കോട്ടയം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന ആവശ്യത്തിലുറച്ച് സിപിഐ. ആവശ്യത്തിൽ നിന്ന് എന്തിന് പിറകോട്ട് പോകണമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചോദിച്ചു. പാർട്ടിക്ക് അർഹതയുള്ളത് കൊണ്ടാണ് ചോദിച്ചതെന്നും ആ സ്ഥാനത്തേക്ക് ആരെ പരിഗണിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
‘അംഗീകരിച്ചത് തന്നെ കിട്ടുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. ന്യായമായ ആവശ്യം തന്നെയാണല്ലോ. പിറകോട്ട് പോകില്ല. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ഏറ്റെടുക്കുന്നതിനായുള്ള ചർച്ചകൾ തുടരുകയാണ്. ആ സ്ഥാനം സിപിഐക്ക് കിട്ടിയിരിക്കും.
ആ സ്ഥാനത്തേക്ക് ആരെ പരിഗണിക്കുമെന്ന കാര്യത്തിൽ സിപിഐയിൽ ധാരണയായിട്ടുണ്ട്. തീരുമാനമാകുന്നതോടെ തൊട്ടടുത്ത സെക്കൻഡുകളിൽ പ്രഖ്യാപനമുണ്ടാകും’. ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു.


















































