BREAKING NEWS

ട്രംപ് വീണ്ടും തുടങ്ങി; ഇത്തവണ ഇന്ത്യന്‍ സോളാര്‍ കമ്പനികളുടെ നെറുകയ്ക്കിട്ടാണ്; സോളാര്‍ ഉല്‍പ്പന്ന ഇറക്കുമതിയ്ക്ക് 126% തീരുവ!

· · 1 min read
Share: Copied!

വാഷിം​ഗ്ടൺ: അമേരിക്കന്‍ വിപണി ലക്ഷ്യമിടുന്ന ഇന്ത്യന്‍ സോളാര്‍ കമ്പനികള്‍ക്ക് തിരിച്ചടിയായി യുഎസ് വാണിജ്യ വകുപ്പ് 126% ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി. ഇന്ത്യ നല്‍കുന്ന സബ്സിഡികള്‍ തങ്ങളുടെ ആഭ്യന്തര വിപണിയെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
അമേരിക്കന്‍ വിപണി ലക്ഷ്യമിടുന്ന ഇന്ത്യന്‍ സോളാര്‍ കമ്പനികള്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം. ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് 126 ശതമാനം തീരുവ ഏര്‍പ്പെടുത്താന്‍ യുഎസ് വാണിജ്യ വകുപ്പ് തീരുമാനിച്ചു. ഇന്ത്യ സോളാര്‍ മേഖലയ്ക്ക് അന്യായമായ രീതിയില്‍ സബ്സിഡികള്‍ നല്‍കുന്നുണ്ടെന്നും ഇത് അമേരിക്കന്‍ ആഭ്യന്തര നിര്‍മ്മാതാക്കളെ ദോഷകരമായി ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

ഇന്ത്യയ്ക്ക് പുറമെ ഇന്തോനേഷ്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 86% മുതല്‍ 143% വരെയും ലാവോസിന് 81 ശതമാനവും നികുതി ചുമത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ള കുറഞ്ഞ വിലയിലുള്ള ഉല്‍പ്പന്നങ്ങള്‍ അമേരിക്കന്‍ കമ്പനികളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നു എന്നാണ് യുഎസ് നിലപാട്. ചൈനീസ് സോളാര്‍ നിര്‍മ്മാതാക്കള്‍ അമേരിക്കന്‍ നികുതിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഉത്പാദനം തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് മാറ്റുന്നുവെന്ന പ്രചരണങ്ങളും നടക്കുന്നുണ്ട്. കമ്പോഡിയ, വിയറ്റ്നാം, മലേഷ്യ, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് നേരത്തെ അമേരിക്ക ഇത്തരത്തില്‍ നികുതി വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് നിര്‍മ്മാതാക്കള്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം മാറ്റിയത്.

2024-ല്‍ ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ ഇറക്കുമതി 79.2 കോടി ഡോളറായിരുന്നു (ഏകദേശം 6,600 കോടി രൂപ). ഇത് 2022-നെ അപേക്ഷിച്ച് ഒന്‍പത് മടങ്ങ് കൂടുതലാണ്. അമേരിക്കന്‍ വിപണിയിലെ മൊത്തം സോളാര്‍ ഇറക്കുമതിയുടെ 57 ശതമാനവും ഇന്ത്യ, ഇന്തോനേഷ്യ, ലാവോസ് എന്നീ രാജ്യങ്ങളില്‍ നിന്നാണ്.

അമേരിക്കയുടെ പുതിയ നീക്കം ഇന്ത്യന്‍ സോളാര്‍ കമ്പനികളുടെ ഓഹരികളെ ബാധിച്ചു. പ്രമുഖ കമ്പനികളായ വാരി എനര്‍ജീസ്, പ്രീമിയര്‍ എനര്‍ജീസ് എന്നിവയുടെ ഓഹരി വിലയില്‍ 5 മുതല്‍ 10 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. എന്നാല്‍ നികുതി സോളാര്‍ ‘സെല്ലുകള്‍ക്ക്’ മാത്രമാണെന്നും പാനലുകളെ ബാധിക്കില്ലെന്നുമുള്ള വിശദീകരണം വന്നതോടെ ഓഹരികള്‍ നേരിയ തോതില്‍ തിരിച്ചുകയറി.

‘കൂട്ടുകൂടിയേക്കാം‘- ചൈനയില്‍ നിന്നുള്ള നിക്ഷേപ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ;’ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുതിയ ആശയങ്ങളെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്’- കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026