BREAKING NEWS

‘അവർക്ക് സംസാരിക്കണം, ഞാൻ അതിന് സമ്മതിച്ചു, അവർ ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു… അവർ വളരെ വൈകി, അടുത്ത കാലത്ത് അമേരിക്കയുമായി ചർച്ചകളിൽ ഏർപ്പെട്ടിരുന്ന ചിലർ ഇപ്പോൾ ജീവിച്ചിരിപ്പില്ല’!! പുതിയ ഇറാൻ നേതൃത്വത്തിന് തന്നോട് സംസാരിക്കാൻ താൽപര്യമുണ്ടെന്ന് അറിയിച്ചതായി ട്രംപ്, എന്ന്? എപ്പോൾ? എന്നകാര്യത്തിൽ തീരുമാനമായില്ല

· · 1 min read
Share: Copied!

വാഷിങ്ടൺ: ഇറാന്റെ പുതിയ താത്കാലിക ഭരണാധികാരികൾക്ക് തന്നോട് സംസാരിക്കാൻ താൽപ്പര്യമുണ്ടെന്നും താൻ അത് സമ്മതിച്ചതായും വെളിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ദി അറ്റ്ലാന്റിക് മാഗസിനുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘അവർക്ക് സംസാരിക്കണം, ഞാൻ അതിന് സമ്മതിച്ചു. അതിനാൽ ഞാൻ അവരോട് സംസാരിക്കും. അവർ ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു. പ്രായോഗികവും എളുപ്പവുമായ കാര്യങ്ങൾ അവർ മുൻപേ നൽകണമായിരുന്നു. അവർ വളരെ വൈകി.’ ഫ്‌ളോറിഡയിലെ തന്റെ വസതിയിൽ വെച്ച് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.

അതേസമയം താൻ ആരോടാണ് സംസാരിക്കുകയെന്നോ, അത് ഞായറാഴ്ചയോ, തിങ്കളാഴ്ചയോ നടക്കുമോ എന്നൊന്നും ട്രംപ് വ്യക്തമാക്കിയിട്ടില്ല. അടുത്ത കാലത്ത് അമേരിക്കയുമായി ചർച്ചകളിൽ ഏർപ്പെട്ടിരുന്ന ചിലർ ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അതേസമയം, ആയത്തുള്ള അലി ഖമനേയിയുടെ മരണത്തെത്തുടർന്ന് താനും, ജുഡീഷ്യറി തലവനും, ഗാർഡിയൻസ് കൗൺസിൽ അംഗവും ഉൾപ്പെട്ട ഒരു നേതൃസമിതി താൽക്കാലികമായി പരമോന്നത നേതാവിന്റെ ചുമതലകൾ ഏറ്റെടുത്തതായി ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ അറിയിച്ചു.

BREAKING NEWS
നട്ടപ്പാതിരായ്ക്ക് 17 കാരൻ ബെൻസ് കാറുമായി ഇറങ്ങിയത് റീൽസ് ഷൂട്ട് ചെയ്യാൻ!! ലൈസെൻസില്ലാതെ പ്രതി സ്ഥിരമായി വാഹനമോടിച്ചിരുന്നു, 104 കി. മീ. വേഗതയിൽ വാഹനം ഓടിക്കുന്ന ദൃശ്യം പോലീസിന്റെ കൈകളിൽ.... അഡീ. ജഡ്ജിക്കെതിരെ കേസ് എടുക്കുന്നതിൽ തുടർനടപടി ഇന്ന്?
26 Oct 2026
BREAKING NEWS
കൈഞരമ്പ് മുറിച്ചു, മുഖത്ത് തലയിണ അമര്‍ത്തിവച്ച നിലയില്‍, മാനസിക വെല്ലുവിളി നേരിടുന്ന 63കാരിയെ കൊന്ന് സഹോദരന്‍ ജീവനൊടുക്കി
26 Oct 2026
BREAKING NEWS
17കാരനെ വീണ്ടും കസ്റ്റഡിയിലെടുത്തു, രാത്രിതന്നെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി, പിന്നാലെ ജാമ്യം!! 'പ്രതി മൈനറാണെങ്കിൽ പിതാവിനെതിരെ നടപടിയെടുക്കണം'- ജയബാലകൃഷ്ണൻറെ മക്കൾ
26 Oct 2026
BREAKING NEWS
ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള സ്ഥാപനമായി ലോക്ഭവൻ മാറരുത്, പി.എസ്.സിക്ക് നിയമങ്ങളും ചട്ടങ്ങളുമില്ലേ, അത് അനുസരിച്ചല്ലേ ഗവർണർ പ്രവർത്തിക്കേണ്ടത്. ‘പോകുന്ന വഴിക്ക് രണ്ടേറ് ഇരിക്കട്ടെ’ എന്ന പോലെയാണ് ആർലേക്കറിന്റെ നടപടി- ഇ പി ജയരാജന്‍
26 Oct 2026