസ വിതരണം ചെയ്തു

· · 1 min read
Share: Copied!

പട്‌ന: പാട്നയിൽ  വാലന്റൈൻ ദിനത്തിൽ കമിതാക്കളെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ സംഘടനയായ ശിവ്ഭവാനി സേന പ്രവർത്തകർ. വാലന്റൈൻ ദിനം ഇന്ത്യൻ സംസ്‌കാരത്തിന് വിരുദ്ധമാണെന്ന് ഇവര്‍ ആരോപിച്ചു.

പ്രവർത്തകർ ഹനുമാൻ ചാലിസ വിതരണം ചെയ്യുകയും പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും ചെയ്തു. ബുദ്ധ സ്മൃതി പാർക്കിന് പുറത്ത് ‘വാലന്റൈൻ ദിനം ഹൈ ഹൈ’ എന്ന മുദ്രാവാക്യങ്ങളുമായിട്ടായിരുന്നു പ്രതിഷേധം. കമിതാക്കൾക്കും വഴിയാത്രക്കാർക്കും ഹനുമാൻ ചാലിസ നൽകിയ പ്രവർത്തകർ, ഹൈന്ദവ മൂല്യങ്ങൾക്ക് നിരക്കാത്ത ആഘോഷങ്ങളിൽ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടു.

എവിടെയെങ്കിലും കമിതാക്കളെ കണ്ടാൽ കൈകാര്യം ചെയ്യുമെന്ന് നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്നിരുന്നു. ”നമ്മുടെ സംസ്‌കാരത്തിൽ വാലന്റൈൻ ദിനത്തെക്കുറിച്ച് പരാമർശമില്ല. യുവാക്കൾ തങ്ങളുടെ വേരുകൾ മറക്കാതിരിക്കാനാണ് ഞങ്ങൾ ഹനുമാൻ ചാലിസ വിതരണം ചെയ്യുന്നതെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

BREAKING NEWS
ഇരയ്ക്ക് നീതി ഉറപ്പാക്കേണ്ടവർ തന്നെ വേട്ടക്കാർക്ക് കാവലൊരുക്കുന്നു, ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്? പൊലീസ് അകമ്പടി സേവകരായി അധഃപതിപ്പിക്കരുത്- പിണറായി വിജയന്‍
26 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടം; ആദ്യം മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്; കൂടുതൽ തെളിവുകൾ ലഭ്യമായതോടെയാണ് തുടർനടപടികൾ സ്വീകരിച്ചതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ; അന്വേഷണം ക്രൈം ബ്രാഞ്ചിന്
26 Oct 2026
BREAKING NEWS
"വിരമിച്ച പട്ടാളക്കാർക്ക് പട്ടി വിലയാണ്, അഴുക്ക ചെറുക്കൻ", ശാന്തിവിള ദിനേശിനെതിരെ മേജർ രവി, പരാതിയുമായി എക്‌സ് സർവീസ്‌മെൻ സംഘടന
26 Oct 2026
BREAKING NEWS
‘ഹലോ,സൈബർ സെല്ലിൽ നിന്നാണ്; നിങ്ങൾ സെക്സ് വീഡിയോകൾ കാണുന്നയാളാണല്ലോ; അറസ്റ്റ് ചെയ്യും’ എന്ന് പറഞ്ഞ് ഭീഷണി; കൗൺസിലിം​ഗിന്റെ ഭാ​ഗമാണെന്ന് പറഞ്ഞ് യുവതിയെക്കൊണ്ട് നഗ്‌നവീഡിയോകൾ അയപ്പിച്ചു, പരാതി, പ്രതി പിടിയിൽ
26 Oct 2026