BREAKING NEWS

ഇറാൻ ആക്രമണം: ഖത്തറിൽ മലയാളിക്ക് പരിക്കേറ്റു; ഒമാനിൽ തകർന്ന എണ്ണക്കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാരെ കാണാതായി; മൂന്ന് പേർക്ക് പരിക്ക്

· · 1 min read
Share: Copied!

ദോഹ/ മസ്‌കത്ത്: ഖത്തറിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു മലയാളിക്ക് പരിക്ക്. തൃശൂർ വെങ്കിടങ്ങ് സ്വദേശി ഹിഷാമിനാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ ഹിഷാം അപകടനില തരണം ചെയ്തു.

അതേസമയം, ഒമാനിലെ കസബിൽ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ തകർന്ന എണ്ണക്കപ്പലിൽ ഉണ്ടായിരുന്ന രണ്ട് ഇന്ത്യക്കാരെ കാണാതായി.
കപ്പലിന്റെ ക്യാപ്റ്റൻ ബിഹാർ സ്വദേശി ആശിഷ് കുമാർ, രാജസ്ഥാൻ സ്വദേശി ദിലീപ് സിങ് എന്നിവരെയാണ് കാണാതായത്. ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഞായറാഴ്ച ഉച്ചയോടെയാണ് കപ്പലിനുനേരെ ആക്രമണം ഉണ്ടായത്. പത്ത് ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ടാങ്കർ വൃത്തിയാക്കാൻ വേണ്ടി കൊണ്ടുവന്ന സമയത്താണ് ആക്രമണം നടന്നത്.

ആക്രമണത്തിൽ പരിക്കേറ്റവരിൽ മൂന്ന് ഇന്ത്യക്കാരുണ്ടെന്നും അവരുടെ നില ഗുരുതരമല്ല എന്നുമാണ് ഒടുവിൽ ലഭിക്കുന്ന വിവരം. കപ്പലിന്റെ എഞ്ചിൻ റൂമും ജീവനക്കാർ താമസിക്കുന്ന സ്ഥലവും ആക്രമണത്തിൽ കത്തിനശിച്ചു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇറാൻ ആക്രമണം: മോദി യുഎഇ പ്രസിഡന്റിനെ വിളിച്ച് പിന്തുണ അറിയിച്ചു; ‘​ഈ പ്രയാസകരമായ സമയങ്ങളിൽ ഒപ്പം നിൽക്കുന്നു‘

BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026
BREAKING NEWS
കേസിൽ ഒത്തുകളി നടക്കുന്നതായി കോടതിയുടെ രൂക്ഷ വിമർശനം, പിന്നാലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സംസ്ഥാനത്ത് ആദ്യ അറസ്റ്റ്, മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ, ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് രണ്ടുദ്യോ​ഗസ്ഥരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി
28 Oct 2026
BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026