BREAKING NEWS

ആവേശക്കൊടുമുടിയില്‍ പ്രചാരണം; വയനാട്ടില്‍ ഇന്ന് കൊട്ടിക്കലാശം

· · 1 min read
Share: Copied!

കല്പറ്റ: സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് മണിക്കൂറുകള്‍ ശേഷിക്കേ, അങ്കത്തട്ടില്‍ അവസാന അടവെടുത്ത് സ്ഥാനാര്‍ഥികളും മുന്നണികളും. ആറും ഏഴും റൗണ്ട് വീടുകള്‍ കയറിയുള്ള വോട്ടഭ്യര്‍ഥനയും നവമാധ്യമങ്ങളില്‍ റീലും പാട്ടും പോസ്റ്റുമായി നിറഞ്ഞതും വിവാദങ്ങളും പ്രതികരണങ്ങളും വികസനചര്‍ച്ചകളും തുടങ്ങി ഒരുമാസം നീണ്ട പ്രചാരണം തങ്ങള്‍ക്കനുകൂലമാണോയെന്ന് ഉറപ്പിക്കാനുള്ള അവസാന മണിക്കൂറുകളാണ് സ്ഥാനാര്‍ഥികള്‍ക്കിത്.

ചൊവ്വാഴ്ചയാണ് പരസ്യപ്രചാരണത്തിന്റെ അവസാനദിനം. ഓരോ തദ്ദേശസ്ഥാപനപരിധിയിലെയും പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശം. കല്പറ്റയും ബത്തേരിയും മാനന്തവാടിയും കേന്ദ്രീകരിച്ചായിരിക്കും വാദ്യഘോഷമേളങ്ങളുടെ അകമ്പടിയോടെയുള്ള വലിയ ആഘോഷം. പഞ്ചായത്ത് കേന്ദ്രങ്ങളിലും ആഘോഷം കേമമാകും.

കല്പറ്റയില്‍ പഴയ ബസ് സ്റ്റാന്‍ഡുമുതല്‍ ചുങ്കംവരെ എല്‍ഡിഎഫും ചുങ്കംമുതല്‍ പുതിയ ബസ് സ്റ്റാന്‍ഡുവരെ യുഡിഎഫും പ്രകടനം നടത്തും. എന്‍ഡിഎ ജൈത്ര തിയേറ്ററിനു സമീപത്തും പ്രകടനം നടത്തും. ബത്തേരി ടൗണില്‍ അസംപ്ഷന്‍മുതല്‍ ട്രാഫിക് ജങ്ഷന്‍വരെ യുഡിഎഫിനും ചുങ്കംമുതല്‍ ട്രാഫിക് ജങ്ഷന്‍വരെ എല്‍ഡിഎഫിനുമാണ് പ്രകടനത്തിന് അനുവദിച്ചിരിക്കുന്നത്. എന്‍ഡിഎ ടൗണില്‍ കൊട്ടിക്കലാശം നടത്താതെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പ്രകടനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ബത്തേരി ഡിവൈഎസ്പി വിളിച്ച യോഗത്തിലെ തീരുമാനപ്രകാരമാണ് ക്രമീകരണങ്ങള്‍. മാനന്തവാടി നഗരസഭയിലെ കൊട്ടിക്കലാശം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ഗാന്ധിപാര്‍ക്കില്‍ നടത്തും. പോസ്റ്റ് ഓഫീസ് റോഡ് ഭാഗം ബിജെപി പ്രവര്‍ത്തകര്‍ക്കും തലശ്ശേരി റോഡ് ഭാഗം എല്‍ഡിഎഫിനും മൈസൂരു റോഡ് ഭാഗം യുഡിഎഫിനുമാണ് നല്‍കിയിട്ടുള്ളത്. എടവക ഗ്രാമപ്പഞ്ചായത്തിലെ കൊട്ടിക്കലാശം രണ്ടേനാല്‍ ടൗണിലും തവിഞ്ഞാലിലേത് തലപ്പുഴ ടൗണിലും തിരുനെല്ലിയിലേത് കാട്ടിക്കുളം ടൗണിലുമാണ് നടത്തുക.

BREAKING NEWS
കോവളത്ത് പെൺകുട്ടിയെ പീ‍ഡിപ്പിച്ച സ്പാ ഹെൽത്ത് ഇൻസ്പെക്ടറുടെ ബെനാമി സ്ഥാപനം, നിശാന്തിനു പിന്നിലും ഈ ഉദ്യോ​ഗസ്ഥനെന്ന് സൂചന, വിവരങ്ങൾ കണ്ടെത്തിയത് പ്രതിയുടെ ഫോണിൽ നിന്ന്... അമ്മയും അച്ഛനും മരിച്ചു, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിലെത്തിച്ചത് മാതൃസഹോദരിയും ഭർത്താവും ചേർന്ന്
18 Oct 2026
BREAKING NEWS
അനുമോളെ കണ്ടെത്തിയത് 12-ാം ​ദിവസം, അബ്ദുൾ സമദിനെ വേണ്ടാ, കുടുംബത്തിനൊപ്പം പോയാൽ മതിയെന്ന് കോടതിയിൽ... സ്വീകരിക്കാൻ തയാറാണെന്ന് ഭർത്താവ്!! അധ്യാപികയെ മാതാപിതാക്കൾക്കും ഭർത്താവിനുമൊപ്പം വിട്ടയച്ചു, അനുമോൾക്കെതിരായ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി പോലീസ്
18 Oct 2026
BREAKING NEWS
പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്ന് പിതാവ്; ’ദമ്പതികളുടെ മറ്റൊരു കുഞ്ഞും ഏതാനും നാൾ മുമ്പ് മരിച്ചിരുന്നു’, കാർത്തികപ്പള്ളിയിലെ രണ്ട് വയസ്സുകാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ
18 Oct 2026
BREAKING NEWS
വീടിന്റെ മുകൾനിലയിൽ കയറിയ നായയെ ഓടിക്കുന്നതിനിടെ തെന്നിവീണു, ​ഗുരുതര പരിക്ക്; ചികിത്സയിലായിരുന്നയാൾ മരിച്ചു
18 Oct 2026