BREAKING NEWS

മിസൈൽ വേ​ഗതയിൽ കത്തിക്കയറി സ്വർണ്ണ വിലയും; ചരിത്രത്തിലാദ്യമായി ഞായറാഴ്ചയും വിലമാറ്റം; ഇപ്പോൾ പവന് നല്കേണ്ട് 1,26,920 രൂപ; ഒറ്റ രാത്രികൊണ്ട് കൂടിയത് 3,920 രൂപ!

· · 1 min read
Share: Copied!

കൊച്ചി: ഇറാൻ-ഇസ്രായേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്വർണ വില കുതിക്കുകയാണ്. ഇന്ന് വിപണി സാക്ഷ്യം വഹിച്ചത് ഒരു അപൂര്‍വ മാറ്റത്തിനാണ്. ചരിത്രത്തിലാദ്യമായി ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരിക്കുന്നു. സാധാരണ വിപണി ഞായറാഴ്ച അവധിയായതിനാല്‍ വില മാറുന്ന പതിവില്ല.ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് കേരളത്തിൽ 1.23 ലക്ഷമായിരുന്നു വില. ശനിയാഴ്ച മാത്രം 2000ത്തിന് മുകളിൽ വിലയാണ് ഒറ്റ ദിവസം കൊണ്ട് കൂടിയത്. ഇന്ന് ഇതുവരെ 1,26,920 രൂപയാണ് ഒരു പവന്റെ വില. ​ഗ്രാമിന് 15,865 രൂപയും. നിലവിൽ ഒരു പവൻ ആഭരണം വാങ്ങണമെങ്കിൽ നികുതി ഉൾപ്പെടെ 1.40 ലക്ഷമെങ്കിലും നൽകണം.സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിലും സ്വർണ വില ഇനിയും കുതിച്ചുയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുദ്ധഭീതിയ്ക്കിടെ നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ കൂടുതലായി ആശ്രയിക്കുവാൻ സാധ്യതയുണ്ട്.

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണത്തിന് ഇപ്പോഴത്തെ വിപണി വില ​ഗ്രാമിന് 13,030, പവന് 1,04,240 രൂപ. 14 കാരറ്റിന് ​ഗ്രാമിന്10,145, പവന് 81,160 ഉം 9 കാരറ്റിന് ​ഗ്രാമിന് 6,540, പവന് 52,320 രൂപയുമാണ് നിലവിലെ വില. അതേസമയം വെള്ളിയ്ക്ക് ​ഗ്രാമിന് 310 രൂപയാണ് ഈടാക്കുന്നത്.

സ്വർണത്തിന്റെ കാര്യത്തിലെന്നപോലെ വെള്ളിയുടെയും വില വരും ദിവസങ്ങളിൽ ഗണ്യമായി ഉയരുമെന്നാണ് അനുമാനിക്കപ്പെടുന്നത്. ഭൗമരാഷ്ട്രീയ ഭീഷണികൾക്കൊപ്പം യുഎസ് പണപ്പെരുപ്പവും ചൈനയിൽ നിന്നുള്ള സ്വർണ ഇറക്കുമതി വർധിക്കുന്നതും വില ഉയർത്തും. സ്വർണ്ണം 5,300 ഡോളറിനും വെള്ളി 93 ഡോളറിനും അടുത്തെത്തിയ സാഹചര്യത്തിൽ, ഇവ യഥാക്രമം 6,000 ഡോളറിലും 200 ഡോളറിലും എത്തുമോ എന്നാണ് വിപണി വിദഗ്ധർ നിരീക്ഷിക്കുന്നത്. എംസിഎക്സ് ഫ്യൂച്ചറുകളിൽ 24 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 1.70 ലക്ഷം രൂപയും കിലോഗ്രാം വെള്ളിക്ക് മൂന്നു ലക്ഷം രൂപയും വരെ ഉയർന്നേക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ഫെബ്രുവരി 2-ന് വൈകുന്നേരം രേഖപ്പെടുത്തിയ 1,09,920 രൂപയായിരുന്നു കഴിഞ്ഞ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്. ഫെബ്രുവരി 28-ന് രേഖപ്പെടുത്തിയ 1,23,720 രൂപ ഏറ്റവും ഉയർന്ന നിരക്കും. മിക്ക ദിവസങ്ങളിലും വില 1,11,000-നും 1,18,000-നും ഇടയിലായിരുന്നു.

നിലവിൽ 1.31 ലക്ഷമാണ് കേരളത്തിലെ സ്വർണ വില റെക്കോഡ്. ഈ കണക്ക് ഭേദിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. 6000 ഡോളറിലേക്ക് ഔണ്‍സ് വില ഉയർന്നാൽ സ്വാഭാവികമായും സ്വർണവില 1.35 ലക്ഷത്തിന് മുകളിലാകും. അതായത് ഒരു പവൻ വാങ്ങണമെങ്കിൽ വില 1.50 ലക്ഷം വരെയെങ്കിലും നൽകേണ്ടി വരും.

നേതാവില്ലാതെ ഭരണ പ്രതിസന്ധിയിൽ ഇറാൻ; പ്രമുഖ നേതാക്കളെ എല്ലാം ഒറ്റദിവസം കൊണ്ട് വകവരുത്തി; ഖമേനിയുടെ പിന്​ഗാമി ആരാവും?

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026
BREAKING NEWS
ആന്ധ്ര തീരത്ത് അർണബ് ചുഴലിക്കാറ്റ് കരതൊട്ടു, കരയിലെത്താനെടുത്തത് ആറു മണിക്കൂർ, കാറ്റിന്റെ വേഗം ചില സമയങ്ങളിൽ 150 കിലോമീറ്റർ വരെ!! 1.8 ലക്ഷം പേരെ ഒഴിപ്പിച്ചു, ആന്ധ്ര, ഒഡീഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴ, ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കി...ഇന്നും നാളെയും കനത്ത മഴ തുടരാൻ സാധ്യത- Video
28 Oct 2026
BREAKING NEWS
കുറച്ചുനാളുകളായി കൂട്ടുകാരുമൊത്തുള്ള 16ന്റെ കറക്കം കാറിലും ബൈക്കിലുമായി... വാഹനം ഓടിക്കുന്ന റീൽസെടുത്ത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കും, ദിവസങ്ങളോളം തക്കം പാർത്തിരുന്ന് ഒടുവിൽ കൗമാരക്കാരനെ ബൈക്കോടെ പൊക്കി പോലീസ്, മാതാവിനെതിരെ കേസ്
28 Oct 2026