BREAKING NEWS

ഖമേനിയെ വധിച്ചതിന് തിരിച്ചടി തുടരും… പിന്മാറാന്‍ ഇസ്രായേല്‍ തയ്യാറാകണം, ഇസ്രയേലിലേക്ക് ഡ്രോണ്‍ ആക്രമണം നടത്തി ഹിസ്ബുല്ല

· · 1 min read
Share: Copied!

ബൈറൂത്ത്: ലബനാനിൽ നിന്നും ഇസ്രായേലിലിലേക്ക് ആക്രമണം നടത്തി ഹിസ്ബുല്ല. ഇറാനെതിരായ ആക്രമണത്തിനെതിരായാണ് ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം. റോക്കറ്റുകളെ പ്രതിരോധിക്കുന്നതായി ഇസ്രായേൽ വ്യക്തമാക്കി. രണ്ട് ദിവസം മുമ്പ് തുടങ്ങിയ യുദ്ധത്തിൽ ആദ്യമായാണ് ഹിസ്ബുല്ല ആക്രമണം നടത്തുന്നത്. ഖമേനിയെ വധിച്ചതിന് തിരിച്ചടി തുടരുമെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. വടക്കൻ ഇസ്രായേലിലെ ഹൈഫയ്ക്ക് അടുത്തുള്ള സൈനിക താവളത്തിന് നേരെ റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു മേഖലയെ യുദ്ധഭീതിയിലാഴ്ത്തിയുള്ള ആക്രമണങ്ങള്‍ നടന്നത്. ലബനാനിലെ ജനങ്ങളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള ഇസ്രായേല്‍ അധിനിവേശത്തിനും കൊലപാതകങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ട്- ഹിസ്ബുല്ല വ്യക്തമാക്കി.

തങ്ങളുടെ അധിനിവേശം അവസാനിപ്പിച്ച് പിന്മാറാന്‍ ഇസ്രായേല്‍ തയ്യാറാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം തിരിച്ചടിയെന്നോണം ലെബനോനിലേക്ക് ഇസ്രായേൽ വ്യോമ സേന പ്രവേശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ലബനാനിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക ആക്രമണം നടക്കുന്നുണ്ട്. ആക്രമിക്കുന്നത് ഹിസ്ബുല്ലയുടെ കേന്ദ്രങ്ങളെന്നാണ് ഇസ്രായേൽ സൈന്യം വ്യക്തമാക്കുന്നത്.

BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026
BREAKING NEWS
കേസിൽ ഒത്തുകളി നടക്കുന്നതായി കോടതിയുടെ രൂക്ഷ വിമർശനം, പിന്നാലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സംസ്ഥാനത്ത് ആദ്യ അറസ്റ്റ്, മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ, ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് രണ്ടുദ്യോ​ഗസ്ഥരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി
28 Oct 2026
BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026