BREAKING NEWS

‘ദേവസ്വം ബോർഡ് പ്രസിഡന്റുമായി അഭിപ്രായവ്യത്യാസമുണ്ട്; ശബരിമലയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ വിമർശനം ബോർഡ് പ്രസിഡന്റിനെ മാത്രമല്ല, മന്ത്രിയെയും സർക്കാരിനെയും കൂടി ബാധിക്കും’; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: ശബരിമലയിൽ നവീകരണ പ്രവർത്തനങ്ങൾ നട തുറന്ന സമയത്ത് നടത്തിയതിൽ ദേവസ്വം ബോർഡിനെതിരെ അതൃപ്തി പരസ്യമാക്കി ദേവസ്വം മന്ത്രി കെ. മുരളീധരൻ. ദേവസ്വം ബോർഡ് പ്രസിഡന്റുമായി അഭിപ്രായവ്യത്യാസമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമല നട അടച്ചിടുന്ന സമയത്താണ് നവീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടതെന്ന് മന്ത്രി പറഞ്ഞു. എന്നാൽ നട തുറന്ന സമയത്താണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തിയത്. ഇപ്പോൾ തന്നെ ഇതാണ് സ്ഥിതിയെങ്കിൽ മണ്ഡലകാലത്ത് എന്തായിരിക്കും അവസ്ഥയെന്ന ആശങ്ക ഭക്തർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭക്തർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ നോക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. സർക്കാർ കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ മുൻകൂട്ടി കാണാൻ ദേവസ്വം ബോർഡിന് കഴിയാതിരുന്നത് വീഴ്ചയാണെന്നും മന്ത്രി വിമർശിച്ചു. ശബരിമലയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ വിമർശനം ബോർഡ് പ്രസിഡന്റിനെ മാത്രമല്ല, മന്ത്രിയെയും സർക്കാരിനെയും കൂടി ബാധിക്കുമെന്നും അതിനാൽ ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കാതിരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോന്നി മെഡിക്കൽ കോളേജിലെ എക്സ്-റേ വിവാദത്തിലും മന്ത്രി പ്രതികരിച്ചു. സംഭവത്തിൽ നടപടി ഉണ്ടായിട്ടുണ്ടെന്നും അത് ഒരാളിൽ മാത്രം ഒതുങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യവകുപ്പിലെ സംവിധാനത്തിന് കുഴപ്പമൊന്നുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

കെ.എം. ഷാജിയുടെ ആഡംബരക്കാർ വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ഔദ്യോഗിക ആവശ്യങ്ങൾക്ക് താൻ സർക്കാർ വാഹനം മാത്രമാണ് ഉപയോഗിക്കുന്നതെന്നും കെ. മുരളീധരൻ പറഞ്ഞു.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026