BREAKING NEWS

ഒടുവിൽ മസിൽ പിടുത്തം ഒഴിവാക്കി ട്രംപ്; ഇറാനിയൻ എണ്ണയ്ക്ക് മേലുള്ള ഉപരോധം നീക്കി; കുടുങ്ങിക്കിടന്ന ടാങ്കറുകളിലെ എണ്ണ വിപണിയിലെത്തിക്കാം; ആ​ഗോള പ്രതിസന്ധി പരിഹരിക്കപ്പെടുമോ?

· · 1 min read
Share: Copied!

വാഷിങ്ടൺ: ഇറാനിൽ നിന്നുള്ള എണ്ണയ്ക്ക് ഏർപ്പെടുത്തിയ ഉപരോധം യുഎസ് താത്കാലികമായി നീക്കി. മാർച്ച് 20-ന് മുമ്പ് കപ്പലുകളിലേക്ക് മാറ്റിയ ഇറാൻ ക്രൂഡ് ഓയിൽ, മറ്റ് പെട്രോളിയം ഉത്പന്നങ്ങൾ എന്നിവയുടെ വിതരണത്തിനും വിൽപനയ്ക്കും അനുമതിയുണ്ട്. ഏപ്രിൽ 19 വരെ ഈ അനുമതി നിലനിൽക്കുമെന്നും യുഎസ് പ്രസ്താവനയിൽ അറിയിച്ചു. ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തിവരുന്ന യുദ്ധത്തെ തുടർന്ന് നിലനിൽക്കുന്ന എണ്ണ വിതരണ പ്രതിസന്ധി പരിഹരിക്കുകയും വിപണി സ്ഥിരത ഉറപ്പുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വിശദീകരിച്ചു.

ഈ ഇളവ് ക്യൂബ, ഉത്തര കൊറിയ, യുക്രൈനിലെ റഷ്യൻ അധിനിവേശ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള എണ്ണ വിതരണത്തിന് ബാധകമായിരിക്കില്ല. വിദേശ ആസ്തി നിയന്ത്രണ ഓഫീസിന്റെ (Office of Foreign Assets Control) ഈ നീക്കം, റഷ്യൻ എണ്ണയുടെ മേലുള്ള ഉപരോധം ഭാഗികമായി നീക്കിയതിന് സമാനമാണ്. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ ഉപരോധവും പശ്ചിമേഷ്യയിലെ ഊർജമേഖല ലക്ഷ്യമാക്കി നടത്തിയ നിരവധി ആക്രമണങ്ങളും കാരണം ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നിരുന്നു.

“നിലവിൽ, ഉപരോധം നേരിടുന്ന ഇറാനിൽ നിന്നുള്ള എണ്ണ ചൈന കുറഞ്ഞ വിലയ്ക്ക് ശേഖരിക്കുകയാണ് ചെയ്യുന്നത്. ഈ ശേഖരം ലോകത്തിനായി താത്കാലികമായി തുറന്നുകൊടുക്കുന്നതിലൂടെ ഏകദേശം 140 ദശലക്ഷം ബാരൽ എണ്ണ ആഗോള വിപണിയിലേക്ക് എത്തുകയും ഇറാന്റെ നടപടി കാരണം താത്ക്കാലികമായി സംഭവിച്ച വിതരണ സമ്മർദം ലഘൂകരിക്കാൻ സഹായിക്കുകയും ചെയ്യും”, ബെസെന്റ് പറഞ്ഞു.

എന്നാൽ, അന്താരാഷ്ട്ര വിപണിയ്ക്ക് നൽകാൻ തങ്ങളുടെ കൈവശം ക്രൂഡ് ഓയിൽ ഇല്ലെന്ന് ഇറാൻ വെള്ളിയാഴ്ച അറിയിച്ചു. “നിലവിൽ, ഇറാന് കൈവശം വെക്കാൻ മിച്ചമുള്ള ക്രൂഡ് ഓയിൽ ഇല്ല, അമേരിക്കൻ ട്രഷറി സെക്രട്ടറിയുടെ പ്രസ്താവന, വാങ്ങുന്നവർക്ക് പ്രതീക്ഷ നൽകും,” ഇറാൻ ഓയിൽ മന്ത്രാലയ വക്താവ് സമൻ ഘോഡോസി പറഞ്ഞു. എന്തായാലും താല്ക്കാലികമായാണെങ്കിലും ഇളവ് അനുവദിച്ചുള്ള യുഎസ് തീരുമാനം ആ​ഗോള വിപണിയുടെ പ്രതിസന്ധിയ്ക്കും വിലക്കയറ്റത്തിനും പരിഹാരമായി തീരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലോകമെമ്പാടുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും പൊതുസ്ഥലങ്ങളും ഇറാൻ ലക്ഷ്യമിടുന്നതായി മുന്നറിയിപ്പ്!! സാൻഡിയാ​ഗോയിൽ നിന്ന് മിഡിൽ ഈസ്റ്റ് ലക്ഷ്യമിട്ട് മൂന്ന് യുദ്ധക്കപ്പലുകളും 2500 സൈനികരേയും അയച്ച് അമേരിക്ക!! നാവികസേനയും വ്യോമസേനയും തകർന്നുവെന്ന നെതന്യാഹുവിന്റെ പ്രസ്താവന തള്ളി ഇറാൻ

BREAKING NEWS
യമുനാ നദി 30 കിലോമീറ്റർ ശുചീകരിച്ചെന്ന് മനോജ് തിവാരി; ‘എങ്കിൽ വരൂ, കുഞ്ച് ഘാട്ടിലെ നദീജലം കുടിക്കൂ‘വെന്ന് എഎപിയുടെ വെല്ലുവിളി
30 Oct 2026
BREAKING NEWS
നേഹയെപ്പോലൊരു മകളെയല്ല, ഭദ്രകീർത്തിയെപ്പോലൊരു മകളെയാണ് വളർത്തേണ്ടത്’; വിനീത് ശ്രീനിവാസന് തുറന്ന കത്തുമായി സെൻകുമാർ
30 Oct 2026
BREAKING NEWS
‘ഇവർക്കൊന്നും ബോധമില്ലേ? ബുദ്ധിയുള്ള മനുഷ്യരല്ലേ? ഫോണിലൂടെ അറസ്റ്റ് ചെയ്യപ്പെടുമെന്ന് എങ്ങനെ വിശ്വസിക്കും? ഫോൺ ചുമരിലേക്ക് എറിഞ്ഞാൽ എല്ലാ ഭീഷണിയും തീരും; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ബാങ്കുകൾ നഷ്ടപരിഹാരം നൽകണം’: സുപ്രീംകോടതി
30 Oct 2026
BREAKING NEWS
നഷ്ടമായത് മൂന്നു പെൺകുട്ടികൾക്ക് ശേഷം കാത്തിരുന്നു കിട്ടിയ ഏക ആൺതരിയെ!! നാലുവയസുകാരന്റെ കൈയിലെ ചോക്ലേറ്റ് മേടിച്ചുകഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു, ദിവസങ്ങളോളും പക മനസിൽ കരുതിവച്ചു, ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് അയൽവാസിയായ കുഞ്ഞിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെള്ളടാങ്കിലേക്ക് തള്ളിയിട്ടു, കുട്ടി പുറ...
30 Oct 2026