LATEST UPDATES

പ്രണയവിവാഹം; ഒരുമിച്ച് താമസിച്ചത് 20 ദിവസങ്ങൾ; അതിനിടെ ആത്മഹത്യാശ്രമം; ചികിത്സയിലായിരുന്ന നവവധു മരിച്ചു

· · 1 min read
Share: Copied!

കാഞ്ഞങ്ങാട്: കാസർകോട് താമസസ്ഥലത്ത് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ നവവധു ചികിത്സയിലിരിക്കെ മരിച്ചു. കുറ്റിക്കോൽ, ബേത്തൂർപാറ, വട്ടംതട്ട സ്വദേശിനിയായ അശ്വതി (25) ആണ് മരിച്ചത്. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായിരുന്ന അശ്വതി, പറക്കളായി ചീറ്റക്കാവ് സ്വദേശി രൂപേഷിന്‍റെ ഭാര്യയാണ്. ഒരു മാസം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. പത്തു ദിവസം മുമ്പാണ് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ നേഴ്സ് ആയ അശ്വതിയെ താമസ സ്ഥലത്ത് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഗുരുതരമായതോടെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് അശ്വതി മരണപ്പെട്ടത്. കാസർകോട് ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിനു കേസ് എടുത്ത് അന്വേഷണം നടത്തി വരികയാണ്. ഒരുമാസം മുമ്പാണ് അശ്വതിയുടെ വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേയും. കഴിഞ്ഞ ദിവസം കാസർകോട് മറ്റൊരു യുവതിയും ജീവനൊടുക്കിയിരുന്നു. ബെള്ളൂർ പള്ളപ്പാടിയിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പള്ളപ്പാടിയിലെ സൈനുദ്ദീന്റെ ഭാര്യ സെറീന (27) ആണ് മരണപ്പെട്ടത്. സംഭവത്തിൽ ആദൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ​ഗാർഹിക പീഡനത്തെ തുടർന്നാണ് യുവതി മരിച്ചതെന്നു ബന്ധുക്കൾ ആരോപിച്ചു.

ദിവസങ്ങൾക്ക് മുമ്പ് ചെങ്കള പാണലത്തും ഭർതൃമതിയായ യുവതി ഭർത്താവിന്‍റെറെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്ന് ആസിഡ് കുടിച്ച് ജീവനൊടുക്കിയിരുന്നു. വിവാഹ വാർഷിക തലേന്നാണ് ബദിയടുക്ക ചെർളടുക്കം സ്വദേശിനി ഫാത്തിമത്ത് സുഫൈദ ജീവനൊടുക്കിയത്. സ്വർണം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതിയുടെ കുടുംബം ആരോപിച്ചതിന് പിന്നാലെ ഭർത്താവിനെ അറസ്റ്റ് ചെയ്യുകയും ഭർതൃമാതാവിനെയും പ്രതിചേർക്കുകയും ചെയ്തിരുന്നു.

ജോലി വാഗ്ദാനം ചെയ്ത് വീട്ടിലെത്തിച്ച് പലതവണ പീഡിപ്പിച്ചു, ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസ്

BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026
BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026