BREAKING NEWS

‘ഇറാന്റെ പുതിയ ഭരണ നേതൃത്വത്തിന് സംസാരിക്കാനുണ്ടെന്ന് പറഞ്ഞു; ഞാൻ സമ്മതിച്ചു; ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു, വളരെ വൈകി‘: ട്രംപ്

· · 1 min read
Share: Copied!

വാഷിങ്ടൺ: ഇറാന്റെ പുതിയ നേതൃത്വത്തിന് തന്നോട് സംസാരിക്കാൻ താൽപ്പര്യമുണ്ടെന്നും താൻ അത് സമ്മതിച്ചതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച പറഞ്ഞു. ദി അറ്റ്ലാന്റിക് മാഗസിനുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ താൻ ആരോടാണ് സംസാരിക്കുകയെന്നോ, അത് ഞായറാഴ്ചയോ തിങ്കളാഴ്ചയോ നടക്കുമോ എന്നൊന്നും ട്രംപ് വ്യക്തമാക്കിയിട്ടില്ല. അടുത്ത കാലത്ത് അമേരിക്കയുമായി ചർച്ചകളിൽ ഏർപ്പെട്ടിരുന്ന ചിലർ ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

‘അവർക്ക് സംസാരിക്കണം, ഞാൻ അതിന് സമ്മതിച്ചു. അതിനാൽ ഞാൻ അവരോട് സംസാരിക്കും. അവർ ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു. പ്രായോഗികവും എളുപ്പവുമായ കാര്യങ്ങൾ അവർ മുൻപേ ചെയ്യണമായിരുന്നു. അവർ വളരെ വൈകി.’ ഫ്‌ളോറിഡയിലെ തന്റെ വസതിയിൽ വെച്ച് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.

അതേസമയം, ആയത്തുള്ള അലി ഖമനേയിയുടെ മരണത്തെത്തുടർന്ന് താനും, ജുഡീഷ്യറി തലവനും, ഗാർഡിയൻസ് കൗൺസിൽ അംഗവും ഉൾപ്പെട്ട ഒരു നേതൃസമിതി താൽക്കാലികമായി പരമോന്നത നേതാവിന്റെ ചുമതലകൾ ഏറ്റെടുത്തതായി ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ പറഞ്ഞു.

ഇറാൻ ആക്രമണം: മോദി യുഎഇ പ്രസിഡന്റിനെ വിളിച്ച് പിന്തുണ അറിയിച്ചു; ‘​ഈ പ്രയാസകരമായ സമയങ്ങളിൽ ഒപ്പം നിൽക്കുന്നു‘

BREAKING NEWS
സൂക്ഷിക്കണേ... ശക്തമായ ഇടിക്കു സാധ്യത!! സംസ്ഥാനത്ത് നാളെയോ, മറ്റന്നാളോ തുലാവർഷം എത്തും, ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
14 Oct 2026
BREAKING NEWS
ഒച്ചവെക്കാതിരിക്കാൻ വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് വരിഞ്ഞുമുറുക്കി... കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിർബന്ധിച്ചു, വൈരാ​ഗ്യത്തിൽ 16 കാരി കാമുകനെ വിളിച്ചുവരുത്തി മുത്തശ്ശിയെ കൊലപ്പെടുത്തി- കൗമാരക്കാരി കസ്റ്റഡിയിൽ, ഒളിവിൽ പോയ 23കാരനായി അന്വേഷണം ഊർജിതം
14 Oct 2026
BREAKING NEWS
'നീ നോക്കിക്കോടി, അനുഭവിക്കുമെടി, എനിക്കെന്റെ കൂടപ്പിറപ്പിനെയാടി നഷ്ടമായത്'...  ശാപവാക്കുകളും പിന്നാലെ തെറിയഭിഷേകവും!! സ്വത്ത് എഴുതി നൽകിയില്ല- രാജു എഡ്വേഡിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനെത്തിച്ച ലേഖ മേരിക്കു നേരെ ചീമുട്ടയേറ്, നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങി...
14 Oct 2026
BREAKING NEWS
മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റ‍ഡിയിൽ!! പ്രതികൾക്ക് മദ്യം വിളമ്പിയ ബാറുകൾക്കും പണികിട്ടി, മൂന്ന് ബാറുകളുടേയും ലൈസൻസ് റദ്ദാക്കി... മരണപ്പെട്ടവരുമായി പ്രതികൾക്ക് മുൻകാല ബന്ധമുണ്ടോയെന്നതും അന്വേഷണ പരിധിയിൽ
14 Oct 2026