അലിന് ജോസ് പെരേരയെ ഒറ്റയ്ക്ക് വഴി വെട്ടി വന്നവനെന്ന് ടിനി ടോം. അലിന് ജോസ് പെരേര പഠിക്കേണ്ട വിഷയമാണെന്നും ടിനി പറഞ്ഞു. അലിന്‍ ഉദ്ഘാടകനായി എത്തുന്ന ആശുപത്രിയുടെ പോസ്റ്റര്‍ പങ്കുവച്ചു കൊണ്ടായിരുന്നു ടിനിയുടെ പ്രശംസ. ആ വാക്കുകളിലേക്ക്: അലിന്‍ ജോസ് പെരേര, യഥാര്‍ത്ഥത്തില്‍ സ്വന്തമായി വഴിവെട്ടി വന്നവന്‍. എന്നെ ഞട്ടിച്ച പോസ്റ്റര്‍ ആണിത് അലിന്‍ ജോസ് പെരേര. യഥാര്‍ത്ഥത്തില്‍ പഠിക്കേണ്ട ഒരു വിഷയമാണിത്. രണ്ട് വരി എനിക്ക് രേഖപ്പെടുത്തണം എന്ന് തോന്നി.
പലരും പറയുമായിരിക്കും എനിക്ക് എന്താ വട്ടാണോ എന്ന്, പറയുന്നവര്‍ പറയട്ടേ. ഇവരെ കുറിച്ച് എഴുതാനും ആരെങ്കിലും വേണ്ടേ. ഞാന്‍ പറയാനുള്ളത് പറയാറുണ്ട്. പല സ്ഥലങ്ങളിലും അവസരം കിട്ടാതെ അവസാനം നമ്മുടെയൊക്കെ ഭാഷയില്‍ പറയുന്ന കോപ്രായങ്ങള്‍ കാണിച്ചു കാണിച്ചു ദാ ഇപ്പോള്‍ ഒരു ഹോസ്പിറ്റലിന്റെ ഉദ്ഘാടകന്‍ വരെ ആയിരിക്കുന്നു. അലിനെ തെറി പറയുന്നവര്‍ ഒന്നോര്‍ക്കുക എന്റെ അന്വേഷണത്തില്‍ ഇവന്‍ ഒരു ദിവസം കുറഞ്ഞത് 5000 രൂപയെങ്കിലും ഉണ്ടാക്കുന്നുണ്ട്. നിങ്ങളോ? ഒരു കല്യാണ വീട്ടില്‍ വിളിച്ചിട്ട് ഒരു തെരുവ് നായയെപോലെ അപമാനിച്ചു ഇറക്കി വിടുന്നത് കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട്.
അലിന്‍ ദേശദ്രോഹം ചെയ്തിട്ടുണ്ടോ ഏതെങ്കിലും മോഷ്ടിച്ചിട്ടുണ്ടോ, ആരെയെങ്കിലും പീഡിപ്പിച്ചിട്ടിണ്ടോ? നിങ്ങള്‍ക്ക് അവനെ ഇഷ്ടമല്ലെങ്കില്‍ അവനെ കാണണ്ട. വേണെമെങ്കില്‍ വിമര്‍ശിച്ചോ എന്തിനാണ് അവനെ ഉപദ്രവിക്കുന്നത്? അവനും ഒരു ജീവിയല്ലേ, ഭൂമിയുടെ അവകാശിയല്ലേ എന്തെങ്കിലും കാണിച്ചു ജീവിക്കട്ടെ.






