BREAKING NEWS

പ്രവാസികൾക്ക് പ്രവാസികൾക്ക് സന്തോഷകരമായ പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ; കസ്റ്റംസ് തീരുവയുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ വൻ ഇളവുകൾ; ഇനി മുതൽ സ്വർണത്തിന്റെ മൂല്യമല്ല, തൂക്കമാണ് കണക്കാക്കുക

· · 1 min read
Share: Copied!

അബുദാബി∙ വിദേശത്തുനിന്ന് ഇന്ത്യയിലേയ്ക്ക് വരുന്ന പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ​ഗുണകരമായൊരു നീക്കം നടത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ . കസ്റ്റംസ് തീരുവയുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ വലിയ ഇളവുകൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ഈ മാസം 2 മുതലാണ് പുതിയ നിയമങ്ങൾ നിലവിൽ വന്നത്. ഇനി മുതൽ ലളിതമായ നടപടിക്രമങ്ങളിലൂടെ യാത്രക്കാർക്ക് വേഗത്തിൽ വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങാം. റമസാനിലും പെരുന്നാളിനും നാട്ടിലേക്ക് വരാൻ തയ്യാറെടുക്കുന്ന പ്രവാസികൾക്ക് ഈ പുതിയ ഇളവുകൾ വലിയ ഉപകാരപ്രദമാകും.

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ശ്രദ്ധേയമായൊരു ഇളവാണ് ഡ്യൂട്ടി ഫ്രീ അലവൻസിലെ പുതുക്കിയ നിരക്ക്. അതുപ്രകാരം സാധാരണ വിനോദസഞ്ചാരികൾക്ക് ഇന്ത്യയിലേക്ക് വരുമ്പോൾ 75,000 രൂപ വരെയുള്ള സാധനങ്ങൾ നികുതിയില്ലാതെ കൊണ്ടുവരാം. മുൻപ് ഇത് 50,000 രൂപയായിരുന്നു.

രണ്ട് വർഷത്തിലധികം വിദേശത്ത് താമസിച്ച് നാട്ടിലേക്ക് മടങ്ങുന്നവർക്ക് 7,50,000 രൂപ വരെയുള്ള സാധനങ്ങൾക്ക് തീരുവ ഇളവും ലഭിക്കും.
അതുപോലെതന്നെ,12 മാസം വരെ വിദേശത്തു നിന്നവർക്ക് 1.5 ലക്ഷം രൂപയും ഒന്ന് മുതൽ രണ്ട് വർഷം വരെ നിന്നവർക്ക് 3 ലക്ഷം രൂപയും തീരുവ ഇളവ് ലഭിക്കും.

സ്വർണത്തിന്റെ കാര്യത്തിലാണ് വലിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഇനിയങ്ങോട്ട് സ്വർണത്തിന്റെ മൂല്യമല്ല, മറിച്ച് തൂക്കമാണ് കണക്കാക്കുക.
സ്ത്രീകൾക്ക് 40 ഗ്രാം വരെ സ്വർണാഭരണങ്ങൾ നികുതിയില്ലാതെ കൊണ്ടുവരാം. മറ്റുള്ളവർക്ക് 20 ഗ്രാം വരെയുമാണ് കൊണ്ടുവരാനാവുക.
ഒരു വർഷത്തിലധികം വിദേശത്ത് താമസിച്ചവർക്കാണ് ഈ ഇളവ്.

18 വയസ്സിന് മുകളിലുള്ള എല്ലാ യാത്രക്കാർക്കും ഒരു പുതിയ ലാപ്ടോപ് അല്ലെങ്കിൽ നോട്ട്പാഡ് നികുതിയില്ലാതെ കൊണ്ടുവരാം. ഇത് സാധാരണ അലവൻസിന് പുറമെയാണ്.
‌
അതേസമയം, ടെലിവിഷൻ സെറ്റുകൾ, ബിസ്കറ്റ്/കട്ടി രൂപത്തിൽ ഉള്ള സ്വർണമോ വെള്ളിയോ, രണ്ട് ലിറ്ററിൽ കൂടുതൽ മദ്യം, 100 എണ്ണത്തിൽ കൂടുതൽ സിഗരറ്റ് എന്നിവയ്ക്ക് ഇളവ് ലഭിക്കില്ല.

കേരളമെന്ന് കേട്ടാലോ തിളക്കണം, ചോര നമുക്ക് ഞരമ്പുകളിൽ, കേരളത്തെക്കുറിച്ചല്ലാത്ത ‘കേരള സ്റ്റോറി’യിൽ നമ്മൾ എന്തിന് കയറിപ്പിടിക്കണം… ചുമ്മാ സംവിധായകനും നിർമാതാവിനും കാശുണ്ടാത്തി കൊടുക്കണോ? ആദ്യ രണ്ട് ട്രെയിലറുകൾ വന്നതും പോയതും ആരുമറിഞ്ഞില്ല… ഒരു പെൺകുട്ടിയെ ബീഫ് കഴിക്കാൻ നിർബന്ധിക്കുന്ന ഒരു രം​ഗം ട്രെയിലറിൽ കണ്ടതോടെ ചാടിയിറങ്ങിയപ്പോൾ വ്യൂസ് കുതിച്ചതു രണ്ടര കോ‌ടിലേക്ക്

BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026
BREAKING NEWS
അട്ടപ്പാടി മധുവിന്റെ അമ്മയും സഹോദരിയും മുഖ്യമന്ത്രിയെ കാണാനെത്തി; വീടും ജോലിയും ഉറപ്പുനൽകി വി.ഡി സതീശൻ; ഒരു മാസത്തിനകം വീട് നിർമിച്ചുനൽകും
26 Oct 2026
BREAKING NEWS
മൂന്നാം നിലയില്‍ നിന്ന് മുറുക്കി തുപ്പിയത് 11 കെവി ഹൈടെൻഷൻ വൈദ്യുതിലൈനില്‍, 65കാരന് ദാരുണാന്ത്യം, വൈദ്യുതി വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍
26 Oct 2026
BREAKING NEWS
’ചേരാനല്ലൂർ ബെൻസ് അപകടത്തിൽ പോലീസിന്റെ ഭാ​ഗത്ത് തുടക്കത്തിൽ പാളിച്ചയുണ്ടായി ; പതിനേഴുകാരന് ജാമ്യം കൊടുത്തപ്പോൾ ആശ്ചര്യം തോന്നി, നീതി പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ’- ആഭ്യന്തരമന്ത്രി
26 Oct 2026