BREAKING NEWS

പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ 10 പേരെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന പരാതി നിലവിലുണ്ട്!! രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണം, ഒന്നാം പരാതിക്കാരി സുപ്രിംകോടതിയിൽ, ഹർജി പരി​ഗണിക്കുക ബുധനാഴ്ച

· · 1 min read
Share: Copied!

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പരാതിക്കാരി നൽകിയ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട ചില രേഖകൾ പരാതിക്കാരിയായ യുവതിയുടെ അഭിഭാഷകൻ കഴിഞ്ഞ ദിവസം സുപ്രീം കോടതി രജിസ്ട്രിക്ക് കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് ബുധനാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ സുപ്രീം കോടതി ഹർജി ലിസ്റ്റ് ചെയ്തത്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് പരാതിക്കാരിയുടെ അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ മുദ്ര വെച്ച കവറിൽ ചില രേഖകൾ കോടതിക്ക് കൈമാറിയത്. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

അതേസമയം മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ രാഹുൽ മാങ്കൂട്ടത്തലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരുന്നത്. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുൾപ്പടെ പത്ത് പേരെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന പരാതി നിലവിൽ ഉണ്ടെന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്.

ഒടുവിൽ മസിൽ പിടുത്തം ഒഴിവാക്കി ട്രംപ്; ഇറാനിയൻ എണ്ണയ്ക്ക് മേലുള്ള ഉപരോധം നീക്കി; കുടുങ്ങിക്കിടന്ന ടാങ്കറുകളിലെ എണ്ണ വിപണിയിലെത്തിക്കാം; ആ​ഗോള പ്രതിസന്ധി പരിഹരിക്കപ്പെടുമോ?

BREAKING NEWS
മിനികൂപ്പർ അപകടക്കേസ്: കനത്ത സുരക്ഷാ സന്നാഹങ്ങളോടോടെ പ്രതികളെ കോടതിയിൽ ഹാജരാക്കി; മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് പോലീസ്; സുഹൈൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി വിധി നാളെ
14 Oct 2026
BREAKING NEWS
റമ്മി കളിക്കാൻ പണം കണ്ടെത്താൻ മുക്കുപണ്ടം പണയംവെച്ച് 52.89 ലക്ഷം തട്ടിപ്പ്; പോലീസുകാരനും ബാങ്ക് അപ്രൈസറും അറസ്റ്റിൽ
14 Oct 2026
BREAKING NEWS
'പുറത്തുവിടട്ടെ, ഉറപ്പല്ലേ, ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ'... 'അവളുടെ ചേച്ചി എന്തും പറയും, അവളുടെ കയ്യിൽ ഒരുപാട് പണമുണ്ട്, ഞാൻ പണം കൂട്ടിച്ചോദിക്കും, ചിലപ്പോൾ മൂന്ന് ലക്ഷമൊക്കെ ഞാൻ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും'... ആത്മഹത്യ ചെയ്ത യുവാവ് ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് പെൺക...
14 Oct 2026
BREAKING NEWS
'കുരച്ചിട്ടും ഫലമില്ലെങ്കിൽ കടിക്കാൻ കോടതി ബാധ്യസ്ഥരാണ്, ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർന്നു'-ജസ്റ്റിസ് കുര്യൻ ജോസഫ്; ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി ഇംപീച്ച് ചെയ്ത് അഭിഭാഷകർ
14 Oct 2026