BREAKING NEWS

നടൻ ശങ്കർ പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം ‘എറിക്‘; ട്രെയിലർ പുറത്തിറങ്ങി

· · 1 min read
Share: Copied!

തെന്നിന്ത്യന്‍ താരം ഗീതിക തിവാരി, ഹേമന്ത് മേനോന്‍, പ്രേം പ്രവീണ്‍, മനു കുരിശിങ്കല്‍, കിരണ്‍ പ്രതാപ്, രാംജി,ആഷ്, ആതിരാ രാജീവ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത നടന്‍ ശങ്കര്‍ പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന”എറിക് ” എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

ക്യു സിനിമാസ് ഇൻ അസോസിയേഷൻ വിത്ത് ഓഷ്യോ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ശശി നായര്‍, ബെന്നി വാഴപ്പിള്ളിയില്‍, മധുസൂദനന്‍ മാവേലിക്കര, റാംജി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് പാഞ്ചേനി നിര്‍വ്വഹിക്കുന്നു.

മലയാള ചലച്ചിത്ര നിര്‍മ്മാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യൂ സിനിമാസിന്റെ ഈ ചിത്രം ഭൂരിഭാഗവും ചിത്രീകരിച്ചത് യു കെ യിലാണ്.
കഥ- മുരളി രാമന്‍, സംഭാഷണം- എം കെ ഐ സുകുമാരന്‍, പ്രസാദ്, സംഗീതം- വിവേക് നായർ, എഡിറ്റര്‍- ഹരീഷ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിജു കടവൂര്‍, കല- അനിഷ് ഗോപാല്‍, മേക്കപ്പ്- ഷാജി പുല്‍പ്പള്ളി, കോസ്റ്റ്യൂംസ്- ആരതി ഗോപാല്‍, സ്റ്റില്‍സ്- മോഹന്‍ സുരഭി, ഡിസൈന്‍സ്- ബിജോയ്‌ , ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-പ്രശാന്ത് ഭാസി,അസോസിയേറ്റ് ഡയറക്ടര്‍-സനീഷ്, വിഎഫ്എക്‌സ് ഡിജിറ്റല്‍-കാര്‍വിംങ്, ആക്ഷന്‍-റോബിന്‍ ജോണ്‍,പ്രൊഡക്ഷന്‍ മാനേജര്‍- വിമല്‍ വിജയ്.

പാരറ്റ് മീഡിയ ഇവന്റ്സ് ത്രൂ എഫ് എം എന്റർടൈൻമെന്റ്സ് മാർച്ച് ആറിന് “എറിക് “പ്രദർശനത്തിനെത്തിക്കുന്നു.
പി ആര്‍ ഒ- എ എസ് ദിനേശ്,മനു ശിവൻ.

BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026