കൊച്ചി: തൃപ്പൂണിത്തുറയിൽ 15 വയസുകാരൻ ഫ്ലാറ്റിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ സ്കൂളിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് കുടുംബം പരാതി നൽകി. സ്കൂളിൽ മകൻ ക്രൂരമായ ശാരീരിക- മാനസിക പീഡനത്തിന് ഇരയായെന്ന് കാട്ടി കുട്ടിയുടെ അമ്മ പരാതി നൽകുകയായിരുന്നു. കൂടാതെ ചില വിദ്യാർഥികളിൽ നിന്ന് ക്രൂരമായ റാഗിങ്ങിന് മകൻ വിധേയനായെന്നും കുടുംബം പരാതിയിൽ പറയുന്നു.
ജനുവരി 15ന് തൃപ്പൂണിത്തുറ ചോയിസ് ടവറിൽ താമസിക്കുന്ന സരിൻ- രചന ദമ്പതികളുടെ മകൻ മിഹിറാണ് ഫ്ലാറ്റിലെ ഇരുപത്തിയാറാം നിലയിൽ നിന്ന് വീണ് തൽക്ഷണം മരിച്ചത്. മുകളിൽ നിന്ന് വീണ കുട്ടി മൂന്നാം നിലയിലെ ഷീറ്റിട്ട ടെറസിൽ പതിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം മാറ്റിയത്. തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച മിഹിർ.
വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച ഒൻപതാം ക്ലാസുകാരി പ്രസവിച്ചു, കുഞ്ഞിന്റെ അച്ഛൻ ബന്ധുവായ എട്ടാംക്ലാസുകാരൻ, ആൺകുട്ടിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കും
തന്റെ മകന്റെ മരണശേഷം സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച സോഷ്യൽ മീഡിയ ചാറ്റിൽ നിന്നാണ് മകൻ നേരിട്ട ദുരനുഭവം മാതാപിതാക്കൾ അറിയുന്നത്. മിഹിർ പഠിച്ച ഗ്ലോബൽ പബ്ലിക് സ്കൂളിനെതിരെയാണ് കുടുംബം പരാതി നൽകിയത്. ചെറിയ തെറ്റുകൾക്ക് പോലും ഈ സ്കൂളിൽ മിഹിറിന് നേരിടേണ്ടി വന്നത് മനുഷ്യത്വവിരുദ്ധമായ ശിക്ഷയാണെന്നും കുടുംബം ആരോപിച്ചു.