കൊച്ചി∙ നടൻ മമ്മൂട്ടിക്ക് ഇത്തവണയും തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാലാണ് വോട്ട് ചെയ്യാൻ സാധിക്കാത്തത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിലും മമ്മൂട്ടിക്ക് വോട്ടു ചെയ്യാൻ സാധിച്ചിരുന്നില്ല.
നേരത്തെ പനമ്പിള്ളി നഗറിൽ താമസിച്ചിരുന്നപ്പോൾ പനമ്പിള്ളി നഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു താരത്തിനും കുടുംബത്തിനും വോട്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പു തന്നെ മമ്മൂട്ടിയും കുടുംബവും എളംകുളത്തേക്കു താമസം മാറിയിരുന്നു. ആ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തില്ലെങ്കിലും 2021 നിയമസഭാ തിരഞ്ഞെടുപ്പിലും 2024 ലോക്സഭാ തിരഞ്ഞെടുപ്പിലും മമ്മൂട്ടി വോട്ടു ചെയ്തിരുന്നു. പൊന്നുരുന്നി സികെസി എൽപി സ്കൂളിലായിരുന്നു മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനും വോട്ട്.
സാധാരണ തിരക്കുകൾ മാറ്റി വച്ച് എല്ലാ തിരഞ്ഞെടുപ്പുകളിലും തന്നെ മമ്മൂട്ടി വോട്ട് ചെയ്യാനെത്താറുണ്ട്. മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പാട്രിയറ്റി’ന്റെ അവസാനവട്ട ഷൂട്ടിങ് പുരോഗമിക്കുന്നതിനാൽ അദ്ദേഹം കൊച്ചിയിലെ വസതിയിൽ തന്നെയുണ്ട്.




















































