BREAKING NEWS

പത്തുവയസിൽ താഴെയുള്ള മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ ജീവനൊടുക്കിയ നിലയിൽ, മരിച്ചത് കൊച്ചിയിൽ ചികിത്സയ്ക്കെത്തിയ തിരുവനന്തപുരം സ്വദേശികൾ

· · 1 min read
Share: Copied!

കൊച്ചി: കൊച്ചി വടുതലയിൽ മൂന്നു കുട്ടികളും രണ്ടു സ്ത്രീകളുമുൾപ്പെടെ കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയിൽ കണ്ടെത്തി. രആത്മഹത്യ എന്നാണ് സംശയം. ലൂർദ് ആശുപത്രിക്കു സമീപം ഗ്രീൻഗാർഡനിലാണ് സംഭവം. തിരുവനന്തപുരം സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം.

രണ്ടുമാസം മുമ്പാണ് ഇവർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയത്. ഇവിടെ വാടകയ്ക്കെടുത്ത വീട്ടിലാണ് അഞ്ചുപേരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തുവയസിൽ താഴെയാണ് മൂന്ന് കുട്ടികളുടേയും പ്രായമെന്നാണ് റിപ്പോർട്ട്. അഞ്ചുപേരിൽ ഒരു കുട്ടിക്കും മുതിർന്ന സ്ത്രീക്കും ആയിരുന്നു ചികിത്സ തേടിയിരുന്നത്. ഇവരെ കാണാതായതിനെത്തുടർന്ന് സമീപവാസികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

പോലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടം നടപടികളിലേക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മൃതദേഹം മാറ്റുമെന്നാണ് വിവരം. ആത്മഹത്യാ കുറിപ്പുകളോ മറ്റോ കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

യുഎസ്- ഇസ്രയേൽ വാദം പൊളിയുന്നു, ആയുധശേഖരം തകർന്നിട്ടില്ല? ഇറാനിൽ നിന്ന് ഏകദേശം 3,795 കി,മീ അകലെയുള്ള ഡിയേഗോ ഗാർസിയ ലക്ഷ്യമിട്ട് തൊടുത്തുവിട്ടത് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ, രണ്ടും ലക്ഷ്യം കണ്ടില്ല, ഒന്ന് യാത്രമധ്യേ തകരാറിലായി, രണ്ടാമത്തെ യുഎസ് SM-3 ഇൻ്റർസെപ്റ്റർ ഉപയോഗിച്ച് തകർത്തു

BREAKING NEWS
സൂക്ഷിക്കണേ... ശക്തമായ ഇടിക്കു സാധ്യത!! സംസ്ഥാനത്ത് നാളെയോ, മറ്റന്നാളോ തുലാവർഷം എത്തും, ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
14 Oct 2026
BREAKING NEWS
ഒച്ചവെക്കാതിരിക്കാൻ വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് വരിഞ്ഞുമുറുക്കി... കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിർബന്ധിച്ചു, വൈരാ​ഗ്യത്തിൽ 16 കാരി കാമുകനെ വിളിച്ചുവരുത്തി മുത്തശ്ശിയെ കൊലപ്പെടുത്തി- കൗമാരക്കാരി കസ്റ്റഡിയിൽ, ഒളിവിൽ പോയ 23കാരനായി അന്വേഷണം ഊർജിതം
14 Oct 2026
BREAKING NEWS
'നീ നോക്കിക്കോടി, അനുഭവിക്കുമെടി, എനിക്കെന്റെ കൂടപ്പിറപ്പിനെയാടി നഷ്ടമായത്'...  ശാപവാക്കുകളും പിന്നാലെ തെറിയഭിഷേകവും!! സ്വത്ത് എഴുതി നൽകിയില്ല- രാജു എഡ്വേഡിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച ലേഖ മേരിക്കു നേരെ ചീമുട്ടയേറ്, നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങി...
14 Oct 2026
BREAKING NEWS
മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റ‍ഡിയിൽ!! പ്രതികൾക്ക് മദ്യം വിളമ്പിയ ബാറുകൾക്കും പണികിട്ടി, മൂന്ന് ബാറുകളുടേയും ലൈസൻസ് റദ്ദാക്കി... മരണപ്പെട്ടവരുമായി പ്രതികൾക്ക് മുൻകാല ബന്ധമുണ്ടോയെന്നതും അന്വേഷണ പരിധിയിൽ
14 Oct 2026