BREAKING NEWS

ഭാര്യയുമായി അവിഹിതം, ഇരുമ്പുകത്തികൊണ്ട് തലയ്ക്കടിച്ച് 19കാരനെ കൊലപ്പെടുത്തി, 28കാരന്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

ഗൊരഖ്പുർ: ഭാര്യയുമായി അവിഹിതമാരോപിച്ച് പത്തൊൻപതുകാരനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗൊരഖ്പുരിലാണ് സംഭവം. പ്രതി സന്തോഷ് മിശ്ര(28)യെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇയാളിൽനിന്ന് കൃത്യം നടത്താൻ ഉപയോഗിച്ച ഇരുമ്പ് വെട്ടുകത്തിയും, കുറ്റകൃത്യ സമയത്ത് ധരിച്ചിരുന്നതായി സംശയിക്കുന്ന രക്തം പുരണ്ട ബനിയനും ഒരു മൊബൈൽ ഫോണും കണ്ടെടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

ശുഭം മിശ്ര എന്നയാൾ വീട്ടിൽ അഞ്ജാതന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. 50 ഓളം സിസിടിവികളും മുന്നൂറോളം മൊബൈൽ നമ്പറുകളും പ്രദേശത്തുള്ളവരിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു. ഇരുവരും അയൽവാസികളാണെന്ന് പൊലീസ് അറിയിച്ചു.

ഗൊരഖ്പുരിലെ വീട്ടിൽ വരാന്തയിൽ കിടന്നുറങ്ങവേയാണ് പുലർച്ചെ അഞ്ചോടെ ബിഎസ്‍സി വിദ്യാർഥിയായ ശുഭം അക്രമിക്കപ്പെടുന്നത്. ശുഭത്തിന്റെ തലയിൽ ഇരുമ്പു കത്തി ഉപയോഗിച്ച് അടിച്ച ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. ശുഭത്തിന്റെ നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശുഭത്തിന്റെ പിതാവിന്റെ ചികിത്സാർഥം വീട്ടിലുള്ളവർ ലക്നൗവിൽ പോയ സമയത്താണ് സംഭവം. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് ശുഭത്തെ അക്രമിച്ചതെന്ന് സന്തോഷ് പറഞ്ഞതായി പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026