BREAKING NEWS

എങ്കിലും എന്റെ ക്യാപ്റ്റാ… ഈയൊരു ധ്യൈര്യം ചാൾസ് ശോഭ രാജിൽ മാത്രമേ കണ്ടിട്ടുള്ളു…. ഒരോവറിൽ നോ ബോളും വൈഡുമടക്കം ദുബെ വിട്ടുനൽകിയത് 21 റൺസ്, അവസാന ഓവറിൽ തനിയാവർത്തനം… രണ്ട് ഓവറിൽ 46 റൺസും ഒരു വിക്കറ്റും… നെ​ഗറ്റീവ് ഒഴിവായില്ല, മഴ കളിച്ചില്ലെങ്കിൽ പ്രതീക്ഷയ്ക്ക് വക

· · 1 min read
Share: Copied!

ചെന്നെെ: വൻ മാർജിനിൽ ജയിക്കേണ്ട മത്സരം… അതിൽ ഭാ​ഗ്യപരീക്ഷണം നടത്തി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ശിവം ദുബെ പന്തേൽപ്പിച്ച ആദ്യ ഓവറിൽ വൈഡും നോബോളും ഫ്രീ ഹിറ്റുമടക്കം സിംബാബ്‌വെ അടിച്ചുകൂട്ടിയത് 21 റൺസ്. പിന്നാലെ അവസാന ഓവർ വീണ്ടും ദുബെയെ പന്തേൽപിച്ച ക്യാപ്റ്റന് പിഴച്ചു. ദുബെ അവസാന ഓവർ എറിയാനെത്തുമ്പോൾ സിംബാബ്‌വെയുടെ സ്കോർ 160 ആയിരുന്നെങ്കിൽ 20 ഓവർ അവസാനിച്ചപ്പോഴേക്കും 184 ൽ എത്തി. അഞ്ച് നോ ബോളാണ് താരം രണ്ടോവറിൽ എറിഞ്ഞത്. നാലോവർ വീതം എറിഞ്ഞ വരുണും അക്സറും 35 വീതം റൺസുകൾ വിട്ടുനൽകി, മൂന്നോവർ വീതമെറിഞ്ഞ ബുമ്രയും പാണ്ഡ്യയും 21 റൺസ് വീതം വിട്ടുനൽകിയപ്പോൾ നാലോവറിൽ 3 വിക്കറ്റെടുത്ത അർഷ്ദീപ് 24 റൺസ് വിട്ടുനൽകി.

അതേസമയം വെസ്റ്റിൻഡീസിനെ ദക്ഷിണാഫ്രിക്കയും സിംബാബ്‌വേയെ ഇന്ത്യയും കീഴടക്കിയതോടെ ഞായറാഴ്ച നടക്കുന്ന ഇന്ത്യ- വിൻഡീസ് പോരാട്ടം നിർണായകമായി. സിംബാബ്‌വേ ലോകകപ്പിൽ നിന്ന് പുറത്തായി. ദക്ഷിണാഫ്രിക്ക സെമിയിലുമെത്തി. ഇന്ത്യ-വിൻഡീസ് മത്സരത്തിൽ ജയിക്കുന്നവർക്ക് സെമിയിലെത്താം. എന്നാൽ മഴ കളി മുടക്കിയാൽ നെറ്റ് റൺറേറ്റ് ഘടകമാകും.

സൂപ്പർ എട്ടിലെ നിർണായക പോരാട്ടത്തിൽ സിംബാബ്‌വേയെ 72 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 257 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിംബാബ്‌വേയ്ക്ക് നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനേ സാധിച്ചുള്ളൂ. ബാറ്റെടുത്തവരെല്ലാം കത്തിക്കയറിയതോടെയാണ് സിംബാബ്‌വേയ്ക്ക് മുന്നിൽ ഇന്ത്യ കൂറ്റൻ സ്കോറുയർത്തിയത്. ടീമിൽ തിരിച്ചെത്തിയ സഞ്ജുവിന് പുറമേ അഭിഷേക് ശർമയും തിലക് വർമയും ഫോമിലേക്കെത്തി. നേരത്തേ വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക വിൻഡീസിനെ തോൽപ്പിച്ചതോടെ ഇന്ത്യയുടെ സെമി സാധ്യതകൾ കൂടുതൽ സജീവമായിരുന്നു.

കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ദക്ഷിണാഫ്രിക്ക നാല് പോയന്റോടെ ഗ്രൂപ്പിൽ നിന്ന് സെമിയിലെത്തി. രണ്ടാമതുള്ള വിൻഡീസിനും മൂന്നാമതുള്ള ഇന്ത്യക്കും രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് പോയന്റുണ്ട്. ഒരു ജയവും ഒരു തോൽവിയുമാണ് ടീമുകഗൾക്കുള്ളത്. അതേസമയം +1.791 ആണ് വിൻഡീസിന്റെ റൺറേറ്റ്. ദക്ഷിണാഫ്രിക്കയോട് വൻ തോൽവി നേരിട്ടതോടെയാണ് വെസ്റ്റിൻഡീസ് +5.350ന്റെ നെറ്റ് റൺറേറ്റിൽ നിന്ന് കൂപ്പുകുത്തിയത്. ഇന്ത്യക്ക് 72 റൺസിന് സിംബാബ്‌വേയെ കീഴടക്കാനായെങ്കിലും റൺറേറ്റ് പോസിറ്റീവാക്കാനായില്ല. -0.100 ആണ് ഇന്ത്യയുടെ റൺറേറ്റ്.

ഇതോടെ ഇന്ത്യ- വിൻഡീസ് മത്സരമാണ് ഇനി വിധി നിർണയിക്കുക. മത്സരത്തിൽ ജയിക്കുന്ന ടീമിന് നാലുപോയന്റോടെ സെമിയിലെത്താം. ആ സമയം റൺറേറ്റ് അപ്രസക്തമാകും. എന്നാൽ മഴ കളിമുടക്കിയാൽ മികച്ച റൺറേറ്റുള്ള വിൻഡീസ് സെമിയിലെത്തും.

 

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026