BREAKING NEWS

സ്ത്രീകൾക്കു മാത്രമായി രാത്രികാല പിങ്ക് ബസുകൾ ആരംഭിക്കാനൊരുങ്ങി ​ഗതാ​ഗത വകുപ്പ്; സ്പോൺസർഷിപ് വഴി ബസുകൾ സംഭാവന ചെയ്യാം; 24 മണിക്കൂർ കോൾ സെന്ററും ഫീഡ് ബാക്ക് സംവിധാനവും സജ്ജീകരിക്കും

· · 1 min read
Share: Copied!

തിരുവനന്തപുരം: ഗതാഗത വകുപ്പ് 100 ദിന കർമപദ്ധതിയുടെ ഭാഗമായി കേരളത്തിലെ പ്രധാന നഗരങ്ങളിൽ ‍സ്ത്രീകൾക്കു മാത്രമായി രാത്രികാല പിങ്ക് ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും. ഡിജിറ്റൽ, എഐ സാങ്കേതികവിദ്യകൾ ഉപയോഗിച്ചു കെഎസ്ആർടിസി നവീകരിക്കും. സ്പോൺസർഷിപ് വഴി ബസുകൾ സംഭാവന ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങൾ തയാറാക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററും ഫീഡ് ബാക്ക് സംവിധാനവും നടപ്പാക്കും. ഓരോ മാസവും മികച്ച കണ്ടക്ടർ , ഡ്രൈവർ പുരസ്കാരങ്ങൾ നൽകും. എംഎൽഎ ഫണ്ട് ഉപയോഗിച്ചു ബസുകൾ വാങ്ങാൻ പദ്ധതി തയാറാക്കും.

ഡിപ്പോ ആധുനികവൽക്കരണത്തിന് തദ്ദേശസ്ഥാപന ഫണ്ട് വിനിയോഗിക്കും. റെയിൽവേ മാതൃകയിൽ വെയ്റ്റ് ലിസ്റ്റ്, തത്കാൽ ബുക്കിങ് സൗകര്യം ബസുകളിൽ നടപ്പാക്കും. വെയ്റ്റ് ലിസ്റ്റ് 50 കഴിഞ്ഞാൽ അതേ റൂട്ടിൽ അധിക സർവീസ് നടത്താനും ആലോചനയുണ്ട്. ഇത് ബസുകളുടെ ലഭ്യത അനുസരിച്ചായിരിക്കും പിന്നീട് നടപ്പാക്കുക. വായു മലിനീകരണം കുറയ്ക്കാൻ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കും. ഇലക്ട്രിക് റിക്ഷകളിലേക്കും ടാക്സികളിലേക്കും മാറുന്നതിന് സബ്സിഡിയും വായ്പയും ലഭ്യമാക്കും.

സംസ്ഥാനത്ത് സുരക്ഷിത ഡ്രൈവിങ് പ്രോത്സാഹിപ്പിക്കും. ട്രാഫിക് നിയമങ്ങൾ കർശനമാക്കും. റോഡ് സംസ്കാരം വളർത്തുന്നതിന് സമഗ്ര ട്രാഫിക് നയം രൂപീകരിക്കും. ഡ്രൈവിങ് ടെസ്റ്റ്,ലേണേഴ്സ് ടെസ്റ്റ് എന്നിവയ്ക്കായുള്ള ദീർഘനാളത്തെ കാത്തിരിപ്പ് ഒഴിവാക്കും. കെഎസ്ആർടിസി കാർഗോ സേവനങ്ങൾ ആരംഭിക്കും. ഓൺലൈൻ ടാക്സി സംവിധാനങ്ങളുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാര നടപടികൾ സ്വീകരിക്കും.

ഇത് വളരെ അരോചകമാണ്, വസ്ത്രങ്ങൾ പാക്ക് ചെയ്യുന്നതിന് മുമ്പ് അതൊന്ന് മണത്തു നോക്കുക, മൂന്നാം തവണയാണ് തനിക്ക് ഇത്തരമൊരു മോശം അനുഭവം ഉണ്ടാകുന്നത്, സാറക്കെതിരെ തൃഷ

BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026
BREAKING NEWS
‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? എന്ന് ഒരു മകൾക്ക് ചോദിക്കേണ്ടി വന്നത് സങ്കടകരവും അപമാനകരവും’; പിണറായി വിജയൻ
27 Oct 2026
BREAKING NEWS
’’300 കോഴിമുട്ട പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തി മൊട്ട് ചെവിയിൽവയ്ക്കുകയും നെല്ലിക്കയ്ക്കു പകരം നാരങ്ങാനീരു കൊണ്ട് തളം വയ്ക്കുകയും ചെയ്താൽ സൗന്ദര്യം വർദ്ധിക്കുമോ?’’; വ്യാജ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് വി.പി. സജീന്ദ്രനെതിരെ പരാതി നൽകുമെന്ന് ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026