BREAKING NEWS

രമേശ് ചെന്നിത്തലയുടെയും പി കെ കുഞ്ഞാലിക്കുട്ടിയുടെയും പേരുകള്‍ ഉണ്ടല്ലോ, പിന്നെയെന്തിന് നിയമപരമായി പണം കൈപ്പറ്റിയ വീണക്കെതിരെ മാത്രം കേസെടുത്തു, പിണറായി വിജയനും കുടുംബത്തിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ സംസ്ഥാന വ്യാപക പ്രതിഷേധം, സര്‍ക്കാര്‍ നിലപാട് കാത്ത് സിപിഎം

· · 1 min read
Share: Copied!

തിരുവനന്തപുരം: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇഡി കത്തില്‍ സര്‍ക്കാര്‍ നിലപാട് കാത്ത് സിപിഎം. കത്തിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ പിണറായി വിജയനും മുന്‍ മന്ത്രിയും എംഎല്‍എയുമായ പി.എ മുഹമ്മദ് റിയാസും ടി. വീണയും കോടതിയെ സമീപിക്കും.

കേസെടുത്താല്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. ഇ.ഡിക്കെതിരെ സംസാരിക്കുന്ന കോണ്‍ഗ്രസ്, കേരളത്തില്‍ ബിജെപിയുടെ അതേ രാഷ്ട്രീയ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരിക്കും പ്രതിഷേധങ്ങള്‍. കര്‍ത്തയുടെ ഡയറിയില്‍ രമേശ് ചെന്നിത്തലയുടെയും പി.കെ കുഞ്ഞാലിക്കുട്ടിയുടെയും പേരുകള്‍ ഉണ്ടെന്ന് അവര്‍ തന്നെ സമ്മതിച്ചിട്ടും, നിയമപരമായി പണം കൈപ്പറ്റിയ വീണക്കെതിരെ മാത്രം ഇ.ഡി കേസെടുത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും സിപിഎം ആരോപിക്കുന്നു.

അതേസമയം പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരായ ഇഡി റിപ്പോര്‍ട്ടില്‍ എജിയുടെ നിയമോപദേശം ലഭിച്ചുവെന്നും കേസെടുക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി സതീശനുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇഡിയുടെ കത്തും ചര്‍ച്ചയായി. കെപിസിസി അധ്യക്ഷ പദവി, പാര്‍ട്ടി പുനഃസംഘടന തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്തു. സോണിയ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

 

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026