BREAKING NEWS

തിരഞ്ഞെടുപ്പ് ഫലത്തിന്റെ പേരിൽ ബെറ്റ്; തോറ്റതോടെ സിപിഎമ്മുകാരന്റെ വീട്ടിലെ 16 ലിറ്റർ കറവയുള്ള പശു ലീ​ഗുകാരന് സ്വന്തം! വാക്ക് പാലിച്ചു

· · 1 min read
Share: Copied!

തിരൂർ: തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ അപൂർവമായൊരു പന്തയം യാഥാർത്ഥ്യമായി. വെട്ടം പഞ്ചായത്തിലെ കാനൂർ സ്വദേശി കുന്നത്ത് മുസ്തഫയ്ക്ക്, സുഹൃത്ത് കാവീട്ടിൽ മഹേഷിൽ നിന്ന് പതിനാറു ലിറ്റർ പാൽ കിട്ടുന്ന കറവപ്പശുവിനെ ലഭിച്ചു.

ലീഗ് പ്രവർത്തകനായ മുസ്തഫയും സി.പി.എം. നിറമരുതൂർ സമന്വയ ബ്രാഞ്ച് അംഗമായ മഹേഷും തമ്മിലായിരുന്നു പന്തയം. സംസ്ഥാനത്ത് ആരാണ് ഭരണം പിടിക്കുമെന്നതായിരുന്നു വിഷയം. ഇരുവരും ക്ഷീരകർഷകരും അടുത്ത സുഹൃത്തുക്കളുമാണ്.

ഇടതുമുന്നണിക്ക് തുടർഭരണം ഉറപ്പാണെന്നായിരുന്നു മഹേഷിന്റെ ആത്മവിശ്വാസം. അത് സംഭവിച്ചില്ലെങ്കിൽ തന്റെ ആറു കറവപ്പശുക്കളിൽ ഇഷ്ടമുള്ളതൊന്നിനെ മുസ്തഫയ്ക്ക് നൽകാമെന്ന് മഹേഷ് വാഗ്ദാനം ചെയ്തു. മറുവശത്ത്, യു.ഡി.എഫിന് ഭരണം ലഭിക്കാതെ പോയാൽ തന്റെ പശുവിനെ മഹേഷിന് നൽകാമെന്നായിരുന്നു മുസ്തഫയുടെ വാക്ക്.

വോട്ടെടുപ്പിന് പതിനഞ്ച് ദിവസം മുൻപാണ് ഇരുവരും പന്തയം വെച്ചത്. ഫലം പുറത്തുവന്നതോടെ വാക്ക് പാലിക്കാൻ മഹേഷ് മുന്നോട്ട് വന്നു. ഫലപ്രഖ്യാപനത്തിന് പിന്നാലെ മുസ്തഫയെ ഫോണിൽ വിളിച്ച് പശുവിനെ കൊണ്ടുപോകാൻ ക്ഷണിക്കുകയും ചെയ്തു.

മഹേഷിന്റെ വീട്ടിലെത്തിയ മുസ്തഫയ്ക്ക് തൊഴുത്തിലുള്ള പശുക്കളിൽ ഇഷ്ടമുള്ളതിനെ തിരഞ്ഞെടുക്കാൻ അവസരം നൽകി. ഒടുവിൽ നാലുവയസ്സുള്ള, മികച്ച പാൽ ലഭ്യതയുള്ള കറവപ്പശുവിനെയാണ് മുസ്തഫ തിരഞ്ഞെടുത്തത്. ഏകദേശം 70,000 രൂപ വിലമതിക്കുന്ന പശുവാണ് കൈമാറിയത്.

വ്യത്യസ്ത രാഷ്ട്രീയ നിലപാടുകൾക്കിടയിലും സൗഹൃദവും വാക്ക് പാലിക്കലും മുൻനിർത്തിയ ഈ സംഭവം പ്രദേശവാസികളുടെ ശ്രദ്ധ നേടുകയാണ്.

പഞ്ചാബില്‍ ബിഎസ്എഫ് കേന്ദ്രങ്ങള്‍ക്ക് സമീപം ഇരട്ട സ്ഫോടനം, സ്കൂട്ടര്‍ പൊട്ടിത്തെറിച്ചു, അക്രമിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

BREAKING NEWS
'നീ നോക്കിക്കോടി, അനുഭവിക്കുമെടി, എനിക്കെന്റെ കൂടപ്പിറപ്പിനെയാടി നഷ്ടമായത്'...  ശാപവാക്കുകളും പിന്നാലെ തെറിയഭിഷേകവും!! സ്വത്ത് എഴുതി നൽകിയില്ല- രാജു എഡ്വേഡിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച ലേഖ മേരിക്കു നേരെ ചീമുട്ടയേറ്, നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങി...
14 Oct 2026
BREAKING NEWS
മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റ‍ഡിയിൽ!! പ്രതികൾക്ക് മദ്യം വിളമ്പിയ ബാറുകൾക്കും പണികിട്ടി, മൂന്ന് ബാറുകളുടേയും ലൈസൻസ് റദ്ദാക്കി... മരണപ്പെട്ടവരുമായി പ്രതികൾക്ക് മുൻകാല ബന്ധമുണ്ടോയെന്നതും അന്വേഷണ പരിധിയിൽ
14 Oct 2026
BREAKING NEWS
സൗദിയിൽ കാണാതായ വയനാട് സ്വദേശിനി പോലീസ് കസ്റ്റഡിയിൽ, ബാ​ഗിൽ നിന്ന് നിരോധിത മരുന്നുകൾ കണ്ടെത്തി, കസ്റ്റഡിയിലെടുത്തത് ഡ്രഗ്​ കൺട്രോൾ വിഭാഗമെന്ന് സ്ഥിരീകരണം!! വിഷയത്തിൽ ഇടപെട്ട് റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും
14 Oct 2026
BREAKING NEWS
മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി സിമന്റ് നിറച്ച നീല ഡ്രമ്മിലിട്ടു; 'ബ്ലൂ ഡ്രം കൊലപാതകക്കേസിൽ' ഭാര്യക്കും കാമുകനും വധശിക്ഷ; 'അവനെ താൽപര്യമില്ലായിരുന്നെങ്കിൽ പിരിയാമായിരുന്നല്ലോ? എന്തിനീ ക്രൂരത ചെയ്തു';കൊല്ലപ്പെട്ട സൗരഭിന്റെ അമ്മ
14 Oct 2026