BREAKING NEWS

കറൻസി നോട്ടുകളുമായി പോവുകയായിരുന്ന ചരക്കുവിമാനം തകർന്നുവീണ് 15 മരണം, മുപ്പതിലേറെപ്പേർക്കു പരുക്ക്!! അപകടം വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ റൺവേയിൽനിന്ന് തെന്നിമാറി, ചിതറിക്കിട‌ക്കുന്ന കറൻസി വാരാൻ ഓടിക്കൂടി ആളുകൾ

· · 1 min read
Share: Copied!

ലാ പാസ്: ബൊളീവിയയിൽ സൈന്യത്തിന്റെ ചരക്കുവിമാനം തകർന്നുവീണ് 15 പേർക്ക് ദാരുണാന്ത്യം. മുപ്പതിലേറെപ്പേർക്ക് പരുക്ക്. ബൊളീവിയ വ്യോമസേനയുടെ ഹെർക്കുലീസ് സി–130 വിമാനമാണു തകർന്നുവീണത്. വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ റൺവേയിൽനിന്ന് തെന്നിമാറിയാണ് അപകടമുണ്ടായതെന്ന് ബൊളീവിയ പ്രതിരോധ മന്ത്രി മാർസെലോ സാലിനാസ് പറഞ്ഞു.

എൽ ആൾട്ടോ രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു അപകടം. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. സാന്താക്രൂസിൽ നിന്ന് പുതുതായി അച്ചടിച്ച കറൻസി നോട്ടുകളുമായി രാജ്യതലസ്ഥാനമായ ലാ പാസിലേക്ക് വരുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഏതാനും വാഹനങ്ങളും തകർന്നു. റോ‍ഡിൽ ചിതറിക്കിടക്കുന്ന കറൻസി നോട്ടുകൾ ശേഖരിക്കാൻ ചിലർ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. അപകടത്തെ തുടർന്ന് എൽ ആൾട്ടോ വിമാനത്താവളം താൽക്കാലികമായി അടച്ചു.

BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026
BREAKING NEWS
മുസ്ലിം വിദ്വേഷ പരാമർശവും വർക്കലയെയും ഫോർട്ട് കൊച്ചിയെയും കുറിച്ച് വ്യാജപ്രചാരണവും; യുപി യൂട്യൂബർക്കെതിരെ കേസ്; സമുദായങ്ങൾക്കിടയിൽ ഭിന്നതയും വിദ്വേഷവും വളർത്താനുള്ള ശ്രമങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; ’കേരളം ഒറ്റക്കെട്ടാണെന്നും വർഗീയ വിദ്വേഷത്തിന് ഇവിടെ സ്ഥാനമ...
25 Oct 2026
BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; പ്രസം​ഗത്തിനിടെ സദസിൽ നിന്നും മോദി അനുകൂലിയുടെ ശബ്ദത്തിനുനേരെ പൊട്ടിത്തെറിച്ച് ഖാർഗെ; ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026