BREAKING NEWS

നവാ​ഗത സംവിധായകൻ നിതീഷ് സുധ അന്തരിച്ചു; ആദ്യ സിനിമ പൂർത്തിയാകുന്നതിനിടെ വിയോ​ഗം

· · 1 min read
Share: Copied!

കോഴിക്കോട്: ആദ്യ ചിത്രത്തിന്റെ ജോലികൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നതിനിടെ യുവസംവിധായകൻ നിതീഷ് സുധ (32) അന്തരിച്ചു. ഇർഷാദ് അലി നായകനാകുന്ന ‘പൊടിവാശി’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് മരണം. പനിയെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പെരുമണ്ണ ക്ലാരി കഞ്ഞിക്കുഴങ്ങര കിഴക്കേ പുരയ്ക്കൽ കുടുംബാംഗമാണ്. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്‍ ആദരഞ്ജലികൾ അര്‍പ്പിച്ചു.

ഒരു ഫീച്ചര്‍ ഫിലിമിന്‍റെ പ്രീക്വല്‍ എന്ന നിലയില്‍ നിതീഷ് സുധ ഒരുക്കുന്ന ഷോര്‍ട്ട് ഫിലിം ആയിരുന്നു പൊടിമീശ. മോഹന്‍ലാല്‍ ചിത്രം ഇരുപതാം നൂറ്റാണ്ടിന്‍റെ സ്റ്റില്‍ വച്ചുകൊണ്ടുള്ള പൊടിമീശയുടെ ഫസ്റ്റ് ലുക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു. “പൊടിമീശ ഒരു പ്രീക്വൽ ഷോർട്ട് മൂവി ആണ്. ഇതിന്റെ ഒരു സിനിമാ വെർഷൻ വരുന്നുണ്ട്. ഇതിലെ നായകൻ ഒരു മോഹൻലാൽ ഫാൻ ആണ്. ഇരുപതാം നൂറ്റാണ്ടുമായി ബന്ധപ്പെട്ട് ക്ലൈമാക്സിൽ ഒരു സംഭവം ഉണ്ട്. ആ ക്യാരക്ടറായി വരുന്നുണ്ട് നായകൻ. അതുകൊണ്ടാണ് പോസ്റ്ററിലും അങ്ങനെ ഒരു ആശയം കൊണ്ടുവന്നത്”,പ്രീക്വല്‍ ഷോര്‍ട്ട് ഫിലിമിനെക്കുറിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയ വേളയിൽ നിതീഷ് പറഞ്ഞ വാക്കുകളാണിവ.

വീണ ജോർജ്ജിന് നാലുദിവസത്തെ പൂർണ്ണ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചു; മന്ത്രി നിലവിൽ പത്തനംതിട്ടയിലെ വീട്ടിൽ; മാര്‍ച്ച് രണ്ടുവരെയുള്ള പരിപാടികൾ മാറ്റിവച്ചു; മെഡിക്കൽ നെക്ക് കോളറും ട്രോഫിയും തപാൽ വഴി അയച്ച് നൽകി കെഎസ്‍യു

BREAKING NEWS
50,000 രൂപയുടെ ബോണ്ട്, അടുത്ത ഒരു വർഷക്കാലത്തേക്ക് സമാധാന അന്തരീക്ഷം നിലനിർത്താൻ സഹകരിക്കുക, അക്രമസംഭവങ്ങളിൽ ഏർപ്പെടാതിരിക്കുക, അനധികൃത സംഘംചേരൽ നടത്താതിരിക്കുക... അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ മോചനം, നേഹ ബോറയും പുറത്തിറങ്ങി
17 Oct 2026
BREAKING NEWS
ഭർത്താവ് പകുത്തു നൽകിയ കരളുമായി ജീവിതത്തിലേക്ക് തിരിച്ചുകയറിയ അനുമോൾ പോയത് ഡ്ര​ഗ്സ് അടക്കം നിരവധി കേസുകളിലെ പ്രതിയായ വടകര സ്വദേശി അബ്ദുൾ സമദിനൊപ്പം, തുമ്പായത് യുവാവിന്റെ ഏഴാമത്തെ സിം കാർഡ് ട്രേസ് ചെയ്ത് നടത്തിയ അന്വേഷണം, കസ്റ്റഡിയിലെടുത്തത് പുതുശേരിയിലെ വാടകവീട്ടിൽ നിന്ന്
17 Oct 2026
BREAKING NEWS
'നിതീഷ്കുമാറിനു വേണ്ടി ഞാൻ ഒൻപതുപേരെ കൊലപ്പെടുത്തി'; എല്ലാം വിളിച്ച് പറഞ്ഞ് ജെ.ഡി.യു എം.എൽ.എ. അനന്ത്കുമാർ സിങ്ങ്; നീരജ്കുമാറിനെ പാർട്ടി സ്ഥാനാർഥിയാക്കിയതിലുള്ള നീരസത്തെ തുടർന്ന് വെളിപ്പെടുത്തൽ; വിവാദമായതോടെ തിരുത്തൽ
17 Oct 2026
BREAKING NEWS
ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല, താരതമ്യേന ജൂനിയറായവരെ വരെ പരിഗണിച്ചപ്പോൾ മുതിർന്ന നേതാവായ തന്നെ തഴഞ്ഞു!! കോടിയേരിയുടെ അഡീ. സെക്രട്ടറിയായിരുന്ന എം. രാഘവൻ പാർട്ടിയിൽനിന്ന് രാജിവെച്ചു. പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചതായി കാണിച്ച് ജില്ലാ കമ്മിറ്റിക്ക് കത്ത്
17 Oct 2026