BREAKING NEWS

മാധ്യമങ്ങളും പ്രതിപക്ഷവും കസ്റ്റംസും പറഞ്ഞ നുണക്കഥകള്‍ പൊളിഞ്ഞു; ഖുറാന്റെ മറവിലെ സ്വര്‍ണക്കടത്ത് കെട്ടുകഥയെന്ന് കസ്റ്റംസ്; നികുതി അടയ്ക്കാന്‍ കോണ്‍സുലേറ്റിന് നോട്ടീസ്; സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലവും ചീറ്റി

· · 1 min read
Share: Copied!

കൊച്ചി: പ്രതിപക്ഷവും മാധ്യമങ്ങളും മാസങ്ങളോളം ആഘോഷിച്ച കെട്ടുകഥ ഒടുവില്‍ പൊളിഞ്ഞു. ഖുറാന്റെ മറവില്‍ സ്വര്‍ണക്കടത്തു നടത്തിയെന്ന് ഇഡിയും കസ്റ്റംസും ഒരേപോലെ പറഞ്ഞ കേസില്‍ യുഎഇ കോണ്‍സുലേറ്റ് കസ്റ്റംസ് ഡ്യൂട്ടി അടച്ചാല്‍ തീരുന്ന കേസായി അവസാനിക്കുന്നു!

വ്യവസ്ഥകള്‍ പാലിക്കാതെ ഖുറാന്‍ കൊണ്ടുവന്നു വിതരണം ചെയ്തതിനു നിശ്ചിത ഡ്യൂട്ടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു യുഎഇ കോണ്‍സുലേറ്റിന് കസ്റ്റംസ് നോട്ടീസ് നല്‍കി. കഴിഞ്ഞ 15ന് ആണു കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ കോണ്‍സുലേറ്റിനു നോട്ടീസ് നല്‍കിയത്.

ഇറക്കുമതി ചെയ്ത ഖുറാന്‍ പുറത്തു വിതരണം ചെയ്തതു കസ്റ്റംസ് ഡ്യൂട്ടി ഇളവു വ്യവസ്ഥകള്‍ക്ക് എതിരാണ്. അതിനാല്‍ 2,63,870 രൂപ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കണമെന്നാണു നോട്ടീസിലെ ആവശ്യം.

2020 മാര്‍ച്ച് ആറിനാണു യുഎഇയില്‍നിന്ന് 32 ഖുറാന്‍ കോപ്പികള്‍ വീതമുള്ള 32 പായ്ക്കറ്റുകള്‍ തിരുവനന്തപുരം വിമാനത്താവളം വഴി കോണ്‍സുലേറ്റില്‍ എത്തിച്ചത്. 4429 കിലോ തൂക്കമുണ്ടായിരുന്ന പായ്ക്കറ്റിന് 10,84,993 കസ്റ്റംസ് ഡ്യൂട്ടി ഇളവു നല്‍കി. സ്വര്‍ണക്കടത്ത് കേസ് വന്നതോടെ ഖുറാനിലടക്കം സ്വര്‍ണം ഒളിപ്പിച്ചു കടത്തിയെന്നായിരുന്നു പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും പ്രചാരണം.

കോണ്‍സുലേറ്റിന്റെ അഭ്യര്‍ഥന പ്രകാരം ഖുറാന്‍ വിതരണത്തിന് സൗകര്യം ചെയ്ത അന്നത്തെ മന്ത്രി കെ.ടി. ജലീലിനെതിരേയും പ്രചാരണം കൊഴുത്തു. മാധ്യമങ്ങള്‍ കുരുക്കു മുറുക്കി. ജലീല്‍ ഉള്‍പ്പെടെയുള്ളവരെ കേന്ദ്ര അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിനെയും സംശയ നിഴലിലാക്കി. ഒടുവില്‍ കോണ്‍സുലേറ്റിന് അയച്ച കത്തിലൂടെ എല്ലാം ചീറ്റിപ്പോയെന്നു സമ്മതിക്കുകയാണു കസ്റ്റംസ്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലുമുണ്ട് ‘ഖുറാന്റെ മറവില്‍ സ്വര്‍ണക്കടത്ത്’ ആരോപണം. കോണ്‍സുലേറ്റ് ജനറലും കെ.ടി. ജലീലും ചേര്‍ന്ന് 570 പെട്ടികളില്‍ സ്വര്‍ണം കടത്തിയെന്നായിരുന്നു സ്വപ്‌നയുടെ ‘വെളിപ്പെടുത്തല്‍’.

BREAKING NEWS
കൈയ്യിൽ മറ്റൊരു ഫോണുണ്ട്, പുതിയ ഐഫോൺ 18 പ്രോയ്ക്ക് 20,000 മുതൽ 30,000 രൂപ വരെ നികുതി അടയ്ക്കണം- കസ്റ്റംസ്!! പറ്റില്ലെന്ന് പ്രവാസി വ്യവസായി... ഫോൺ പിടിച്ചെടുത്തു, എയർപോർട്ടിൽ കുത്തിയിരുന്നു പ്രതിഷേധിച്ച വ്യവസായിയെ ബലം പ്രയോഗിച്ച് പുറത്താക്കി... പിന്നാലെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കേസ്
26 Oct 2026
BREAKING NEWS
ക്വാളിറ്റി ഇല്ലാത്ത ഉപകരണങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിക്കൂട്ടിയത്, വെന്റിലേറ്റർ അടക്കമുള്ളവ ഉപയോഗ ശൂന്യമായി കിടക്കുന്നു, തീപിടുത്തത്തിൽ നശിച്ചതില്‍ കൂടുതലും രേഖകള്‍ - അബിന്‍ വര്‍ക്കി
26 Oct 2026
BREAKING NEWS
‘സുഹൈൽ കുടിച്ച് വണ്ടിയോടിച്ചു, ഒരു സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു, മൂന്നുപേർ മരിച്ചു, പേടിച്ച് വിറച്ചുപോയി, ഞങ്ങൾ ഓടി രക്ഷപ്പെട്ടു’; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ പോലീസ് സമർപ്പിച്ചത് മൂന്നാം പ്രതി ജോയിന്റെ ഫോണിൽ നിന്നും അയച്ച ശബ്ദ സന്ദേശം
26 Oct 2026
BREAKING NEWS
‘ബിബിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം; മികച്ച പോരാളി, ഒരുമിച്ച് തുടങ്ങിവെച്ച ദൗത്യങ്ങൾ പൂർത്തിയാക്കണം’; ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്
26 Oct 2026