BREAKING NEWS

കെ എസ് ഷാൻ വധക്കേസ്, നാല് ആർ എസ് എസ് പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി, സാക്ഷികളെ സ്വാധീനിക്കരുതെന്ന് കർശന നിർദേശം

· · 1 min read
Share: Copied!

ന്യൂഡൽഹി: ആലപ്പുഴ എസ്ഡിപിഐ പ്രവർത്തകനായിരുന്ന ഷാനിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് ജാമ്യം. നാലുപ്രതികൾക്കാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ദീപങ്കർ ദത്തയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.ഹൈക്കോടതി നേരത്തെ ഇവരുടെ ജാമ്യം റദ്ദാക്കിയിരുന്നു.

ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീകോടതിയുടെ ഇപ്പോഴത്തെ ഉത്തരവ്. അഭിമന്യു, അതുൽ, സനന്ദ്, വിഷ്ണു എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, ജാമ്യവസ്ഥകൾ എന്തെങ്കിലും ആവശ്യമെങ്കിൽ വിചാരണക്കോടതിക്ക് കൂട്ടിച്ചേർക്കാൻ അധികാരം ഉണ്ടായിരിക്കും എന്നീ ഉപാധികളോടെയാണ് ഇവർക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഷാന്‍ വധക്കേസിലെ ആർഎസ്എസുകാരായ ഒമ്പത് പ്രതികള്‍ക്ക് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള നാല് പേരുടെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. ഹൈക്കോടതി വിധിക്കെതിരെ അഭിമന്യു, അതുല്‍, സനന്ദ് എന്നീ പ്രതികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍ 2021 ഡിസംബര്‍ 18-ന്‌ വൈകിട്ടാണ് എസ്ഡിപിഐ നേതാവായിരുന്ന കെ.എസ്. ഷാന്‍ കൊല്ലപ്പെട്ടത്.

BREAKING NEWS
’അച്ചടക്കം വേണം’; കാലടി സർവകലാശാല പരീക്ഷാ വിവാദം; സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് സുപ്രീംകോടതിയിൽ തിരിച്ചടി, ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ നിർദേശം
05 Nov 2026
BREAKING NEWS
ഭാര്യയെ ക്രൂരമായി കൊന്നു, പിന്നാലെ തലയറുത്തെടുത്ത് ക്ഷേത്രത്തിലെത്തി, അയല്‍വാസി ബഹളം വച്ചതോടെ കത്തിയുമായി പാഞ്ഞടുത്തു, യുവാവിനെ സാഹസികമായി കീഴടക്കി പൊലീസ്
05 Nov 2026
BREAKING NEWS
ഒരേ നമ്പറിൽ രണ്ട് ലോട്ടറി ടിക്കറ്റുകൾ; പിഴവ് ചൂണ്ടിക്കാട്ടിയ ഏജൻസിക്ക് സസ്പെൻഷൻ, നടപടി വിവാദത്തിൽ
05 Nov 2026
BREAKING NEWS
അമിതവേ​ഗത്തിലെത്തിയ സ്വകാര്യ ബസ് സ്കൂട്ടറിനു പിന്നിൽ വന്നിടിച്ചു, റോഡിലേക്ക് തെറിച്ചുവീണ് പി. ശശിയുടെ സഹോദരനു ദാരുണാന്ത്യം
05 Nov 2026