BREAKING NEWS

അടച്ചിട്ട ഹോർമുസ് എത്രയും പെട്ടന്ന് തുറന്നു തരണം പ്ലീസ്… ഇറാനിലെ ആഭ്യന്തര സാഹചര്യങ്ങൾ മോശമായിക്കൊണ്ടിരിക്കുകയാണ്, വൻ തകർച്ചയെ നേരിടുകയാണ് രാജ്യം… ഇറാൻ അമേരിക്കയുടെ സഹായം അഭ്യർഥിച്ചു- ട്രംപ്

· · 1 min read
Share: Copied!

വാഷിങ്ടൺ: യുദ്ധം തുടങ്ങിയതോടെ ഇറാനിലെ ആഭ്യന്തര സാഹചര്യങ്ങൾ മോശമായിക്കൊണ്ടിരിക്കുകയാണെന്നും ഇറാൻ വലിയ തകർച്ചയെ നേരിടുകയാണെന്നുമുള്ള പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രസ്താവന.

നിലവിൽ ഇറാൻ ഭരണകൂടം കടുത്ത നേതൃത്വ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന ഹോർമുസ് കടലിടുക്ക് എത്രയും വേഗം തുറന്നുനൽകണമെന്ന് ഇറാൻ അമേരിക്കയോട് ആവശ്യപ്പെട്ടു- ട്രംപ് പറഞ്ഞു.

അതേസമയം ഇറാനെതിരെ അമേരിക്ക- ഇസ്രയേൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ആഗോള വ്യാപാരത്തിന്റെ കേന്ദ്രമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഏകദേശം രണ്ടായിരത്തോളം കപ്പലുകളാണ് നിലവിൽ ഹോർമുസിൽ കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അതുപോലെ ഇറാന്റെ തുറമുഖങ്ങൾക്കെതിരെയുള്ള അമേരിക്കയുടെ ഉപരോധം പിൻവലിക്കണമെന്നും അതിനുപകരമായി ഹോർമുസ് കടലിടുക്ക് തുറന്നുനൽകാമെന്ന ഒരു താൽക്കാലിക കരാറിന് തയ്യാറാണെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഉപരോധം അവസാനിപ്പിക്കുന്നത് സംബന്ധിച്ചോ മേഖലയിലെ വലിയ സംഘർഷങ്ങൾ പരിഹരിക്കുന്നത് സംബന്ധിച്ചോ ഇരുരാജ്യങ്ങളും ഇതുവരെ ധാരണയിൽ എത്തിയിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026