BREAKING NEWS

ഇതുകൊണ്ടൊന്നും ആയിട്ടില്ല; വരാൻ പോകുന്നത് ഭീകര പ്രതികാരം? സൂചനയേകി ഇറാൻ – ജംകരാൻ പള്ളിയുടെ മിനാരത്തിൽ പ്രതികാരത്തിന്റേയും ക്രോധത്തിന്റേയും അടയാളമായ ചെങ്കൊടി ഉയർത്തി

· · 1 min read
Share: Copied!

ടെഹ്‌റാൻ: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് തക്ക മറുപടിയേകുമെന്ന സൂചന നൽകി ഇറാൻ. ഖ്വാമിലെ ജംകരാൻ പള്ളിയുടെ മിനാരത്തിൽ ഇറാൻ ചുവന്ന കൊടി ഉയർത്തി. പള്ളി മിനാരത്തിൽ ചെങ്കൊടി ഉയർത്തുന്നതിന്റെ വീഡിയോ ഞായറാഴ്ച പുറത്തുവന്നു. ജംകരാൻ പള്ളിയുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. അമേരിക്കൻ-സയണിസ്റ്റ് കുറ്റവാളികളോട് പ്രതികാരം ചെയ്യും എന്നാണ് വീഡിയോയ്‌ക്കൊപ്പം കുറിച്ചത്.

പ്രതികാരത്തിന്റേയും ക്രോധത്തിന്റേയും അടയാളമായാണ് പള്ളിമിനാരത്തിന് മുകളിൽ ചെങ്കൊടി ഉയർത്തുന്നത്. ഷിയാ പാരമ്പര്യം അനുസരിച്ച് ചിന്തിയ ചോരയ്ക്ക് പകരം ചോദിക്കുമെന്നതിന്റെ മതപരവും സൈനികവുമായ പ്രതീകമാണ് ചുവന്ന പതാക. പരമോന്നത നേതാവിന്റെ രക്തത്തിന് പകരം ചോദിക്കാൻ ശക്തമായ ആക്രമണത്തിനാണ് ഇറാൻ ഒരുങ്ങുന്നത് എന്നാണ് വിലയിരുത്തൽ.

യാ ലാ തരത് അൽ ഹുസൈൻ’ എന്ന് രേഖപ്പെടുത്തിയ ചുവന്ന പതാകയാണ് പ്രതികാരത്തിന്റെ അടയാളമായി ഇറാൻ ഉയർത്തുന്നത്. ‘ഹുസൈനു വേണ്ടി പ്രതികാരം ചെയ്യുന്നവരേ’ എന്നാണ് ഇതിന്റെ അർഥം.

നേരത്തേയും ഖ്വാമിലെ ജംകരാൻ പള്ളിയിൽ പ്രതികാരത്തിന്റെ പതാക ഉയർത്തിയ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ ഇസ്രയേൽ ഇറാനെ ആക്രമിച്ചപ്പോഴും ചെങ്കൊടി ഉയർത്തിയിരുന്നു. അതിന് മുമ്പ് 2024 ജൂലായിൽ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ ടെഹ്‌റാനിൽ വെച്ച് ഇസ്രയേൽ വധിച്ചപ്പോഴും 2024 ഏപ്രിലിൽ ഇസ്രയേലുമായുള്ള സംഘർഷത്തിനിടയിലും ജംകരാൻ പള്ളിയിൽ ചെമ്പതാക ഉയർന്നിരുന്നു. 2020 ജനുവരിയിലാണ് ഇറാൻ ആദ്യമായി പ്രതികാരത്തിന്റെ പതാക ഉയർത്തിയത്. ജനറൽ ഖാസിം സൊലൈമാനിയെ യുഎസ് ഡ്രോൺ ആക്രമണത്തിൽ വധിച്ചപ്പോഴായിരുന്നു ഇത്.

ഇമാം ഹുസൈന്റെ രക്തസാക്ഷിത്വത്തിന്റെ ദുഃഖാചരണമായി എല്ലാവർഷവും മുഹറത്തോടനുബന്ധിച്ച് പത്ത് ദിവസം ചുവന്ന പതാക ഉയർത്തുന്ന പതിവ് ഇറാനിലുണ്ട്.

‘ഇറാൻ മിസൈൽ ആക്രമണത്തിൽ ​ഗൾഫിൽ നാല് മരണം, കൊല്ലപ്പെട്ടവരിൽ പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളും!! ആക്രമണ ഭീഷണിയിൽ കനത്ത ജാ​ഗ്രതയിൽ ​യുഎഇ, സ്വകാര്യ- സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം, സ്കൂളുകൾ അടച്ചു, പരീക്ഷകൾ മാറ്റിവച്ചു

BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026