BREAKING NEWS

‘അമേരിക്കയെക്കുറിച്ച് നുണകളും വ്യാജവാർത്തകളും’ പ്രചരിപ്പിക്കാൻ മാധ്യമങ്ങളെ അനുവദിക്കില്ലെന്ന് ട്രംപ്; പ്രസിഡന്റിനെതിരെ വാർത്ത കൊടുത്തെന്ന പേരിൽ സിഎൻഎൻ, എംഎസ് നൗ, പോളിറ്റിക്കോ എന്നിവയ്ക്ക് വൈറ്റ് ഹൗസിൽ വിലക്ക്

· · 1 min read
Share: Copied!

വാഷിങ്ടൺ: പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ സിഎൻഎൻ, എംഎസ് നൗ, പോളിറ്റിക്കോ എന്നിവയ്ക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ ഭരണകൂടത്തെക്കുറിച്ച് ‘വ്യാജവാർത്തകളും കള്ളക്കഥകളും’ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ട്രംപിന്റെ നടപടി. വെള്ളിയാഴ്ച ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്.

അമേരിക്കൻ പ്രസിഡന്റിനെയും ട്രംപ് ഭരണകൂടത്തെയും അമേരിക്കയെയും കുറിച്ച് നിരന്തരം ‘നുണകളും വ്യാജവാർത്തകളും’ പ്രചരിപ്പിക്കാൻ മാധ്യമങ്ങളെ അനുവദിക്കില്ലെന്ന് ട്രംപ് പറഞ്ഞു. സമാനമായ രീതിയിൽ കൂടുതൽ മാധ്യമങ്ങൾക്കെതിരെയും നടപടിയുണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകി. ഏതൊക്കെ വാർത്തകളെയാണ് നടപടി സ്വീകരിക്കാൻ കാരണമായതെന്ന് ട്രംപ് പ്രത്യേകമായി വ്യക്തമാക്കിയിട്ടില്ല.

ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ മാധ്യമസ്ഥാപനങ്ങൾ രംഗത്തെത്തി. ഭരണകൂടത്തിന്റെ ഇടപെടലില്ലാതെ വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള അവകാശം അമേരിക്കൻ ഭരണഘടന ഉറപ്പുനൽകുന്നുവെന്ന് സിഎൻഎൻ പ്രതികരിച്ചു. വിലക്ക് നടപ്പാക്കിയാൽ നിയമപരമായി നേരിടുമെന്നും സിഎൻഎൻ വ്യക്തമാക്കി. വൈറ്റ് ഹൗസിനെക്കുറിച്ചുള്ള റിപ്പോർട്ടിങ് തുടരുമെന്ന് പോളിറ്റിക്കോയും അറിയിച്ചു.

അതേസമയം, വിലക്ക് എങ്ങനെയാണ് നടപ്പാക്കുകയെന്നത് സംബന്ധിച്ച് ട്രംപിന്റെ പ്രഖ്യാപനത്തിൽ വ്യക്തതയില്ല. പ്രഖ്യാപനത്തിന് പിന്നാലെയും മാധ്യമപ്രവർത്തകർ വൈറ്റ് ഹൗസ് പരിസരത്ത് ജോലി തുടരുകയായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. വിലക്ക് നിയമപരമായി ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയും ഉയർന്നിട്ടുണ്ട്.

മൂന്നു സ്കൂൾ വിദ്യാർഥികൾ ഒരു ബൈക്കിൽ, അമിത വേ​ഗത്തിൽ പാഞ്ഞ ബൈക്ക് കാൽനട യാത്രികനെ ഇടിച്ചു തെറുപ്പിച്ചു, ദാരുണാന്ത്യം!! ഇടിയുടെ ആഘാതത്തിൽ വാഹനത്തിലുണ്ടായിരുന്ന വിദ്യാർഥികളിലൊരാൾ റോഡിലേക്ക് തെറിച്ചുവീണു, വീണ സുഹൃത്തിനെയും ഉപേക്ഷിച്ച് ബൈക്ക് നിർത്താതെ പോയി

BREAKING NEWS
വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം, സമരം കടുപ്പിക്കുമെന്ന് ഉദ്യോഗാർഥികൾ
31 Oct 2026
BREAKING NEWS
‘സുഖമാണോ ചേട്ടാ’ എന്നു മാത്രമാണ് ചോദിച്ചത്; രാജനെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ശ്രീനാദേവി കുഞ്ഞമ്മ; അടൂർ സ്റ്റേഷൻ വിവാദത്തിൽ വിശദീകരണം
31 Oct 2026
BREAKING NEWS
അധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കെ കട്ടിങ് മെഷീനുമായി ക്ലാസില്‍ കയറി, പിന്നാലെ 15കാരിയെ ക്രൂരമായി ആക്രമിച്ച് 21കാരന്‍, പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം
31 Oct 2026
BREAKING NEWS
'മരണമെത്തുന്ന നേരത്ത് നീയെന്റ അരികിൽ ഇത്തിരി നേരമിരിക്കണേ... '; റഫീഖ് അഹമ്മദ് കാണാനെത്തിയപ്പോൾ കവിതയുടെ വരികൾ ഓർമയിൽനിന്ന് ചൊല്ലി ലീലാവതി ടീച്ചർ; സമുദ്രവും പർവതവും കാണിച്ചുതരുന്നത് അവയുടെ വലിപ്പമല്ല, നമ്മുടെ നിസ്സാരതയാണെന്ന് ​ഗാനരചയിതാവ്
31 Oct 2026