BREAKING NEWS

അളിയനെ വെട്ടിക്കൊന്ന് നാടുവിട്ടു; 40 വർഷത്തിനുശേഷം പ്രതി പിടിയിൽ; വഴിത്തിരിവായത് അസുഖത്തിന് ചികിത്സതേടിയുള്ള യാത്രയ്ക്കിടെ നാട്ടുകാരനോട് നടത്തിയ കുശലാന്വേഷണം

· · 1 min read
Share: Copied!

കോട്ടയം: 40 വർഷം മുൻപ് നടന്ന കൊലപാതകക്കേസിലെ പ്രതിയെ ഒടുവിൽ പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തു. വെളിയം പടിഞ്ഞാറ്റിൻകര സ്വദേശിയായ ചന്ദ്രശേഖരൻ പിള്ളയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതി മോഹനൻ പിള്ളയാണ് നാല് പതിറ്റാണ്ടുകൾക്ക് ശേഷം പോലീസ് പിടിയിലാകുന്നത്.

1987 ജനുവരി 11-ന് വൈകിട്ട് 6 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. വെളിയം പടിഞ്ഞാറ്റിൻകര കോടിയാട്ട് വീട്ടിൽ മോഹനൻ പിള്ള, തന്റെ സഹോദരിയുടെ ഭർത്താവായ ചന്ദ്രശേഖരൻ പിള്ളയെ വെട്ടുകയായിരുന്നു. മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കിയ മോഹനൻ പിള്ള, ചന്ദ്രശേഖരൻ പിള്ളയുടെ കഴുത്തിൽ മൂന്നോളം മാരകമായ വെട്ടുകളേൽപ്പിച്ചു. മരണം ഉറപ്പാക്കിയ ശേഷമാണ് പ്രതി സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടത്. കൃത്യം നടക്കുമ്പോൾ പ്രതിക്ക് 25 വയസ്സായിരുന്നു പ്രായം.

കൊലപാതകത്തിന് ശേഷം ആദ്യം വേളാങ്കണ്ണിയിലേക്ക് കടന്ന പ്രതി അവിടെ ഒളിവിൽ കഴിഞ്ഞു. പിന്നീട് കോട്ടയം കല്ലറ എന്ന സ്ഥലത്ത് തോട്ടം തൊഴിലാളിയായി ജോലി നോക്കുകയായിരുന്നു. ഇവിടെ വെച്ച് തന്റെ യഥാർത്ഥ പേര് ഒളിപ്പിച്ചു വെച്ച്, മറ്റൊരു പേരിൽ ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും കുടുംബമായി താമസിച്ച് വരികയുമായിരുന്നു.

വർഷങ്ങളായി പോലീസിനെ വെട്ടിച്ച് കഴിഞ്ഞിരുന്ന പ്രതിയെ കുടുക്കിയത് അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങളാണ്. അടുത്തിടെ അസുഖം ബാധിച്ചതിനെ തുടർന്ന് പ്രതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെ വെച്ച് വെളിയം സ്വദേശിയായ ഒരാളെ പ്രതി അപ്രതീക്ഷിതമായി കണ്ടുമുട്ടി. തുടർന്ന് നാട്ടിലെ ചില കാര്യങ്ങളെക്കുറിച്ച് ഇയാൾ അന്വേഷിച്ചതാണ് കേസിൽ നിർണായക വഴിത്തിരിവായത്. വിവരമറിഞ്ഞ പൂച്ചാക്കൽ പോലീസ് കേസ് അന്വേഷണം വീണ്ടും ഊർജ്ജിതമാക്കി. പ്രതിയുടെ ബന്ധുക്കളെയും മറ്റും കണ്ട് രഹസ്യമായി വിവരങ്ങൾ ശേഖരിച്ചു. ഒടുവിൽ മെഡിക്കൽ കോളേജിൽ വെച്ച് പ്രതിയുമായി സംസാരിച്ചയാളിൽ നിന്ന് ലഭിച്ച നിർണായക സൂചനകളുടെ അടിസ്ഥാനത്തിൽ പോലീസ് കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്വേഷണം വ്യാപിപ്പിച്ചു. കൃത്യമായ നീക്കത്തിലൂടെ പൂച്ചാക്കൽ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

ഭാര്യ ഫോണിൽ സംസാരിച്ചതിൽ സംശയം, യുവാവ് ഭാര്യയെ ബാറ്ററി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, മൂന്നുവയസുള്ള മകളെ അമ്മയെ ഏൽപ്പിച്ചു, പിന്നാലെ അലുമിനിയം ഫോസ്ഫൈഡ് കഴിച്ച് ജീവനൊടുക്കി

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026