BREAKING NEWS

‘ആനക്കൊമ്പ് കത്തിച്ച് ചാരം വിപണനം ചെയ്യാനാവുമോയെന്ന സാധ്യത പരിശോധിച്ചുവരികയാണ്; ചർച്ച ചെയ്ത് തീരുമാനിക്കും; വനം വകുപ്പിന്റെ കൈവശം 260 കോടി രൂപയുടെ ആനക്കൊമ്പുകളുണ്ട്’: മന്ത്രി എ.കെ. ശശീന്ദ്രൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: ആനക്കൊമ്പ് കത്തിക്കുന്നതിൽ വിപണന സാധ്യത പരിശോധിച്ച് സംസ്ഥാന സർക്കാർ. കത്തിച്ച ശേഷമുള്ള ചാരത്തിന്റെ വിപണ സാധ്യതയാണ് പരിശോധിക്കുന്നത്. ചാരം ആവശ്യപ്പെട്ട് ഔഷധ കമ്പനികൾ സമീപിച്ചതായി വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക മാർച്ചോടെ കൊടുത്തുതീർക്കും എന്നും മന്ത്രി വ്യക്തമാക്കി.

‘വനം വകുപ്പിന്റെ കൈവശം 260 കോടി രൂപയുടെ ആനക്കൊമ്പുകളാണ് ഉള്ളത്. ചർച്ച ചെയ്തശേഷം അന്തിമ തീരുമാനം എടുക്കും.’ മന്ത്രി വ്യക്തമാക്കി. ‘വന്യജീവി ആക്രമത്തിൽ മരണപ്പെടുന്നവരുടെ എണ്ണം കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ എണ്ണവും കുറഞ്ഞുവരികയാണ്. മാർച്ച് 31 ആകുമ്പോഴേക്കും എല്ലാ നഷ്ടപരിഹാരത്തുകയും നൽകും.’ അദ്ദേഹം പറഞ്ഞു.

‘എല്ലാ രേഖകളും ഹാജരാക്കുന്നവർക്കാണ് നഷ്ടപരിഹാരത്തുക ലഭിക്കുക. 72 കോടി നഷ്ടപരിഹാരമായി നൽകി. 731.75 കോടി വിവിധ പദ്ധതികൾക്കായി ചെലവഴിച്ചു. വന്യജീവി അക്രമത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നില്ല എന്നായിരുന്നു ആരോപണം. ഇന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ കുറിച്ചുള്ള പരാതികൾ കുറഞ്ഞിരിക്കുന്നു.’ അദ്ദേഹം പറഞ്ഞു.

‘സാറയുമായി പ്രണയത്തിലായിരുന്ന കാലം മുതലേ ഉള്ളിൽക്കയറി കൂടിയതാണ് ഇന്ത്യയോടുള്ള ഇഷ്ടം; ഞാൻ ആദ്യമായി അവൾക്ക് വാങ്ങിക്കൊടുത്തത് ഇന്ത്യൻ ഭക്ഷണം‘- ഒരിക്കലും മറക്കാനാവാത്ത മധുര ഓർമ്മകൾ പങ്കുവച്ച് നെതന്യാഹു

BREAKING NEWS
50,000 രൂപയുടെ ബോണ്ട്, അടുത്ത ഒരു വർഷക്കാലത്തേക്ക് സമാധാന അന്തരീക്ഷം നിലനിർത്താൻ സഹകരിക്കുക, അക്രമസംഭവങ്ങളിൽ ഏർപ്പെടാതിരിക്കുക, അനധികൃത സംഘംചേരൽ നടത്താതിരിക്കുക... അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ മോചനം, നേഹ ബോറയും പുറത്തിറങ്ങി
17 Oct 2026
BREAKING NEWS
ഭർത്താവ് പകുത്തു നൽകിയ കരളുമായി ജീവിതത്തിലേക്ക് തിരിച്ചുകയറിയ അനുമോൾ പോയത് ഡ്ര​ഗ്സ് അടക്കം നിരവധി കേസുകളിലെ പ്രതിയായ വടകര സ്വദേശി അബ്ദുൾ സമദിനൊപ്പം, തുമ്പായത് യുവാവിന്റെ ഏഴാമത്തെ സിം കാർഡ് ട്രേസ് ചെയ്ത് നടത്തിയ അന്വേഷണം, കസ്റ്റഡിയിലെടുത്തത് പുതുശേരിയിലെ വാടകവീട്ടിൽ നിന്ന്
17 Oct 2026
BREAKING NEWS
'നിതീഷ്കുമാറിനു വേണ്ടി ഞാൻ ഒൻപതുപേരെ കൊലപ്പെടുത്തി'; എല്ലാം വിളിച്ച് പറഞ്ഞ് ജെ.ഡി.യു എം.എൽ.എ. അനന്ത്കുമാർ സിങ്ങ്; നീരജ്കുമാറിനെ പാർട്ടി സ്ഥാനാർഥിയാക്കിയതിലുള്ള നീരസത്തെ തുടർന്ന് വെളിപ്പെടുത്തൽ; വിവാദമായതോടെ തിരുത്തൽ
17 Oct 2026
BREAKING NEWS
ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല, താരതമ്യേന ജൂനിയറായവരെ വരെ പരിഗണിച്ചപ്പോൾ മുതിർന്ന നേതാവായ തന്നെ തഴഞ്ഞു!! കോടിയേരിയുടെ അഡീ. സെക്രട്ടറിയായിരുന്ന എം. രാഘവൻ പാർട്ടിയിൽനിന്ന് രാജിവെച്ചു. പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചതായി കാണിച്ച് ജില്ലാ കമ്മിറ്റിക്ക് കത്ത്
17 Oct 2026