BREAKING NEWS

മൂന്നു സ്കൂൾ വിദ്യാർഥികൾ ഒരു ബൈക്കിൽ, അമിത വേ​ഗത്തിൽ പാഞ്ഞ ബൈക്ക് കാൽനട യാത്രികനെ ഇടിച്ചു തെറുപ്പിച്ചു, ദാരുണാന്ത്യം!! ഇടിയുടെ ആഘാതത്തിൽ വാഹനത്തിലുണ്ടായിരുന്ന വിദ്യാർഥികളിലൊരാൾ റോഡിലേക്ക് തെറിച്ചുവീണു, വീണ സുഹൃത്തിനെയും ഉപേക്ഷിച്ച് ബൈക്ക് നിർത്താതെ പോയി

· · 1 min read
Share: Copied!

കോഴിക്കോട്: സ്‌കൂൾ വിദ്യാർഥികളായ മൂന്നുപേർ ബൈക്കിൽ അമിത വേഗതയിൽ പായുന്നതിനിടെ വാഹനം ഇടിച്ച് വയോധികന് ദാരുണാന്ത്യം. അത്തോളി കോതങ്കൽ ഈയപ്പക്കണ്ടി സൈതലവി (70) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകീട്ടോടെയാണ് സംഭവം.

കോതങ്കൽ ഹൈസ്‌ക്കൂളിൽ കലോത്സവം നടക്കുന്നതിനിടെ അവിടെനിന്നും ബൈക്കിൽ എത്തിയ വിദ്യാർഥികൾ റോഡിലൂടെ നടന്നുപോവുന്ന സൈതലവിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സൈദലവി ഏറെ ദൂരം തെറിച്ചുപോയി. പിന്നാലെ ബൈക്ക് നിർത്താതെ കടന്ന് പോവുകയും ചെയ്തു.

ഇതിനിടെ മൂന്നുപേരുണ്ടായിരുന്ന ബൈക്കിൽ നിന്ന് ഒരാൾ അവിടെ തന്നെ തെറിച്ച് വീഴുകയും പരുക്കേൽക്കുകയും ചെയ്തു. ഈ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിൽ അപകടമുണ്ടാക്കിയ ബൈക്കിലെ മറ്റ് രണ്ട് വിദ്യാർഥികളെയും കണ്ടെത്തിയിട്ടുണ്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു

കെഎസ്‌യു പ്രവര്‍ത്തകനെ തടഞ്ഞുനിര്‍ത്തി, വണ്ടിയുടെ താക്കോല്‍ ഊരിയെടുത്തു, പിന്നാല്‍ സ്റ്റീല്‍ വളയും ഇരുമ്പ് പൈപ്പും ഉപയോഗിച്ച് ക്രൂര മര്‍ദനം, എട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

BREAKING NEWS
വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം, സമരം കടുപ്പിക്കുമെന്ന് ഉദ്യോഗാർഥികൾ
31 Oct 2026
BREAKING NEWS
‘സുഖമാണോ ചേട്ടാ’ എന്നു മാത്രമാണ് ചോദിച്ചത്; രാജനെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ശ്രീനാദേവി കുഞ്ഞമ്മ; അടൂർ സ്റ്റേഷൻ വിവാദത്തിൽ വിശദീകരണം
31 Oct 2026
BREAKING NEWS
അധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കെ കട്ടിങ് മെഷീനുമായി ക്ലാസില്‍ കയറി, പിന്നാലെ 15കാരിയെ ക്രൂരമായി ആക്രമിച്ച് 21കാരന്‍, പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം
31 Oct 2026
BREAKING NEWS
'മരണമെത്തുന്ന നേരത്ത് നീയെന്റ അരികിൽ ഇത്തിരി നേരമിരിക്കണേ... '; റഫീഖ് അഹമ്മദ് കാണാനെത്തിയപ്പോൾ കവിതയുടെ വരികൾ ഓർമയിൽനിന്ന് ചൊല്ലി ലീലാവതി ടീച്ചർ; സമുദ്രവും പർവതവും കാണിച്ചുതരുന്നത് അവയുടെ വലിപ്പമല്ല, നമ്മുടെ നിസ്സാരതയാണെന്ന് ​ഗാനരചയിതാവ്
31 Oct 2026