BREAKING NEWS

സ്റ്റുഡിയോയ്ക്കുള്ളില്‍ വച്ച് അയാളെന്നെ പീഡിപ്പിച്ചു, ഞാന്‍ അലറി വിളിച്ചിട്ടും ശബ്ദം പുറത്തുകേട്ടില്ല, കുട്ടികളെപോലും ചൂഷണം ചെയ്തു, പീഡന ദൃശ്യങ്ങള്‍ രഹസ്യമായി റെക്കോഡ് ചെയ്യുന്നത് അയാൾക്ക് ഒരു ഹോബിയായിരുന്നു, ഭയന്ന് ജോലി ഉപേക്ഷിച്ചപ്പോള്‍ തന്നെ കള്ളിയാക്കി, അയാൾ മദ്രാസിലെ എപ്സ്റ്റീനാണ്, പ്രമുഖ സംഗീത സംവിധായകനെതിരെ ഗായിക സ്വാഗത കൃഷ്ണ

· · 1 min read
Share: Copied!

ചെന്നൈ: തമിഴിലെ പ്രമുഖ സംഗീത സംവിധായകനിൽ നിന്ന് ലൈംഗിക അതിക്രമം നേരിട്ടെന്ന് വെളിപ്പെടുത്തി തമിഴ് ഗായിക സ്വാഗത കൃഷ്ണ. സംഗീത സംവിധായകന്റെ പേര് വെളിപ്പെടുത്താതെ ‘മദ്രാസിലെ എപ്സ്റ്റീൻ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

ദുരനുഭവം മനസ്സിൽ ആഴത്തിലുള്ള മുറിവ് അവശേഷിപ്പിച്ചെന്നും അതിനാൽ തമിഴ് സിനിമാലോകം ഉപേക്ഷിച്ച് ഋഷികേശിലേക്ക് താമസം മാറിയെന്നും ഗായിക പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗായിക ഇക്കാര്യം വെളിപ്പെടുത്തിയത്.

സംഗീത സംവിധായകന്റെ സ്റ്റുഡിയോക്കുള്ളിൽവെച്ചാണ് അതിക്രമം നടന്ന​തെന്ന് അവർ പറഞ്ഞു. ഒരു കാലത്ത് താൻ സുരക്ഷിതമെന്ന് കരുതിയിരുന്ന സ്ഥലമായിരുന്നു അത്. ശബ്ദപ്രതിരോധ ശേഷിയുള്ളതും സി.സി.ടി.വി കാമറകൾ കൊണ്ട് നിറഞ്ഞതുമാണ് സ്റ്റുഡിയോ മുറി. സി.സി.ടി.വി കാമറയിൽ റെക്കോഡായ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും ഗായിക പറഞ്ഞു. മുറിയിൽനിന്ന് ശബ്ദം പുറത്തുകേൾക്കില്ലായിരുന്നു. ഞാൻ നിലവിളിച്ചെങ്കിലും ആർക്കും എന്റെ ശബ്ദം കേൾക്കാൾ കഴിഞ്ഞില്ല -അവർ പറഞ്ഞു. മദ്രാസിലെ എപ്സറ്റീൻ ആണ് ആ സംഗീത സംവിധായകനെന്നും അവർ ആരോപിച്ചു.

