BREAKING NEWS

വഞ്ചനയ്ക്ക് ലഭിക്കുന്ന പാരിതോഷികമാണോ ജീവനാംശം? വിവാഹേതരബന്ധം സമ്മതിച്ച ഭാര്യയ്ക്ക് താൻ എന്തിന് ജീവനാംശം നൽകണം?? കോടതിയില്‍ ചോദ്യവുമായി യുവാവ്, ഇത് ലീഗൽ ടെററിസമെന്ന് സോഷ്യല്‍ മീഡിയ

· · 1 min read
Share: Copied!

ന്യൂഡല്‍ഹി: വിവാഹേതര ബന്ധം സമ്മതിച്ച തന്റെ മുൻഭാര്യയ്ക്ക് മാസം 15,000 രൂപ ജീവനാംശം നൽകാൻ കഴിയില്ലെന്ന് ഭര്‍ത്താവ് കോടതിയില്‍. വിവാഹേതരബന്ധം ഉണ്ടന്ന് സമ്മതിച്ച ഭാര്യയ്ക്ക് താൻ എന്തിന് ജീവനാംശം നൽകണമെന്നായിരുന്നു കോടതിയിൽ ഭർത്താവ് ഉന്നയിച്ച ചോദ്യം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തനിക്ക് രണ്ട് മക്കളുണ്ടെന്നും അവർ പ്രായപൂർത്തിയാകാത്തവരാണെന്നും ഭർത്താവ് കോടതിയെ അറിയിച്ചു. നിലവിൽ കുട്ടികൾ അദ്ദേഹത്തിന്റെ സംരക്ഷണത്തിലാണ് കഴിയുന്നത്. അവരുടെ പഠനവും മറ്റ് ചിലവുകളും നോക്കേണ്ട പൂർണ്ണ ഉത്തരവാദിത്തം തനിക്കാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മാസം 60,000 രൂപയാണ് തന്റെ ശമ്പളമെന്നും, ഇതിൽ 20,000 രൂപ 2020-ൽ എടുത്ത ഭവന വായ്പയുടെ തിരിച്ചടവായി പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബാക്കി വരുന്ന 40,000 രൂപ കൊണ്ട് വേണം മക്കളുടെ കാര്യങ്ങളും സ്വന്തം ജീവിതച്ചിലവുകളും നോക്കാൻ. 2015-ൽ വിവാഹിതരായ ഇവർ 2021-ലാണ് വേർപിരിഞ്ഞത്. ഭാര്യ തന്നെ ഉപേക്ഷിച്ചു പോയതിനെത്തുടർന്ന് നൽകിയ പോലീസ് പരാതിയിൽ, തനിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഭാര്യ സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം കോടതിയിൽ വെളിപ്പെടുത്തി.

ഭാര്യ ആവശ്യപ്പെട്ട 15,000 രൂപ (10,000 രൂപ ജീവിതച്ചിലവിനും 5,000 രൂപ വീട്ടുവാടകയ്ക്കും) നൽകുന്നതിൽ എന്താണ് ഇത്ര പ്രയാസമെന്ന് ജഡ്ജി ചോദിച്ചു. ഇതിന് മറുപടിയായാണ് തന്റെ ശമ്പളവിവരങ്ങളും വായ്പാ ബാധ്യതകളും ഭർത്താവ് നിരത്തിയത്. ജോലി ചെയ്യുന്ന, സ്വന്തമായി വരുമാനമുള്ള, കൂടാതെ വിവാഹേതര ബന്ധമുണ്ടെന്ന് സമ്മതിച്ച ഭാര്യയ്ക്ക് എന്തിനാണ് താൻ പണം നൽകുന്നതെന്നാണ് ഇദ്ദേഹത്തിന്റെ ചോദ്യം. ഈ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. പലരും ഇതിനെ ‘ലീഗൽ ടെററിസം’എന്നാണ് വിശേഷിപ്പിച്ചത്. ‘വഞ്ചനയ്ക്ക് ലഭിക്കുന്ന പാരിതോഷികമാണോ ജീവനാംശം?’ എന്ന് ചിലർ ചോദിക്കുന്നു.

BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026