BREAKING NEWS

‘യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ ഇത്തവണ കോൺ​ഗ്രസിനാണ് വോട്ടുചെയ്തിരിക്കുന്നത്; വോട്ടർമാരുടെ ഈ രഹസ്യനീക്കങ്ങൾ ഒരു ഏജൻസിയുടെയും സർവ്വേകളിൽ കണ്ടെത്താൻ കഴിയില്ല‘- രാജ്മോഹൻ ഉണ്ണിത്താൻ

· · 1 min read
Share: Copied!

കാസർകോട്: കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം പൂർണ്ണമായും യുഡിഎഫിന് അനുകൂലമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ പോലും കോൺഗ്രസ് മുന്നണിക്കാണ് വോട്ട് ചെയ്തിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കാസർകോട് മുതൽ പാറശാല വരെയുള്ള മണ്ഡലങ്ങളിൽ ഇത്തരമൊരു രാഷ്ട്രീയ മാറ്റം പ്രകടമാണെന്നും എൽഡിഎഫിന്റെ ഉറച്ച വോട്ടുകളിൽ വലിയ ചോർച്ച ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ജീവനിലും സ്വത്തുക്കളിലും കൊതിയുള്ള കമ്മ്യൂണിസ്റ്റുകാർ ഇത്തവണ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെയാണ് വിധി എഴുതിയതെന്ന് ഉണ്ണിത്താൻ പറഞ്ഞു. പാർട്ടിയിലെ നിലവിലെ പോക്കിൽ അസംതൃപ്തരായവർ പ്രസ്ഥാനത്തെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ യുഡിഎഫിനെ തുണയ്ക്കുന്ന വിചിത്രമായ സാഹചര്യമാണ് നിലവിലുള്ളത്. വോട്ടർമാരുടെ മനസ്സിലെ ഈ രഹസ്യ നീക്കങ്ങൾ ഒരു ഏജൻസിയുടെയും സർവ്വേകളിൽ കണ്ടെത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിൽ അട്ടിമറികളോ രഹസ്യമായ രാഷ്ട്രീയ അന്തർധാരകളോ പ്രവർത്തിച്ചിട്ടില്ലെങ്കിൽ ഇത്തവണ കാസർകോട് ജില്ലയിൽ മാർക്സിസ്റ്റ് പാർട്ടിക്ക് എംഎൽഎമാർ ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്കും ഇത്തവണ ജില്ലയിൽ അക്കൗണ്ട് തുറക്കാനോ വലിയ മുന്നേറ്റം ഉണ്ടാക്കാനോ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ജിജു സാറേ, നാളെ മെയ്‌ 4, കിട്ടിയതെല്ലാം തിരിച്ചു കൊടുത്ത ശീലം, താങ്കൾ അധികാരിയായി പോയില്ലേ… കഴിഞ്ഞ 10 വർഷം തെരുവിൽ എത്രയോ വട്ടം മൃഗീയമായി ആക്രമിച്ചിട്ടുണ്ട്, കിട്ടിയതെല്ലാം ഒന്നിന് പത്തായി പത്തിന് 100 ആയി തിരിച്ചു തരാം.. ഒന്നും മറന്നിട്ടില്ല സാറേ…പോലീസ് ഓഫിസർക്കു നേരെ യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ ഭീഷണി

BREAKING NEWS
ബൈക്ക് കാറിലിടിച്ചു, ചോദ്യം ചെയ്ത കുടുംബത്തെ മദ്യ ലഹരിയില്‍ ആക്രമിച്ച് പൊലീസുകാരന്‍, ഒരാള്‍ക്ക് പരിക്ക്
31 Oct 2026
BREAKING NEWS
പതിനാറുകാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു; 10 വയസ്സുകാരിയായ കൊച്ചുമകളെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 65 കാരന് മകളുടെ മകന്റെ കുത്തേറ്റത്
31 Oct 2026
BREAKING NEWS
ഗാർഹീക പീഡന കേസിൽ വക്കാലത്ത് എടുത്തു, അഭിഭാഷക സഹോദരങ്ങളുടെ പിതാവിനെ കുത്തിക്കൊന്ന കേസിൽ സിപിഐ ലോക്കൽ സെക്രട്ടറി അറസ്റ്റിൽ, പ്രതികൾക്കൊപ്പം ​ഗൂഢാലോചനയിൽ പങ്കാളി, ഒളിവിൽ പോകാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തു- ക്രൈംബ്രാഞ്ച് കണ്ടെത്തൽ
31 Oct 2026
BREAKING NEWS
ശ്രീനാദേവി കുഞ്ഞമ്മയും കോൺഗ്രസ് പ്രവർത്തകരും പോലീസ് ജീപ്പ് തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചു; അടൂർ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി; ദൃശ്യങ്ങൾ പുറത്ത്
31 Oct 2026