BREAKING NEWS

ഗൾഫിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് തുടരെത്തുടടെ മിസൈലുകൾ വർഷിച്ച് ഇറാൻ!! ഗൾഫ് രാജ്യങ്ങൾ വ്യോമപാത അടച്ചു, യുദ്ധഭീതിയിൽ പശ്ചിമേഷ്യാ…സൈനിക കേന്ദ്ര പരിസരത്തുനിന്ന് എല്ലാവരും അകന്നു നിൽക്കണം, ജനങ്ങൾ വീടുകളിലോ മറ്റു സുരക്ഷിതയിടങ്ങളിലോ തുടരണമെന്നും മുന്നറിയിപ്പ്

· · 1 min read
Share: Copied!

മനാമ: യുഎസ്- ഇസ്രയേൽ സംയുക്തമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ബഹ്റൈൻ, കുവൈത്ത്, അബുദാബി, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കാണ് ഇറാന്റെ സ്ഫോടനം. ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിട്ട് ഇറാനാണ് ആക്രമണം നടത്തിയത്. അബുദാബിയിൽ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇയാൾ ഏഷ്യൻ വംശജനാണെന്നാണ് വിവരം. ആക്രമണത്തിന് പിന്നാലെ ഖത്തർ, കുവൈത്ത്, യുഎഇ എന്നീ ഗൾഫ് രാജ്യങ്ങൾ വ്യോമപാത അടച്ചു.

അതേസമയം ബഹ്റൈനിൽ അടിയന്തര സൈറൺ മുഴങ്ങിയതായും അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ബഹ്റൈനിൽ നിന്നുള്ള ദൃശ്യങ്ങളെന്ന തരത്തിൽ നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബഹ്റൈനിൽ അഞ്ചോളം സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറയുന്നു. ബഹ്‌റൈൻ ജുഫൈർ ഭാഗത്താണ് യുഎസ് മിലിറ്ററി ക്യാമ്പ് പ്രവർത്തിക്കുന്നത്. ജുഫൈർ ഭാഗത്തുനിന്നും പുക ഉയരുന്നതായും റിപ്പോർട്ടുകളുണ്ട്. കുവൈത്തിൽ ജഹ്റയിലാണ് സ്ഫോടനം നടന്നതെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സൈനിക കേന്ദ്രങ്ങളുടെ പരിസരത്തുനിന്നും എല്ലാവരും അകന്നു നിൽക്കണം. വീടുകളിലോ മറ്റു സുരക്ഷിതയിടങ്ങളിലോ ജനങ്ങൾ തുടരണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അപകടസാധ്യതകൾ ഒഴിവാക്കാൻ അത്യാവശ്യ സന്ദർഭങ്ങളിൽ അല്ലാതെ പുറത്തു പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

കറൻസി നോട്ടുകളുമായി പോവുകയായിരുന്ന ചരക്കുവിമാനം തകർന്നുവീണ് 15 മരണം, മുപ്പതിലേറെപ്പേർക്കു പരുക്ക്!! അപകടം വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ റൺവേയിൽനിന്ന് തെന്നിമാറി, ചിതറിക്കിട‌ക്കുന്ന കറൻസി വാരാൻ ഓടിക്കൂടി ആളുകൾ

BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; ഖാർഗെയുടെ പരാമർശത്തിൽ വിവാദം, ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026