BREAKING NEWS

നെതന്യാഹുവിനെ വിളിച്ച് മോദി ആശങ്ക അറിയിച്ചു; ‘എത്രയും വേ​ഗം സംഘർഷം അവസാനിപ്പിക്കണം, സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണം‘

· · 1 min read
Share: Copied!

ന്യൂഡൽഹി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിളിച്ച് ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും എത്രയും വേ​ഗം സംഘർഷം തീർക്കണം എന്നും മോദി ആവശ്യപ്പെട്ടു.

യുഎഇ പ്രസിഡന്റുമായും മോദി ഫോണിൽ സംസാരിച്ചിരുന്നു. പരമാധികാരം സംരക്ഷിക്കാനുള്ള യുഎഇയുടെ നീക്കങ്ങൾക്ക് മോദി പിന്തുണ അറിയിച്ചെന്ന് യുഎഇ പ്രസിഡൻറ് അറിയിച്ചു. ഇന്ത്യ കൂടെ നിൽക്കുന്നതിന് നന്ദിയെന്ന് ഷെയിക് മൊഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ പ്രതികരിച്ചു. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുന്നതിനെ രണ്ടു രാജ്യങ്ങളും അനുകൂലിക്കുന്നു എന്നും യുഎഇ പ്രസ്താവനയിൽ വ്യക്തമാക്കി.

അതേസമയം, ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖമേനിയെ വധിച്ച സംഭവത്തിൽ ഇന്ത്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

‘ഇറാന്റെ പുതിയ ഭരണ നേതൃത്വത്തിന് സംസാരിക്കാനുണ്ടെന്ന് പറഞ്ഞു; ഞാൻ സമ്മതിച്ചു; ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു, വളരെ വൈകി‘: ട്രംപ്

BREAKING NEWS
ഇസ്‌ലാമിനെയും പ്രവാചകൻ മുഹമ്മദ് നബിയെയും അപമാനിച്ച് സമൂഹമാധ്യമത്തിൽ മതനിന്ദ പോസ്റ്റിട്ടു!! മാപ്പ് പറഞ്ഞ് പോസ്റ്റിട്ടിട്ടും അറസ്റ്റിലായി!! ശ്രീലങ്കൻ യുവാവിന്റെ വധശിക്ഷ സൗദി റദ്ദാക്കി
15 Oct 2026
BREAKING NEWS
ഡൽഹിയിൽ രാഹുൽ ഗാന്ധി കാണിക്കുന്നത് മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളം, മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള താണ്ഡവമാണത്... ബംഗ്ലാദേശികളും പാക്കിസ്ഥാനികളും അടക്കമുള്ളവർ ഇവിടെ വന്ന് കള്ളവോട്ട് ചെയ്തിട്ട് പോകുന്ന സാഹചര്യമാണുള്ളത്, അതു തടയാനാണ് എസ്ഐആർ- ആർ ശ്രീലേഖ
15 Oct 2026
BREAKING NEWS
ജർമനിയിൽ പാർപ്പിട സമുച്ചയത്തിനു തീപിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം, 5 പേർ ചികിത്സയിൽ, കൊല്ലപ്പെട്ടത് ഇടുക്കി, പെരിനാട്, കാലടി സ്വദേശികൾ!! കെട്ടിടത്തിന് തീപിടിച്ചതിനു പിന്നിൽ സാങ്കേതിക തകരാറല്ലെന്ന് പ്രാഥമിക നി​ഗമനം, റൊമാനിയൻ പൗരൻ അറസ്റ്റിൽ
15 Oct 2026
BREAKING NEWS
സൂക്ഷിക്കണേ... ശക്തമായ ഇടിക്കു സാധ്യത!! സംസ്ഥാനത്ത് നാളെയോ, മറ്റന്നാളോ തുലാവർഷം എത്തും, ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
14 Oct 2026