BREAKING NEWS

ഇത് ചതിയാണ്, കുലംകുത്തികൾക്കൊക്കെ ഇത്തവണ നല്ല എഫക്ടുണ്ടാക്കാൻ കഴിഞ്ഞു, സിപിഎം നാട് മുഴുവൻ സുഗന്ധം നിറച്ചിട്ടും ദുർഗന്ധമാണെന്നേ ജനങ്ങൾക്ക് തോന്നിയുള്ളൂ, പാർട്ടിയെ പഠിപ്പിക്കാൻ ജി സുധാകരൻ ആരാണ്?? – യു പ്രതിഭ

· · 1 min read
Share: Copied!

കോട്ടയം: സിപിഎം സുഗന്ധം കൊണ്ട് നാട് മുഴുവൻ നിറച്ചിട്ടും ദുർഗന്ധമാണെന്നേ ജനങ്ങൾക്ക് തോന്നിയുള്ളൂവെന്ന് കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥിയും എംഎൽഎയും ആയിരുന്ന യു. പ്രതിഭ. വർഗീയ പാർട്ടികൾ ദുർഗന്ധം വമിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ അത് സുഗന്ധമായി ജനങ്ങൾക്ക് തോന്നി.

തിരഞ്ഞെടുപ്പിനിടെ ചതിയുണ്ടെന്ന് പലപ്പോഴും മനസിലാക്കിയിരുന്നു. കുലംകുത്തികൾക്കൊക്കെ ഇത്തവണ നല്ല എഫക്ടുണ്ടാക്കാൻ കഴിഞ്ഞു. എല്ലാ കുലംകുത്തികളും വിജയിച്ചു. പാർട്ടിയെ പഠിപ്പിക്കാൻ ജി. സുധാകരൻ ആരാണെന്നും പ്രതിഭ പറഞ്ഞു. എല്ലാ ജാതി സംഘടനകളും ഒന്നിച്ച് മതേതര മുഖമുള്ള സിപിഎമ്മിനെ ആക്രമിക്കാൻ ശ്രമിച്ചതിന്റെ പ്രതിഫലനമാണ് തിരഞ്ഞെടുപ്പ് ഫലം. അത് വരും നാളുകളിൽ കേരളത്തിലെ ജനങ്ങൾക്ക് മനസിലാകും.

ബോധ്യമുള്ള ജനങ്ങളാണെങ്കിൽ ഇതിൽ വീഴില്ലായിരുന്നു. ഞങ്ങൾ സുഗന്ധം കൊണ്ട് നാട് മുഴുവൻ നിറച്ചിട്ടും ദുർഗന്ധമാണെന്നേ അവർക്ക് തോന്നിയുള്ളൂ. വർഗീയ പാർട്ടികൾ ദുർഗന്ധം വമിപ്പിച്ചു കൊണ്ടിരുക്കുമ്പോൾ അത് സുഗന്ധമായി ജനങ്ങൾക്ക് തോന്നിയാൽ ഒന്നും ചെയ്യാനില്ല. ജനം തിരിച്ചറിയണമെന്നും പ്രതിഭ പറഞ്ഞു.

 

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026