ആ സംഗീത സംവിധായകന്റെ കീഴിലായിരുന്നു താൻ ജോലി ചെയ്തിരുന്നത്. ചൂഷണത്തിന് മുമ്പ് അയാൾ വിശ്വാസം വളർത്തിയെടുത്തിരുന്നു. സ്ത്രീകളിൽനിന്ന് കടം വാങ്ങും, അവ തിരിച്ചു നൽകാറില്ല. പതുക്കെ അവരിൽ അയാൾ വിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും, പിന്നീട് ശാരീരികമായി ആക്രമിക്കും. സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയ മറ്റ് സ്ത്രീകളിൽനിന്ന് തനിക്ക് സന്ദേശങ്ങൾ ലഭിച്ചതായും അവർ പറഞ്ഞു. സ്ത്രീകളെയും സ്റ്റുഡിയോയിൽ വരുന്ന കുട്ടികളെപോലും ചൂഷണം ചെയ്ത് ​രഹസ്യമായി റെക്കോഡ് ചെയ്യുന്നത് അയാൾക്ക് ഒരു ഹോബി പോലെ മാറി. തന്റേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും മറ്റ് സ്ത്രീകളെയും അയാൾ സമാന രീതിയിൽ പീഡിപ്പിച്ചിട്ടുണ്ടെന്നും ഗായിക പറഞ്ഞു.

ശാരീരിക പീഡനത്തിന് ശേഷം സംഗീത സംവിധായകനിൽ നിന്ന് കനത്ത മാനസിക ആഘാതമാണ് നേരിട്ടത്. ജോലി ഉപേക്ഷിച്ചതോടെ തന്റെ മേൽ മേഷണക്കുറ്റം വ്യാജമായി ആരോപിച്ചു. പലരോടും തന്നെപ്പറ്റി മോശമായി സംസാരിച്ചു. ശാരീരിക- മാനസിക ആഘാതത്തിൽ നിന്ന് പുറത്തുവരാൻ ഒരുപാട് സമയമെടുത്തുവെന്നും കുടുംബമാണ് പൂർണ പിന്തുണ നൽകി കൂടെ നിന്നതെന്നും ഗായിക പറഞ്ഞു.

BREAKING NEWS
നരേന്ദ്ര മോദിയും അമിത് ഷായും സ്ത്രീകളുടെയും യുവാക്കളുടെയും ദളിതരുടെയും വോട്ടുകളിൽ കൃത്രിമം കാണിക്കുന്നു, ഇലക്ഷൻ കമ്മീഷണർ രാജി വയ്ക്കുന്നതുവരെ പോരാടും- മല്ലികാര്‍ജുന്‍ ഖാര്‍ഗെ
01 Nov 2026
BREAKING NEWS
ഗ്രേസ് മാർക്ക് ആനുകൂല്യത്തിൽ ബികോം പാസായ മുൻ എസ്എഫ്ഐ നേതാവിന് ഡിവൈഎസ്പി പരീക്ഷയിൽ ഒന്നാം റാങ്ക്, പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജു നേരിട്ട് പങ്കെടുത്ത അഭിമുഖത്തിൽ ക്രമവിരുദ്ധമായി ഉയർന്ന മാർക്ക് നൽകി, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കെ.ജെ. ജിതിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി, വഴി...
01 Nov 2026
BREAKING NEWS
നവംബർ ഒന്ന് ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായങ്ങളിലൊന്ന്, ഈ ദിവസമാണ് കോൺഗ്രസ് പാർട്ടി വളർത്തിയെടുത്ത ഗുണ്ടകൾ സിഖ് സഹോദരങ്ങളെ കൂട്ടക്കൊല ചെയ്തത്!! തീകൊളുത്താനും കലാപമുണ്ടാക്കാനും ഭരണമാറ്റ അജൻഡ നടപ്പാക്കാനും കഴിയുന്ന ബനാന റിപ്പബ്ലിക്കല്ല ഇന്ത്യ, സ്വപ്‌നങ്ങൾ കാണുന്നത് അവസാനിപ്പിക്കൂ- ജെ.പ...
01 Nov 2026
BREAKING NEWS
'ചലോ ദില്ലി', ജനസാ​ഗരത്തിൽ പ്രകമ്പനം കൊണ്ട് ഡൽഹി; ' ഇത് ഭാരതത്തിന്‍റെ ശബ്‌ദം, ഗ്യാനേഷ് ജയിലിലാകും, മോദിയെയും ഷായെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും': രാഹുൽ ​ഗാന്ധി
01 Nov 2026