BREAKING NEWS

സുഖത്തിലും ദു:ഖത്തിലും മാത്രമല്ല മരണത്തിലും അവർ ഒന്നിച്ച്… ഭർത്താവിനെ അന്ത്യചുംബനം നൽകിയ പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു, പിന്നാലെ ഭർത്താവിന്റെ സംസ്കാരം മാറ്റിവച്ചു, ഇനി ഇരുവരും അന്ത്യവിശ്രമം കൊള്ളുക ഒരു കല്ലറയിൽ

· · 1 min read
Share: Copied!

പാലാ: ഭർത്താവിന് അന്ത്യചുംബനം നൽകിയ ഉടനെ ഭാര്യയും കുഴഞ്ഞുവീണു മരിച്ചു. പാലാ പുത്തൻപള്ളിക്കുന്ന് വാഴയിൽ കുര്യൻ ജോസഫിന്റെ (കുര്യച്ചൻ–73) സംസ്കാര ശുശ്രൂഷയുടെ ആദ്യ ഭാഗം വസതിയിൽ പൂർത്തിയായപ്പോൾ അന്ത്യചുംബനം നൽകിയ ഭാര്യ ഷേർലി കുര്യൻ (71) ഉടൻതന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആ​ഗസ്റ്റ് 15ന് ഉച്ചയോടെയാണു കുര്യച്ചൻ മരിച്ചത്. ഇന്നലെ രാവിലെ 11നു വസതിയിലെ ശുശ്രൂഷകൾ പൂർത്തിയാക്കി മൃതദേഹം പള്ളിയിലേക്കു എടുക്കുന്നതിനു തൊട്ടുമുൻപാണു ഭാര്യ ഷേർലി കുഴഞ്ഞുവീണത്.

കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗവും പാലാ കൃഷിഭവൻ ഉപദേശക സമിതി അംഗവുമായിരുന്നു കുര്യച്ചൻ. പാലായിലെ ആദ്യകാല വ്യാപാരിയായിരുന്നു. എടത്വ പച്ച കാവില വീട്ടിൽ കുടുംബാംഗമാണു ഷേർലി. മക്കൾ: എയ്ഞ്ചല കുര്യൻ, അന്ന കുര്യൻ, എബി കുര്യൻ.

മരുമക്കൾ: ലിയോ മൈക്കിൾ പറമുണ്ടയിൽ (മേതിരി), ജോൺ വിൻസന്റ് കണ്ടിരിക്കൽ (തൊടുപുഴ), സോന മാത്യു കൊട്ടാരത്തിൽ (മുട്ടുചിറ). ഷേർളിയുടെ മൃതദേഹം ഇന്നു രാവിലെ 9നു വീട്ടിലെത്തിക്കും. 11നു ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം പാലാ സെന്റ് ജോർജ് ളാലം പുത്തൻപള്ളിയിലെ കല്ലറയിൽ ഇരുവരെയും ഒന്നിച്ചു സംസ്കരിക്കും.

തനിക്ക് കാണാനെന്ന പേരിൽ ഭാര്യയുമൊത്തുള്ള കിടപ്പറ രം​ഗങ്ങൾ പകർത്തി പോൺ സൈറ്റിനു വിറ്റു, സംഭവം പുറത്തറിഞ്ഞത് ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കൾ വഴി, ഭർത്താവിനെ നന്നാക്കാൻ കൗൺസിലിങിന് കൊണ്ടുപോയെന്ന പേരിൽ ക്രൂര മർദനം

BREAKING NEWS
കുടുംബ വഴക്കിനെ തുടര്‍ന്ന് ജീവനൊടുക്കാന്‍ പുഴയില്‍ ചാടി, കാലില്‍ മുതല കടിച്ചതോടെ അലറിവിളിച്ച് യുവതി, ഒടുവില്‍ നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു
07 Nov 2026
BREAKING NEWS
ഉച്ചാരണശുദ്ധി തീരെയില്ല.... സഹപാഠിയോട് ഈര്‍ക്കില്‍ കൊണ്ടുവരാന്‍ പറഞ്ഞു, ദളിത് വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ വച്ച് പരസ്യമായി നാക്കു വടിപ്പിച്ച് അധ്യാപകന്‍, മാസങ്ങളോളം സങ്കടം ഉള്ളിലൊതുക്കി ആറാം ക്ലാസുകാരന്‍
07 Nov 2026
BREAKING NEWS
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് കടിഞ്ഞാണിടണം; പോലീസിന് കഴിയില്ലെങ്കിൽ ഉത്തരവാദിത്വം ജനങ്ങളെ ഏൽപ്പിക്കാമെന്ന് ഹൈക്കോടതി; ബസ്സുടമകൾക്കെതിരേ നടപടി വേണം; ടൈമിങ്ങിന്റെ പേരിൽ ന്യായീകരിക്കരുത്; കർശന നടപടി സ്വീകരിക്കുമെന്ന് ഡി.സി.പി.
07 Nov 2026
BREAKING NEWS
പിണറായി സര്‍ക്കാര്‍ തൊഴിലാളികളെ അകറ്റി, ന്യായമായ ആനുകൂല്യം പോലും നല്‍കുന്നതിനുള്ള മനസ് സര്‍ക്കാര്‍ കാണിച്ചില്ല, തോല്‍വിക്ക് കാരണം പിണറായിയുടെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍, രൂക്ഷ വിമര്‍ശനവുമായി സിഐടിയു
07 Nov 2026