LATEST UPDATES

സ്‌കൂളുകളിലെ സൂംബ: ആരോഗ്യത്തിന് വളരെ നല്ലതെന്ന് മന്ത്രി, അല്പവസ്ത്രം ധരിച്ച് തുള്ളുന്ന സംസ്‌കാരം ധാര്‍മികതയ്ക്ക് ക്ഷതമേല്‍പ്പിക്കുമെന്ന് സമസ്ത നേതാവ്

· · 1 min read
Share: Copied!

തിരുവനന്തപുരം: സ്‌കൂളുകളില്‍ സൂംബ ഏര്‍പ്പെടുത്തുന്നതിനെതിരെ സമസ്ത യുവജനവിഭാഗം. സൂംബ പോലുള്ള നൃത്തപരിപാടികള്‍ ധാര്‍മികതയ്ക്ക് ക്ഷതമേല്‍പ്പിക്കുമെന്നും രക്ഷിതാക്കള്‍ ഇക്കാര്യത്തില്‍ ഉന്നതമായി ചിന്തിക്കണമെന്നും സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു. ഏകപക്ഷീയമായി ഇത്തരം കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയായ നടപടിയല്ലെന്ന് എം.എസ്.എഫ്. (മുസ്ലീം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍) പ്രതികരിച്ചു.

മക്കളെ പൊതു വിദ്യാലയത്തില്‍ അയക്കുന്നത് ഗുണമേന്‍മയുള്ള വിദ്യാഭ്യാസത്തിന് വേണ്ടിയാണെന്നും ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാനല്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ടി കെ അഷ്റഫ് പറയുന്നു. ഈ പരിപാടിയോട് മാനസികമായി യോജിക്കാത്ത ധാരാളം അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉണ്ട്. പ്രതികരിച്ചാല്‍ എന്താകുമെന്ന ഭീതിയാണ് പലരെയും അസ്വസ്ഥരാക്കുന്നത്. ഇത് ചെയ്തില്ലെങ്കില്‍ ഡിപ്പാര്‍ട്ട്‌മെന്റിന് വിശദീകരണം നല്‍കേണ്ടി വരുമെന്നും നടപടി വരുമെന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാന്‍ ശ്രമിക്കുന്നതും ശ്രദ്ധയില്‍ പെട്ടു. ഇതില്‍ നിന്ന് മാറി നിന്നാല്‍ എന്താണ് സര്‍ക്കാര്‍ എടുക്കുന്ന നടപടിയെന്ന് അറിയാന്‍ വേണ്ടി തന്നെയാണ് പരസ്യമായി ഈ നിലപാട് പറയുന്നത് എന്നും അദ്ദേഹം കുറിച്ചു.

എന്നാല്‍ സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പാടില്ലെന്ന സമസ്തയുടെ നിലപാട് അപഹാസ്യമാണെന്ന് എസ്.എഫ്.ഐ. (സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ). സ്‌കൂളുകളിലെ സൂംബ ഏതെങ്കിലും മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ളതല്ലെന്നും, വിദ്യാഭ്യാസ സംഘടനകള്‍ ഇത്തരം തെറ്റായ നിലപാടുകളില്‍ നിന്ന് പിന്മാറണമെന്നും എസ്.എഫ്.ഐ. ആവശ്യപ്പെട്ടു.

സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് നടത്തുന്നതിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു. ‘സൂംബയില്‍ എന്താണ് തെറ്റ്?,’ എന്ന് മന്ത്രി ചോദിച്ചു. ‘സൂംബ നടപ്പാക്കാന്‍ കൂടിയാലോചനയുടെ ആവശ്യമെന്താണ്? ആരോഗ്യത്തിന് വളരെ നല്ലതാണ് സൂംബ,’ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലഹരി വിരുദ്ധപ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനായി മുഖ്യമന്ത്രി വിളിച്ച ഉന്നത യോഗത്തിലാണ് സൂംബ ഡാന്‍സ് കുട്ടികളെ പരിശീലിപ്പിക്കാനും എല്ലാ ദിവസവും പരിശീലിക്കാനുള്ള സംവിധാനം സ്‌കൂളില്‍ ഒരുക്കാനും നിര്‍ദേശം നല്‍കിയത്. സ്‌കൂള്‍ കുട്ടികളിലെ മാനസിക സമ്മര്‍ദം കുറയ്ക്കാനായാണ് വിദ്യാഭ്യാസ വകുപ്പ് സൂംബ പദ്ധതിക്ക് തുടക്കമിട്ടത്. കുട്ടികളുടെ കായികവും മാനസികവുമായ ഉല്ലാസത്തിനു വേണ്ടിയാണ് സൂംബയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. കുട്ടികള്‍ ഉന്മേഷത്തോടെ സ്‌കൂളില്‍ നിന്ന് മടങ്ങണം. അങ്ങനെ വന്നാല്‍ ലഹരി സംഘങ്ങള്‍ക്കും മറ്റും കുട്ടികളെ സ്വാധീനിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കഴിഞ്ഞ മാസം മെഗാ സൂംബ പരിപാടി നടത്തുകയും ചെയ്തു.

BREAKING NEWS
പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട്ടിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു, 876 ജീവനക്കാരുടെ പരിശീലനം പൂർത്തിയായി
17 Oct 2026
BREAKING NEWS
വയനാട്ടിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു; 876 ജീവനക്കാരുടെ പരിശീലനം പൂർത്തിയായി
17 Oct 2026
BREAKING NEWS
മുന്നിലും പിന്നിലും ലോറി, മധ്യത്തിൽ സ്കൂട്ടർ യാത്രികർ... പിന്നിലുള്ള ലോറി അമിതവേ​ഗത്തിലെത്തി ദമ്പതികൾ സഞ്ചരിച്ച വാഹനമടക്കം മുന്നേപോയ വാഹനത്തിലേക്ക് ഇടിച്ചുകയറ്റി...രോ​ഗി സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ദമ്പതികൾക്ക് അതിദാരുണ അന്ത്യം!! മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ കഴിയാത്ത വിധം വാ​ഹനത്ത...
17 Oct 2026
BREAKING NEWS
മാത്യു കുഴൽനാടന് ഭീഷണി, ‘സംരക്ഷണം നൽകണം’; പോലീസിന് പരാതി നൽകി
17 Oct 2026