BREAKING NEWS

പത്രികാ സമർപ്പണത്തിലും വോട്ട് തേ‌ടാനും സജീവമായി രം​ഗത്തുണ്ടായിരുന്ന കോൺ​ഗ്രസ് സ്ഥാനാർഥിയെ മൂന്നുദിവസമായി കാണാനില്ല, ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും രക്ഷയില്ല, പിന്നിൽ സിപിഎം നാടകമെന്ന് കോൺ​ഗ്രസ്, കാണുന്നില്ലെങ്കിൽ പോയി കേസ് കൊടുക്കാൻ സിപിഎം- ചൊക്ലി ഗ്രാമപ്പഞ്ചായത്തിലെ സ്ഥാനാർഥി തിരോധാനം മുന്നണിക്കിടയിൽ ചൂടൻ ചർച്ചയാകുന്നു

· · 1 min read
Share: Copied!

ചൊക്ലി: തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കെ, കണ്ണൂർ ജില്ലയിൽ സ്ഥാനാർഥിയെ കാണാനില്ല. ചൊക്ലി ഗ്രാമപ്പഞ്ചായിലെ യുഡിഎഫ് സ്ഥാനാർഥിയുടെ തിരോധാനമാണ് മുന്നണികൾക്കിടയിൽ ചൂടൻചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. പത്രികാസമർപ്പണം മുതൽ വീടുകയറിയും മറ്റും സജീവമായിരുന്ന സ്ഥാനാർഥിയെ കഴിഞ്ഞ മൂന്നുദിവസമായി കാണാനില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ സൈറ്റിൽ നൽകിയിരിക്കുന്ന ഫോൺനമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചങ്കിലും ‘കോളുകൾ സ്വീകരിക്കുന്നില്ല’ എന്ന മറുപടിയാണ് ലഭിക്കുന്നത്.

അതേസമയം ശക്തമായ പോരാട്ടം നടക്കുന്ന വാർഡിലെ വോട്ട് ഭിന്നിപ്പിക്കുന്നതിന് സിപിഎം നടത്തുന്ന നാടകമാണിതെന്നും സ്ഥാനാർഥിയെ അവർ ഒളിപ്പിച്ചിരിക്കാനാണ് സാധ്യതയെന്നും യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ അഡ്വ. സി.ജി. അരുൺ, കൺവീനർ പി.കെ. യൂസഫ് എന്നിവർ ആരോപിച്ചു. എന്നാൽ വിഷയത്തിൽ ഇടതുമുന്നണിക്ക് പങ്കില്ലെന്നും സ്ഥാനാർഥിയുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെട്ട് വിവാദമുയർത്തുന്നത് ശരിയല്ലെന്നും സിപിഎം ലോക്കൽ സെക്രട്ടറി ടി. ജയേഷ് പ്രതികരിച്ചു.

സ്ഥാനാർഥിയെ പാർട്ടി ഒളിപ്പിച്ചെന്നാണ് കരുതുന്നതെങ്കിൽ അതുസംബന്ധിച്ച് പോലീസിൽ പരാതി നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ചൊക്ലി പോലീസും അറിയിച്ചു. ഇതിനിടെ നടത്തിയ അന്വേഷണത്തിൽ സ്ഥാനാർഥിയെ സുഹൃത്തിന്റെ വീട്ടിൽ കണ്ടിരുന്നതായും റിപ്പോർട്ടുണ്ട്.

BREAKING NEWS
കോവളത്ത് പെൺകുട്ടിയെ പീ‍ഡിപ്പിച്ച സ്പാ ഹെൽത്ത് ഇൻസ്പെക്ടറുടെ ബെനാമി സ്ഥാപനം, നിശാന്തിനു പിന്നിലും ഈ ഉദ്യോ​ഗസ്ഥനെന്ന് സൂചന, വിവരങ്ങൾ കണ്ടെത്തിയത് പ്രതിയുടെ ഫോണിൽ നിന്ന്... അമ്മയും അച്ഛനും മരിച്ചു, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിലെത്തിച്ചത് മാതൃസഹോദരിയും ഭർത്താവും ചേർന്ന്
18 Oct 2026
BREAKING NEWS
അനുമോളെ കണ്ടെത്തിയത് 12-ാം ​ദിവസം, അബ്ദുൾ സമദിനെ വേണ്ടാ, കുടുംബത്തിനൊപ്പം പോയാൽ മതിയെന്ന് കോടതിയിൽ... സ്വീകരിക്കാൻ തയാറാണെന്ന് ഭർത്താവ്!! അധ്യാപികയെ മാതാപിതാക്കൾക്കും ഭർത്താവിനുമൊപ്പം വിട്ടയച്ചു, അനുമോൾക്കെതിരായ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി പോലീസ്
18 Oct 2026
BREAKING NEWS
പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്ന് പിതാവ്; ’ദമ്പതികളുടെ മറ്റൊരു കുഞ്ഞും ഏതാനും നാൾ മുമ്പ് മരിച്ചിരുന്നു’, കാർത്തികപ്പള്ളിയിലെ രണ്ട് വയസ്സുകാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ
18 Oct 2026
BREAKING NEWS
വീടിന്റെ മുകൾനിലയിൽ കയറിയ നായയെ ഓടിക്കുന്നതിനിടെ തെന്നിവീണു, ​ഗുരുതര പരിക്ക്; ചികിത്സയിലായിരുന്നയാൾ മരിച്ചു
18 Oct 2026