BREAKING NEWS

കാന്‍സറിനെ ചിരിച്ചു തോല്‍പിച്ച് മണിയന്‍പിള്ള രാജു; ആയുര്‍വേദവും ഹോമിയോയുമൊക്കെ പരീക്ഷിക്കാന്‍ ചിലര്‍ പറഞ്ഞു; മാറാ രോഗമാണെന്നും പറഞ്ഞു പരത്തി; മെലിഞ്ഞു; ശബ്ദത്തില്‍ മാറ്റമുണ്ടെന്നും നടന്‍

· · 1 min read
Share: Copied!

കൊച്ചി: കാന്‍സറിനെ തോല്‍പിച്ചു ജീവിതത്തിലേക്കു മടങ്ങിയെത്തിയ കഥ പറഞ്ഞ് നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു. ആയുര്‍വേദവും ഹോമിയോപ്പതിയുമൊക്കെ നല്ലതാണെന്നു പറഞ്ഞു ചിലര്‍ രംഗത്തുവന്നെങ്കിലും അതെല്ലാം തള്ളി ആധുനിക ചികിത്സ പിന്തുടര്‍ന്നതാണു തുണയായതെന്നും അദ്ദേഹം വിവരിക്കുന്നു.

കാന്‍സറാണെന്ന് അറിഞ്ഞപ്പോള്‍ ആദ്യമൊന്നു ഞെട്ടി. ഒരു ഘട്ടത്തിലും പേടിക്കരുതെന്നു മനസിനെ പറഞ്ഞു പഠിപ്പിച്ചു. ധൈര്യത്തോടെ ചികിത്സയ്ക്കു വിധേയനായി. രോഗം മാറി, പഴയ ആരോഗ്യത്തിലേക്കു മടങ്ങുന്നു- ഇതു പറയുമ്പോള്‍ തന്റെ എല്ലാ സിനിമകളിലുമുള്ള നര്‍മബോധം അദ്ദേഹത്തെ വിട്ടുപോകുന്നില്ല.

ഏതു രോഗത്തെയും പേടിച്ചാല്‍ എല്ലാം കഴിഞ്ഞെന്നും ഗുരുതര രോഗത്തെ പടിയിറക്കിയതിന്റെ ആത്മവിശ്വാസത്തില്‍ അദ്ദേഹം പറഞ്ഞു. ആറുമാസം മുമ്പാണ് മണിയന്‍ പിള്ളയ്ക്കു കാന്‍സറാണെന്നു കണ്ടെത്തിയത്. ആദ്യം തലവേദനയും പിന്നീടു ചെവി വേദനയും വന്നു. 12 തവണ ഇഎന്‍ടി ഡോക്ടര്‍മാരെ കണ്ടു. മരുന്നു കഴിച്ചു. പല്ലിന്റെ കുഴപ്പമാണെന്നു കരുതിയും ചികിത്സിച്ചു. വേദന മാറാതെ വന്നതോടെയാണ് ഡോക്ടര്‍ എംആര്‍ഐ സ്‌കാനിംഗിനു നിര്‍ദേശിച്ചത്. ആദ്യം മടിച്ചെങ്കിലും പരിശോധന പൂര്‍ത്തിയായപ്പോഴാണു കാന്‍സറാണെന്നു വ്യക്തമായത്- അദ്ദേഹം പറഞ്ഞു.

