BREAKING NEWS

വീട് വാങ്ങിയത് ഭാര്യാ മാതാവ്, നികുതി കെട്ടുന്നത് ആന്റോ അ​ഗസ്റ്റിനും… മൂങ്ങനാനിയിൽ മാളികയുടെ വേരു തോണ്ടി പുറത്തിടാനൊരുങ്ങി എക്സൈസ്!! 2022ൽ എസ്ബിഐ ജപ്തി ചെയ്ത വീട് 2 കോടി 10 ലക്ഷത്തിന് ലേലത്തിൽ പിടിച്ചത് ഭാര്യാ മാതാവ്, പക്ഷെ 2026 മാർച്ച് 18-ന് ഇഷ്യൂ ചെയ്ത നികുതി രസീത്, സെപ്തംബർ 17-ന് ലഭിച്ച ബിൽഡിങ് സർട്ടിഫിക്കറ്റ്, എല്ലാത്തിലും ഉടമസ്ഥനായി ആന്റോ പേര്,

· · 1 min read
Share: Copied!

കൽപ്പറ്റ: വയനാട് മൂങ്ങനാനിയിൽ മാളികയിൽ നിന്ന് വൻതോതിൽ വിദേശമദ്യം പിടികൂടിയ സംഭവത്തിൽ റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയെ പൂർണമായി പ്രതിരോധിക്കാൻ തക്ക നിർണായക തെളിവുകളുമായി എക്സൈസ് രം​ഗത്ത്. കഴിഞ്ഞ ദിവസം മെസ്സി തട്ടിപ്പുമായി ബന്ധപ്പെട്ട റെയ്ഡിനിടെയാണ് അപ്രതീക്ഷിതമായി 67 ലിറ്ററിലധികം മദ്യശേഖരം പിടികൂടിയത്. ഉടൻ തന്നെ എക്സൈസിനെ വിളിച്ചുവരുത്തി മദ്യം സീസ് ചെയ്യുകയും ആന്റോയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേസിൽ നിലവിൽ കസ്റ്റഡിയിലുള്ള ആന്റോയുമായി അന്വേഷണസംഘം മൂങ്ങനാനിയൽ മാളികയിൽ തെളിവെടുപ്പ് പൂർത്തിയാക്കി.

അതേസമയം ജാമ്യത്തിനായി ആന്റോ അഗസ്റ്റിൻ മുന്നോട്ടുവെക്കുന്ന ഏക അവകാശവാദം, മദ്യം പിടികൂടിയ വീട് തന്റെ പേരിലല്ല എന്നതാണ്. ഈ വീട് മുൻപ് ജപ്തി ചെയ്തുപോയതാണെന്നും നിലവിൽ ഭാര്യമാതാവിന്റെ പേരിലാണെന്നുമാണ് ആന്റോ ഹൈക്കോടതിയിൽ ബോധിപ്പിച്ചത്. എന്നാൽ, ഈ വാദങ്ങളെ പൂർണ്ണമായി തള്ളിക്കളയുന്ന ഔദ്യോഗിക രേഖകളാണ് ഇപ്പോൾ എക്സൈസ് ശേഖരിച്ചുകൊണ്ടിരിക്കുന്നത്. 2022 ജൂൺ 30-നാണ് എസ്ബിഐ വഴി മൂങ്ങനാനിയിൽ എസ്റ്റേറ്റും മാളികയും ജപ്തി ചെയ്ത് ലേലത്തിൽ വെക്കുന്നത്. 2 കോടി 10 ലക്ഷം രൂപയ്ക്ക് ഈ വസ്തു ലേലത്തിൽ പിടിച്ചത് ആന്റോയുടെ ഭാര്യമാതാവായ ലില്ലിയാണ്.

ലേലത്തിൽ പിടിച്ചതോടെ ഭാര്യമാതാവിന്റെ പേരിലേക്ക് മാറിയെന്ന് പറയപ്പെടുന്ന ഈ കെട്ടിടത്തിന്റെ 2026 മാർച്ചിലെയും സെപ്തംബറിലെയും പഞ്ചായത്ത് രേഖകൾ തികച്ചും വ്യത്യസ്തമായ വിവരങ്ങളാണുള്ളത്. വയനാട് മുട്ടിൽ ഗ്രാമപഞ്ചായത്തിന്റെ കെ-സ്മാർട്ട് വഴി 2026 മാർച്ച് 18-ന് ഇഷ്യൂ ചെയ്ത നികുതി രസീത്, സെപ്തംബർ 17-ന് ലഭിച്ച ബിൽഡിങ് സർട്ടിഫിക്കറ്റിലും ഉടമസ്ഥനായി രേഖപ്പെടുത്തിയിരിക്കുന്നത് ആന്റോ അഗസ്റ്റിന്റെ പേര് തന്നെയാണ്.

അതേസമയം നാല് വർഷത്തിന് ശേഷവും പഞ്ചായത്ത് രേഖകളിൽ ഉടമയായി ആന്റോ അഗസ്റ്റിൻ തന്നെ തുടരുന്നത് കേസിൽ വലിയ നിഗൂഢതകൾ മറഞ്ഞുകിടക്കുന്നുവെന്നതിൻറെ തെളിവാണ്. മൂന്ന് നിലകളും 32 മുറികളുമുള്ള ഈ കെട്ടിടം ഹോം സ്റ്റേ ആയാണ് പുനർനിർമിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ രണ്ടാം നില ബിസിനസ് ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നെങ്കിലും പെർമിറ്റ് ഇല്ലാത്തതിനാൽ പഞ്ചായത്ത് അത് നിരസിക്കുകയായിരുന്നു.

കൃത്യമായ അനുമതികളില്ലാതെ രണ്ടാം നിലയിൽ സമാന്തര ബാർ പ്രവർത്തിപ്പിച്ചിരുന്നോയെന്നും, പിടിച്ചെടുത്ത 62 ലിറ്ററോളം വരുന്ന മദ്യം വീട്ടിൽ തന്നെ വ്യാജമായി നിർമ്മിച്ചതാണോ എന്നും എക്സൈസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്. തദ്ദേശീയമായി നിർമ്മിച്ച മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ, മറ്റു നിർമ്മാണ യൂണിറ്റുകൾ ഇയാൾക്കുണ്ടോയെന്നും എക്സൈസ് പരിശോധിക്കുന്നുണ്ട്.

മാത്രമല്ല പിടിച്ചെടുത്ത ശേഖരത്തിൽ അധികവും വിദേശമദ്യമായതിനാൽ ഇതിന്റെ ഉറവിടം കണ്ടെത്താൻ ആന്റോയുടെ പാസ്‌പോർട്ട് അടക്കം പരിശോധിച്ച് വിദേശയാത്രകളുടെ വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം വരുന്ന ചൊവ്വാഴ്ച കേസിൽ നിർണായകമാണ്.

ഒന്നാം പ്രതി സംവിധായകൻ സനൽ കുമാർ ശശിധരൻ, രണ്ടാം പ്രതി സാജൻ സ്കറിയ, മൂന്നാം പ്രതി മെറ്റ!! മഞ്ജു വാര്യരുടെ മാനനഷ്ടക്കേസിൽ വിലക്കേർപ്പെടുത്തി കോടതി, പോസ്റ്റുകൾ പിൻവലിക്കണം!! 30ന് കോടതിയിലെത്തി വിശദീകരണം നൽകാൻ നിർദേശം, പോസ്റ്റുകൾ നീക്കം ചെയ്യാൻ മെറ്റയ്ക്ക് നിർദേശം

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026