പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ 16 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് താമസിക്കുന്നതിനിടെയാണ് പീഡനം ആദ്യം നടന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
2020-ൽ പെൺകുട്ടിയുടെ അമ്മ വിദേശത്ത് അസുഖബാധിതയായി മരിച്ചതിന് ശേഷമാണ് പീഡനം ആരംഭിച്ചതെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് നാട്ടിലെത്തിയ ശേഷവും ഉപദ്രവം തുടർന്നതായി പരാതിയിൽ പറയുന്നു.
സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ആദ്യം കൊട്ടാരക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് അടൂർ പൊലീസിന് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
















































