BREAKING NEWS

ഇത്തവണ ഭാഗ്യദേവത തേടിയെത്തിയത് മൂകനും ബധിരനുമായ കൂലിപ്പണിക്കാരനെ ; പാലക്കാടുകാരനായ കൃഷ്ണന്‍കുട്ടിയെ തേടിവന്നത് ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം

· · 1 min read
Share: Copied!

പാലക്കാട്: കേരള സര്‍ക്കാര്‍ സമൃദ്ധി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം ഇത്തവണ തേടിയെത്തിയത് മൂകനും ബധിരനും കൂലിപ്പണിക്കാരനുമായ വ്യക്തിക്ക്. അലനല്ലൂര്‍ ഭീമനാട് പെരിമ്പടാരി പുത്തന്‍പള്ളിയാലില്‍ കൃഷ്ണന്‍കുട്ടിക്കാണ് തുക അടിച്ചത്.

മൂത്ത മകന്‍ അനീഷ് ബാബുവിന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങായിരുന്നു ഇന്നലെ നടന്നിരുന്നു. ഇതിനിടെ സന്തോഷവാര്‍ത്ത തേടിയെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പെരിമ്പടാരിയിലെ ലോട്ടറി വില്‍പ്പനക്കാരന്‍ മാമ്പറ്റ അബ്ദുവില്‍ നിന്നു വാങ്ങിയ നാല് ടിക്കറ്റുകളില്‍ എംവി 122462 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്. പതിവായി ലോട്ടറിയെടുക്കുമായിരുന്ന കൃഷ്ണന്‍കുട്ടിക്ക് ഭാര്യയും മൂന്ന് മക്കളുമുണ്ട്.

ഇദ്ദേഹം പല ദിവസങ്ങളിലും മൂന്നും നാലും ലോട്ടറി ടിക്കറ്റുകളെടുക്കാറുണ്ട്. ഇതിനിടെയാണ് സമ്മാനവിവരം അറിഞ്ഞത്. ഒന്നാം സമ്മാനം കിട്ടിയ വിവരം ലോട്ടറി വില്‍പ്പനക്കാരന്‍ തന്നെയാണ് അറിയിച്ചത്. ടിക്കറ്റ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അലനല്ലൂര്‍ ശാഖയില്‍ ഏല്‍പ്പിച്ചു.

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026