കോഴിക്കോട്∙ കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി ഉദയ് മാഞ്ചിയാണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.
കൂടെയുണ്ടായിരുന്നവർ മതിലിന്റെ ഭാഗങ്ങൾ മാറ്റി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അരമണിക്കൂറിനുശേഷം ഫയർഫോഴ്സ് എത്തിയാണ് ഉദയ്‌യെ പുറത്തെടുത്തത്. ഹൈഡ്രോളിക് ജാക്കിവച്ചാണ് മതിൽ ഉയർത്തിയത്. കൂടെയുണ്ടായിരുന്ന ഒരാൾക്ക് നിസാര പരുക്കേറ്റു.
















































