BREAKING NEWS

പിണറായി വിജയന്‍ ശുദ്ധ മനസിന്റെ ഉടമ, മുഖ്യമന്ത്രിമാരില്‍ ഏറ്റവും ശുദ്ധ ഇകെ നായനാര്‍, വി എസ് അച്യുതാനന്ദന്‍ ഗൗരവക്കാരന്‍- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

· · 1 min read
Share: Copied!

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ശുദ്ധ മനസിന്റെ ഉടമയെന്ന് നിയമസഭാ സപീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പിണറായി വിജയന്‍ കര്‍ക്കശ്യവും ലക്ഷ്യബോധവും ഉള്ളയാളാണ്. ഒരു ലക്ഷ്യം മനസില്‍ കണ്ടാല്‍ അതില്‍ എത്തിക്കുന്നതിനുവേണ്ടി ശ്രമിക്കും. ‘വിദ്യാര്‍ഥി നേതാവായി വന്ന് പാര്‍ട്ടിയുടെ സമുന്നത നേതാവായ ആളാണ് പിണറായി, ആ കാര്‍ക്കശ്യം അദ്ദേഹം പാര്‍ട്ടിക്കകത്തും സൂഹത്തിന് മുന്നിലും പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷെ എനിക്കറിയാവുന്ന പിണറായി വിജയന്‍ ഒരു ശുദ്ധ മനസിന്റെ ഉടമയാണെന്നും’ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തിരുവഞ്ചൂര്‍ പറഞ്ഞു.

കേരളം കണ്ട മൂന്ന് മുഖ്യമന്ത്രിമാരില്‍ ഏറ്റവും ശുദ്ധനായ മുഖ്യമന്ത്രി ഇകെ നായനാരാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇകെ നായനാര്‍ ശുദ്ധനായ ഒരു കാരണവരെ പോലെയുള്ള മുഖ്യമന്ത്രി ആയിരുന്നു. തമാശ രൂപേണ കാര്യങ്ങള്‍ പറയുന്ന മുഖ്യമന്ത്രിയായിരുന്നു. നായനാരോട് പ്രതിപക്ഷ കക്ഷി എന്താഡോയെന്ന് ചോദിച്ചാല്‍ തമാശ രൂപേണയുള്ള പെരുമാറ്റമാണ് ഉണ്ടാകാറ് താനുള്‍പ്പെടെയുള്ളവര്‍ക്ക് അത് അനുഭവിച്ചറിയാന്‍ സാധിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

കോണ്‍ഗ്രസ് ശൈയിലുള്ള പ്രവർത്തനമാണ് അദ്ദേഹം നടത്തിയിരുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു. അതേസമയം വി എസ് അച്യുതാനന്ദന്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണ്, അദ്ദേഹത്തിന്റെ ഭാഷയും ശൈലിയും തന്നെ ഗൗരവത്തോടെയുള്ളതാണ്. ആ സമീപനത്തിലാണ് അദ്ദേഹം ആളുകളോട് ഇടപപ്പെട്ടിരുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മൂന്ന് മുഖ്യമന്ത്രിമാരും വ്യത്യസ്തമായ ശൈലിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

 

BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026
BREAKING NEWS
‘എല്ലാവരെയും സന്തോഷിപ്പിക്കലല്ല എന്റെ പണി, ശരിയായ തീരുമാനങ്ങളെടുക്കലാണ്’; വൈഭവ് സൂര്യവംശിയെ വീണ്ടും ഒഴിവാക്കിയതിൽ ഗംഭീറിന്റെ വിശദീകരണം
01 Nov 2026
BREAKING NEWS
11 വയസുകാരിയെ രണ്ടാം ഭർത്താവ് പീഡിപ്പിക്കുന്നതറിഞ്ഞിട്ടും മറച്ചുവച്ച് ഒത്താശ ചെയ്തുകൊടുത്തു, ഗർഭിണിയായ കുട്ടിയെ വൈദ്യസഹായമില്ലാതെ വീട്ടിൽ പ്രസവിക്കാൻ അനുവദിച്ചു... സംഭവം പുറംലോകമറിഞ്ഞത് പ്രസവശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ- അമ്മയ്ക്ക് ഏഴ് ജീവപര്യന്തം തടവ് ശിക്ഷ
01 Nov 2026
BREAKING NEWS
നരേന്ദ്ര മോദിയും അമിത് ഷായും സ്ത്രീകളുടെയും യുവാക്കളുടെയും ദളിതരുടെയും വോട്ടുകളിൽ കൃത്രിമം കാണിക്കുന്നു, ഇലക്ഷൻ കമ്മീഷണർ രാജി വയ്ക്കുന്നതുവരെ പോരാടും- മല്ലികാര്‍ജുന്‍ ഖാര്‍ഗെ
01 Nov 2026