BREAKING NEWS

ഓർമക്കുറവിന് വല്ല്യ ചന്ദനാദി ബെസ്റ്റാ വെള്ളാപ്പള്ളി… ‘UDF 100 സീറ്റ് നേടിയാൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കും… പഴയ വെല്ലുവിളി ഓർമിപ്പിച്ച് മാധ്യമ പ്രവർത്തകർ!! ‘അങ്ങനെ പലരും പലതും പറഞ്ഞുകാണും, എന്നാൽ അതുചെയ്യാൻ ഞാനത്ര മണ്ടനാണോ?- വെള്ളാപ്പള്ളി

· · 1 min read
Share: Copied!

ആലപ്പുഴ: യുഡിഎഫിന് നൂറു സീറ്റ് കിട്ടിയാൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കുമെന്ന പ്രഖ്യാപനത്തിൽ മലക്കംമറിഞ്ഞ് വെള്ളാപ്പള്ളി നടേശൻ. ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ പഴയ വെല്ലുവിളിയെക്കുറിച്ച് ചോദിച്ചപ്പോൾ ‘അങ്ങനെ പലരും പലതും പറഞ്ഞുകാണും, എന്നാൽ അതു ചെയ്യാൻ ഞാനത്ര മണ്ടനാണോ.. എന്നു ചോദിച്ചുകൊണ്ട് സീറ്റിൽ നിന്ന് എഴുന്നേറ്റ് പോവുകയായിരുന്നു വെള്ളാപ്പള്ളി ചെയ്തത്.

അതേസമയം 2025 ജൂലായിലാണ് പറവൂരിൽ നടന്ന ചടങ്ങിൽ വെള്ളാപ്പള്ളി വി.ഡി. സതീശനെ വെല്ലുവിളിക്കുകയും 100 സീറ്റ് കിട്ടിയാൽ രാജിവെക്കുമെന്ന് പറയുകയും ചെയ്തത്. നൂറു വേണ്ട 98 സീറ്റെങ്കിലും നേടിയാൽ താൻ എസ്എൻഡിപി സ്ഥാനം രാജിവെക്കും, വിഡി സതീശൻ വനവാസത്തിനു പോകാൻ തയാറാണോയെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വെല്ലുവിളി. സതീശന് അഹങ്കാരമാണെന്നും മുഖ്യമന്ത്രിയാകുമെന്ന് കരുതിയാണ് അഹങ്കാരമെന്നും വെള്ളാപ്പള്ളി അന്ന് പറഞ്ഞിരുന്നു. രാഷ്ട്രീയത്തിൽ അഹങ്കാരം പറയുന്നവർക്ക് തോറ്റ ചരിത്രമുണ്ട്. 100 പേരെ ജയിപ്പിക്കുമെന്നാണ് സതീശൻ പറയുന്നത്. അയാളെക്കൊണ്ട് ഒന്നും ചെയ്യാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വിഡി സതീശൻ അദ്ദേഹത്തിന്റെ വെല്ലുവിളി ഏറ്റെടുക്കുകയുണ്ടായി. യുഡിഎഫിനെ നല്ല ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനായില്ലെങ്കിൽ വനവാസത്തിന് പോകുമെന്നായിരുന്നു സതീശന്റെ മറുപടി. പകരം വെള്ളാപ്പള്ളിയോട് വെല്ലുവിളിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. യുഡിഎഫിന് 97 സീറ്റ് വരെ കിട്ടുമെന്നതിൽ വെള്ളാപ്പള്ളിക്ക് സംശയമില്ലല്ലോ, പിന്നെ നൂറ് സീറ്റ് കവിഞ്ഞുപോകാനുള്ള നാലഞ്ച് സീറ്റല്ലേ, അത് ഞങ്ങൾ കഠിനാധ്വാനംചെയ്ത് നൂറിലധികം സീറ്റാക്കുമെന്നും സതീശൻ പറഞ്ഞിരുന്നു.

ഇത് ചതിയാണ്, കുലംകുത്തികൾക്കൊക്കെ ഇത്തവണ നല്ല എഫക്ടുണ്ടാക്കാൻ കഴിഞ്ഞു, സിപിഎം നാട് മുഴുവൻ സുഗന്ധം നിറച്ചിട്ടും ദുർഗന്ധമാണെന്നേ ജനങ്ങൾക്ക് തോന്നിയുള്ളൂ, പാർട്ടിയെ പഠിപ്പിക്കാൻ ജി സുധാകരൻ ആരാണ്?? – യു പ്രതിഭ

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026