തൊണ്ടയില്‍ രണ്ടിടത്തായിരുന്നു രോഗ ബാധ. ഒരു സര്‍ജറി, രണ്ടു കീമോ, 30 റേഡിയേഷന്‍. ചികിത്സ കഴിഞ്ഞു. മൂന്നു മാസമായി. ഇപ്പോള്‍ എരിവു കഴിക്കാന്‍ അല്‍പം ബുദ്ധിമുട്ടുണ്ടെന്നു മാത്രം. സര്‍ജറി വേണ്ടിവരുമെന്നു ഡോക്ടര്‍ പറഞ്ഞു. അപ്പോള്‍ മാത്രം അമേരിക്കയിലുള്ള സുഹൃത്തുക്കളുമായി ബന്ധപ്പെട്ടു. അവരും സര്‍ജറിക്കാണു നിര്‍ദേശിച്ചത്. കാന്‍സറാണെന്ന് അറിഞ്ഞപ്പോള്‍ ചിലര്‍ ആയുര്‍വേദവും ഹോമിയോയുമൊക്കെ നിര്‍ദേശിച്ചു. അതിനു തുനിഞ്ഞിരുന്നെങ്കില്‍ കഥ മറ്റൊന്നാകുമായിരുന്നെന്നും മണിയന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ ടിവി പരിപാടികളിലൊക്കെ പങ്കെടുക്കുന്നുണ്ട്. അടുപ്പക്കാരുടെ വിവാഹത്തിനടക്കം പോകുന്നു. അതൊക്കെ കാണുമ്പോഴാണു ചിലര്‍ എനിക്കെന്തോ മഹാ വ്യാധിയാണെന്നും ഇപ്പോള്‍ ഇല്ലാതാകുമെന്നുമൊക്കെ പറഞ്ഞു പരത്തുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയാണു പ്രചാരണം. കാന്‍സര്‍ ചികിത്സ നടത്തിയാല്‍ മെലിയും. ശബ്ദത്തില്‍ മാറ്റംവരും. ആ കുറവുകളൊക്കെ പരിഹരിക്കാന്‍ കഴിയും.

മോഹന്‍ലാലിനൊപ്പം അഭിനയിച്ച തുടക്കം ആണ് ഇറങ്ങാനുള്ള ചിത്രം. അതൊരു ഗംഭീര ചിത്രമാകുമെന്നും മോഹന്‍ ലാലിനെ നായകനാക്കി ചിത്രം നിര്‍മിക്കാനും ആലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏറെ മാസങ്ങൾക്കുശേഷം നടൻ മീഡിയയ്ക്ക് മുമ്പിൽ എത്തിയത് അടുത്തിടെയായിരുന്നു. മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോർ‌ജിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് മണിയൻപിള്ള രാജു കുടുംബത്തോടൊപ്പം എത്തിയത്.

 

വധുവരന്മാരെ അനു​ഗ്രഹിച്ചശേഷം പുഞ്ചിരിയുമായി സുഹൃത്തുക്കളോട് സംസാരിക്കുന്ന നടന്റെ വീഡിയോയും ഫോട്ടോകളും വൈറലായിരുന്നു. ശേഷം ഏറ്റവും കൂടുതൽ ചർച്ചയായത് നടന്റെ രൂപമാറ്റമായിരുന്നു. ശരീരഭാരം കുറഞ്ഞ് കവിളുകൾ ഒട്ടി അവശനായ നിലയിലായിരുന്നു മണിയൻപിള്ള രാജു. നടനെ അസുഖം അലട്ടുന്നുണ്ടോയെന്ന സംശയം അതിനുശേഷം പ്രേക്ഷകർക്കുണ്ടായി.

BREAKING NEWS
വിമാനടിക്കറ്റ് നിരക്ക് കൂടിയാൽ യാത്ര ചെയ്യേണ്ടെന്ന് സുപ്രീം കോടതി; വർധന ചോദ്യം ചെയ്ത അഭിഭാഷകന് വാദം തുടരാൻ അനുവദിച്ചില്ല
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; കൂടെ നിൽക്കുമ്പോൾ ഒരു ധൈര്യം, പോസിറ്റിവിറ്റി, സമാധാനം;ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന...
02 Nov 2026
BREAKING NEWS
കോൺഗ്രസ് ലീഗിനെ തഴയുന്നുവെന്ന് പരാതി; രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയിൽ തുടങ്ങി രാംലീല മൈതാനം വരെ ഒഴിവാക്കി; തുടർച്ചയായ അവഗണനയിൽ മുസ്‌ലിം ലീഗിന് അതൃപ്തി
02 Nov 2026
BREAKING NEWS
റോജി എം ജോൺ ആർഎസ്എസ് മന്ത്രിയെ പോലെ പെരുമാറുന്നു, വിദ്യാർഥികളുടെ ഭാവി തുലക്കുകയാണ്, മന്ത്രിയുടെ സമീപനം സിജെപി സമരത്തെ ധർമേന്ദ്ര പ്രധാൻ അധിക്ഷേപിച്ചത് പോലെ, വിമര്‍ശനവുമായി ആദർശ് എം സജി
02 Nov 2026